Dileep Manju Warrier: ‘ദിലീപിനെ പൂട്ടണം’ എന്ന പേരിൽ വ്യാജ ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫൈലിലൂടെ സന്ദേശങ്ങൾ; പിന്നിൽ ദിലീപ് തന്നെ
Actress Assault Case: നടൻ ദിലീപിനെതിരെ കൂടുതൽ കണ്ടെത്തലുകളാണ് പോലീസ് റിപ്പോർട്ടിൽ. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് വരുത്തി തീർക്കാനും അന്വേഷണം അട്ടിമറിക്കുന്നതിനും....

Dileep, Manju Warrier
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ ഇനി രണ്ടു ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ നടൻ ദിലീപിനെതിരെ കൂടുതൽ കണ്ടെത്തലുകളാണ് പോലീസ് റിപ്പോർട്ടിൽ. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് വരുത്തി തീർക്കാനും അന്വേഷണം അട്ടിമറിക്കുന്നതിനും വേണ്ടി നടൻ ദിലീപ് വ്യാജ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. ദിലീപിനെ പൂട്ടണം എന്ന് പേരിട്ട ഈ ഗ്രൂപ്പിന് പിന്നിൽ ദിലീപ് തന്നെയാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
ഈ ഗൂഢാലോചനയ്ക്ക് കൂടുതൽ വിശ്വാസത നൽകുന്നതിന് വേണ്ടി മുൻ ഭാര്യയും നടിയുമായ മഞ്ജുവാര്യരുടെ പേരിൽ ഒരു വ്യാജ പ്രൊഫൈൽ ഉണ്ടാക്കുകയും. അത് ഗ്രൂപ്പിൽ ഉൾപ്പെടുത്തി ആ പ്രൊഫൈലിലൂടെ തനിക്ക് അനുകൂലമാകുന്ന തരത്തിൽ സന്ദേശങ്ങൾ അയക്കുകയും ചെയ്തു. കേസിൽ താൻ നിരപരാധിയാണെന്നും ഉന്നതല്ലാ ഗൂഢാലോചനയുടെ ഫലമായി അന്യായമായി പ്രതിചേർക്കപ്പെട്ടതാണെന്നും സ്ഥാപിക്കാനുള്ള നടന്റെ ആസൂത്രിത നീക്കം ആയിരുന്നു ഇത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇതിനുപുറമേ കേസിന്റെ അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥ എഡിജിപി ബി സന്ധ്യയുടെ പേരും ഗ്രൂപ്പിൽ ഉൾപ്പെടുത്തി. സമൂഹത്തിലെ ഉന്നത വ്യക്തികൾ തനിക്കെതിരെ ഗൂഢാലോചന ഗൂഢാലോചന നടത്തുന്ന എന്ന പ്രതീതി സൃഷ്ടിച്ച് ഈ വാട്സാപ്പ് ഗ്രൂപ്പ് ഒരു തെളിവായി അവതരിപ്പിക്കുകയായിരുന്നു ദിലീപ് ലക്ഷ്യമിട്ടത്.
കേസിൽ എട്ടാമത്തെ പ്രതിയാണ് നടൻ ദിലീപ്. വ്യക്തിവൈരാഗ്യം കാരണം നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തുകയും കൊട്ടേഷൻ നൽകുകയും ചെയ്തു എന്ന് ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് നടൻ നേരിടുന്നത്. കാവ്യാമാധവനുമായുള്ള അടുപ്പം ആദ്യഭാര്യയായ മഞ്ജുവാര്യരെ അറിയിച്ചതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് പിന്നിൽ എന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയെ അറിയിച്ചു.