Shigella: വീണ്ടും ഷിഗെല്ല, തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി ചികിത്സയിൽ

Shigella Infection Reported in Thiruvananthapuram: മൂന്നുവയസുകാരിക്കാണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്. കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികൾക്കും രോഗ ലക്ഷണങ്ങൾ കാണണമെന്നില്ല.

Shigella: വീണ്ടും ഷിഗെല്ല, തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി ചികിത്സയിൽ

പ്രതീകാത്മക ചിത്രം

Updated On: 

20 Aug 2026 | 07:06 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ. കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയിൽ മൂന്നുവയസുകാരിക്കാണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്. നിലവിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്.

വില്ലനായത് സർബത്ത്?

കഴിഞ്ഞ ജൂലൈ 12ന് കുട്ടിയുടെ കുടുംബം നാഗർകോവിലിൽ ക്ഷേത്ര ദർശനത്തിനുപോയിരുന്നു. യാത്രാമദ്യേ കുട്ടിയുടെ രക്ഷിതാക്കൾ റോഡരുകിൽ നിന്ന് സർബത്ത് വാങ്ങിക്കുടിച്ചിരുന്നു. കുട്ടിക്കും ഈ സർബത്ത് നൽകിയിരുന്നെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഓഗസ്റ്റ് 13-ന് രാവിലെ മുതൽ കുട്ടിക്ക് വയറിളക്കവും ഛർദിയുമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഷിഗെല്ല രോഗബാധ

മനുഷ്യന്റെ ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഒരു ബാക്ടീരിയ ആണ് ഷിഗെല്ല. ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഉണ്ടാകുന്ന കുടൽ രോഗബാധയെ ശാസ്ത്രീയമായി ഷിഗെല്ലോസിസ് എന്ന് വിളിക്കുന്നു. കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികൾക്കും രോഗ ലക്ഷണങ്ങൾ കാണണമെന്നില്ല.

ALSO READ: മഴയുണ്ട്, പക്ഷേ പേമാരി അല്ല; തീരദേശങ്ങളിൽ ‘റെഡ് അലർട്ട്’; ഇന്നത്തെ കാലാവസ്ഥ

എല്ലാ പ്രായത്തിലുള്ളവരെയും രോഗം ബാധിക്കാമെങ്കിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് ഏറ്റവും കൂടുതൽ അപകട സാധ്യതയുള്ളത്. കുട്ടികളുടെ പ്രതിരോധ ശേഷി കുറവായതിനാലും കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ അവർ വരുത്തുന്ന വീഴ്ചകൾ കാരണവും രോഗം വേഗത്തിൽ ബാധിക്കാം. പ്രായമായവർ, പ്രതിരോധ ശേഷി കുറഞ്ഞ മറ്റ് രോഗങ്ങളുള്ളവർ, പോഷകാഹാരക്കുറവ് ഉള്ളവർ എന്നിവർക്കും രോഗബാധ ഗുരുതരമായേക്കും.

പകരുന്നതെങ്ങനെ?

  • ബാക്ടീരിയ കലർന്ന് മലിനമായ വെള്ളം കുടിക്കുന്നതിലൂടെ രോഗം പകരാം.
  • ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിച്ച് പാകം ചെയ്ത ആഹാരം കഴിക്കുന്നത് വഴി രോഗം വരാം.
  • രോഗിയുടെ മലവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കത്തിൽ വന്ന കൈകൾ വൃത്തിയായി കഴുകാതെ ആഹാരം കഴിച്ചാൽ ബാക്ടീരിയ ശരീരത്തിൽ എത്തും.
  • ഈച്ചകൾ വഴിയും മലിനമായ സാഹചര്യങ്ങൾ വഴിയും രോഗം പകരാൻ സാധ്യതയുണ്ട്.

മുന്നറിയിപ്പ്

ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ നാല് ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടമാകും. വിട്ടുമാറാത്ത കഠിനമായ വയറിളക്കം, മലത്തോടൊപ്പം രക്തവും കഫവും  പുറത്തു പോവുക, കടുത്ത പനി, കഠിനമായ വയറുവേദനയും വയറുരുക്കവും, തുടർച്ചയായ ഛർദ്ദിയും ശരീര ക്ഷീണവും, മലവിസർജ്ജനം കഴിഞ്ഞാലും വീണ്ടും വിസർജിക്കാൻ തോന്നുന്ന അവസ്ഥ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

വ്യക്തമായ ശുചിത്വമില്ലായ്മയും മലിനമായ ആഹാരവും വെള്ളവുമാണ് ഷിഗെല്ല ബാക്ടീരിയയുടെ പ്രധാന ഉറവിടം. അതുകൊണ്ട് തന്നെ പുറത്തുനിന്നും ജ്യൂസോ സർബത്തുകളോ കുടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. കുട്ടികളിൽ ഇത്തരം അണുബാധകൾ പെട്ടെന്ന് ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ചെറിയ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ വൈദ്യസഹായം തേടുക. കുടിവെള്ളത്തിന്റെ ശുചിത്വം ഉറപ്പുവരുത്തുകയും, പുറത്തുനിന്നുള്ള ഭക്ഷണപദാർത്ഥങ്ങൾ പരമാവധി ഒഴിവാക്കുകയും ചെയ്യുക.

English Summary:

Shigella infection has been reported in Kottukal in Thiruvananthapuram, with a child being admitted to hospital for treatment. Shigella is a bacterial infection that commonly spreads through contaminated food or water and can cause symptoms such as diarrhoea, abdominal pain, fever and vomiting.

Loading...
Unable to load recommendations.
Follow Us
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
തമിഴ്‌നാട്ടിലെ എല്ലാ എം.എൽ.എമാർക്കും ഇനിമുതൽ സർക്കാർ വക കാറും അലവൻസും
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്