പണവും അധികാരവും തേടിവരുന്നവര്‍ക്ക് പറ്റിയ ഇടമല്ല ട്വന്റി 20 , അഖില്‍ മാരാര്‍ക്ക് സാബു എം ജേക്കബ്ബിന്റെ മറുപടി
Akhil Marar ; അഖിൽ മാരാർക്ക് മറുപടിയുമായി ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് രംഗത്ത്. പണവും അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിട്ട് വരുന്നവർക്ക് പറ്റിയ ഒരു പ്രസ്ഥാനമല്ല ട്വന്റി20യെന്ന് സാബു എം ജേക്കബ് പ്രതികരിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര സീറ്റിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചാണ് അഖിൽ മാരാർ ട്വൻ്റി20 പാർട്ടിയിലേക്ക് വന്നത്.
കൊച്ചി : അഖിൽ മാരാർക്ക് മറുപടിയുമായി ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് രംഗത്ത്. പണവും അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിട്ട് വരുന്നവർക്ക് പറ്റിയ ഒരു പ്രസ്ഥാനമല്ല ട്വന്റി20യെന്ന് സാബു എം ജേക്കബ് പ്രതികരിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര സീറ്റിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചാണ് അഖിൽ മാരാർ ട്വൻ്റി20 പാർട്ടിയിലേക്ക് വന്നത്. കൊട്ടാരക്കര സീറ്റ് ട്വൻ്റി20ക്ക് നൽകാമെന്ന് എൻ.ഡി.എ. നേത്യത്വം ഉറപ്പ് നൽകിയിരുന്നെങ്കിലും തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പുണ്ടായ ചില പ്രത്യേക സാഹചര്യത്തിൽ സീറ്റ് ലഭിച്ചില്ല. അതിന് പകരമായാണ് അഖിലിന് തൃക്കാക്കര സീറ്റ് പാർട്ടി നൽകിയത്.
തൃക്കാക്കര മണ്ഡലത്തിൽ മത്സരിക്കാൻ അഖിലിന് താൽപര്യമില്ലായിരുന്നുവെങ്കിൽ മത്സരിക്കേണ്ടിയിരുന്നില്ല. 2015 മുതൽ പഞ്ചായത്ത്, നിയമസഭ, പാർലമെൻ്റ് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളുടെയും പൂർണ്ണ ചെലവുകൾ വഹിച്ചത് പാർട്ടിയാണ്. ഇത്തവണയും നിയമസഭയിലേയ്ക്ക് മത്സരിച്ച 19 സ്ഥാനർത്ഥികളുടെയും മുഴുവൻ ചിലവുകളും പാർട്ടിയാണ് വഹിച്ചത്. ഒരു രൂപ പോലും സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികൾ മുടക്കേണ്ടി വന്നിട്ടില്ല.
Also Read : നിങ്ങളെ വെടിവെച്ച് കൊന്നിട്ട് ഞാൻ മരിക്കാം! സാബുവിന് സ്വന്തം കാര്യം മാത്രം… അന്നേ പ്രശ്നങ്ങൾ ഉണ്ടായി! ട്വന്റി ട്വന്റി വിട്ട് അഖിൽ മാരാർ
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര, ‘എ ക്ലാസ്’ സീറ്റായി പരിഗണിച്ചാണ് പാർട്ടി മത്സരത്തിന് ഇറങ്ങിയത്. മറ്റ് രണ്ട് മുന്നണികളെക്കാളും മികച്ച പ്രവർത്തനവും എൻ.ഡി.എ. മുന്നണിക്ക് തൃക്കാക്കരയിൽ കാഴ്ച്ചവയ്ക്കാൻ സാധിച്ചു. ഇലക്ഷന് ശേഷം കൊല്ലം ജില്ല കേന്ദ്രീകരിച്ച് ട്വൻ്റി20 പാർട്ടിയെ ശക്തിപ്പെടുത്താൻ കൊല്ലം ജില്ലയുടെ പ്രസിഡൻ്റ് സ്ഥാനം അഖിൽ ആവശ്യപ്പെട്ടിരുന്നു. അഖിലിൻ്റ ഈ ആവശ്യത്തിൽ നിന്നു തന്നെ വ്യക്തമാണ് തിരഞ്ഞെടുപ്പ് വേളയിലോ, അതിന് ശേഷമോ ട്വൻ്റി20 പാർട്ടിയിൽ നിന്ന് യാതൊരുവിധ തിക്താനുഭവങ്ങളും ഉണ്ടായിട്ടില്ലായെന്നത്. തൃക്കാക്കരയിൽ സ്ഥാനാർത്ഥിയായിരുന്നുവെന്നതിനപ്പുറം അഖിൽ പാർട്ടിയുടെ ബൂത്ത് മുതൽ സംസ്ഥാനം വരെയുള്ള ഒരു ഘടകത്തിൻ്റെയും ഭാരവാഹിയല്ല എന്നും സാബു എം ജേക്കബ് പറയുന്നു.
ഇന്നലെയാണ് സാബുവിന് എതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തിക്കൊണ്ട് അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടത്. വ്യക്തിപരമായ താൽപര്യങ്ങൾക്കാണ് സാബു മുൻഗണന നൽകുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നെ സാബു ഫോൺ വിളിച്ചാൽ പോലും എടുക്കാറില്ല, കൊട്ടാരക്കരയിൽ സീറ്റ് നൽകാം എന്ന വാഗ്ദാനത്തിലാണ് തന്നെ മത്സരിപ്പിക്കാനായി ഇറങ്ങിയത്. അത് നൽകിയില്ല പിന്നീട് തൃപ്പൂണിത്തറയിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്നും അഖിൽ മാരാർ ആരോപിച്ചിരുന്നു.
English Summary
Twenty20 Party President Sabu M. Jacob has responded to Akhil Marar. Sabu M. Jacob stated that Twenty20 is not the right organization for those driven by the pursuit of money, power, and positions. Akhil Marar had approached the Twenty20 party expressing interest in contesting the Assembly election from the Kottarakkara constituency.