Arjun Shirur Accident: 71 ദിവസത്തെ തിരച്ചിൽ, ഗംഗാവലി കവർന്ന അർജുന്റെ ജീവിതം പുസ്തകമാക്കുന്നു
Shirur Landslide Victim Arjun: പുസ്തകത്തിൻറെ 70 ശതമാനം വർക്കുകളും പൂർത്തിയായെന്നും മൂന്നു മാസത്തിനുള്ളിൽ പുറത്തിറക്കുമെന്നും എ.കെ.എം അഷ്റഫ് പറഞ്ഞു. അർജുന്റെ മരണവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളും പുസ്തകത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട്: 71 ദിവസത്തെ കാത്തിരിപ്പ്, ഒടുവിൽ ഗംഗാവലിയുടെ അടിത്തട്ടിൽ നിന്ന് ലോറിയുടെയും അർജുന്റെയും ശേഷിപ്പുകൾ ലഭിച്ചപ്പോൾ തകർന്നത് മുഴുവൻ കേരളത്തിന്റെയും പ്രതീക്ഷയായിരുന്നു. ഓരോ മലയാളികളുടെയും മനസിലെ മരിക്കാത്ത ഓർമ്മ, ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വർഷം.
ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ജീവിതം പുസ്തകമാകുന്നു. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ് രചിക്കുന്ന പുസ്തകം മൂന്ന് മാസത്തിനുള്ളിൽ പുറത്തിറങ്ങും. അർജുന്റെ ജീവിതം ഗംഗാവലിയിൽ നടത്തിയ 71 ദിവസത്തെ തിരച്ചിലും ഉൾക്കൊള്ളിച്ചാണ് പുസ്തകം.
ALSO READ: മലയാളികളുടെ മനസില്‍ ഇന്നും ‘ജീവനോടെ’ അര്‍ജുന്‍; ഷിരൂര്‍ അപകടത്തിന് ഒരു വയസ്
അർജുന്റെ കുടുംബം, കാർവാർ എം.എൽ.എ. സതീഷ് സെയിൽ, കർണാടക കളക്ടർ, ഈശ്വർ മാൽപെ തുടങ്ങിയവരിൽ നിന്നെല്ലാം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പുസ്തകത്തിൻറെ 70 ശതമാനം വർക്കുകളും പൂർത്തിയായെന്നും മൂന്നു മാസത്തിനുള്ളിൽ പുറത്തിറക്കുമെന്നും എ.കെ.എം അഷ്റഫ് പറഞ്ഞു. അർജുന്റെ മരണവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളും പുസ്തകത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഷിരൂരിൽ തിരച്ചിൽ നടത്തുമ്പോൾ എ.കെ.എം. അഷ്റഫും അവിടെ ഉണ്ടായിരുന്നു. ആ അനുഭവമാണ് പുസ്തകം എഴുതാൻ പ്രചോദനമായത് എന്നും കുടുംബത്തിൻറെ പിന്തുണയോടെയാണ് രചന എന്നും എംഎൽഎ പറഞ്ഞു. ഒലിവ് പബ്ലിക്കേഷൻസ് ആണ് പുസ്തകം പുറത്തിറക്കുക.