SIR ചമഞ്ഞ് സ്ത്രീ വേഷത്തിൽ എത്തിയ യുവാവ് മലപ്പുറം സ്വദേശിനിയുടെ സ്വർണ്ണം കവർന്നു
ശ്രീവദയത്തിൽ എത്തിയ യുവാവാണ് സംഭവത്തിന് പിന്നിൽ. ഇയാൾ നബീസയെ ദേഹോപദ്രവം ഏൽപ്പിച്ച എന്നും പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീ വേഷത്തിൽ എത്തിയ യുവാവ് എസ്ഐആർ ഫോമിന്റെ പേര്....

പ്രതീകാത്മക ചിത്രം
മലപ്പുറം: എസ് ഐ ആർ ചമഞ്ഞ് കവർച്ച. മലപ്പുറം ആതവനാട് ചകിരിപ്പാറ സ്വദേശിനിയുടെ സ്വർണമാണ് കവർന്നത്. നബീസയുടെ രണ്ടര പവന്റെ സ്വർണമാണ് എസ് ഐ ആർന്റെ പേരിൽ എത്തി കവർച്ച നടത്തിയത്. സ്ത്രീ വേഷത്തിൽ എത്തിയ യുവാവാണ് സംഭവത്തിന് പിന്നിൽ. ഇയാൾ നബീസയെ ദേഹോപദ്രവം ഏൽപ്പിച്ച എന്നും പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സ്ത്രീ വേഷത്തിൽ എത്തിയ യുവാവ് എസ്ഐആർ ഫോമിന്റെ പേര് പറഞ്ഞ് വീട്ടിൽ കയറുകയായിരുന്നു. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. യുവതിയെ മോഷ്ടാവ് ആക്രമിച്ചു കൊണ്ടാണ് സ്വർണ്ണം എടുത്തത്. കഴുത്തിന് ചവിട്ടേറ്റ വീട്ടമ്മയ്ക്ക് ഗുരുതരമായ പരിക്കുണ്ട് എന്നാണ് സൂചന.