Horoscope Malayalam: ഒറ്റപ്പെടലും ഏകാന്തതയും അനുഭവപ്പെടും;12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope on March 19:നിരാശ എന്ന തോന്നൽ കീഴ്പ്പെടുത്താൻ അനുവദിക്കരുത്.വിവാഹബന്ധത്തിൽ ഏർപ്പെടാൻ നല്ല സമയം.ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സംഭവിക്കുന്ന നല്ലതും ചീത്തതുമായ കാര്യങ്ങളുടെ ഒരു സാധ്യത മാത്രമാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനും വരെയുള്ള രാശിക്കാരുടെ രാശിഫലം അറിയാം........
ഇന്ന് മാർച്ച് 19 വ്യാഴാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സംഭവിക്കുന്ന നല്ലതും ചീത്തതുമായ കാര്യങ്ങളുടെ ഒരു സാധ്യത മാത്രമാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനും വരെയുള്ള രാശിക്കാരുടെ രാശിഫലം അറിയാം.
മേടം
നിരാശ എന്ന തോന്നൽ കീഴ്പ്പെടുത്താൻ അനുവദിക്കരുത്.വിവാഹബന്ധത്തിൽ ഏർപ്പെടാൻ നല്ല സമയം. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പക്കൽ നിന്നും നിങ്ങൾ ആശ്വാസം കണ്ടെത്തും. എന്ത് കാര്യം ചെയ്യുമ്പോഴും ക്ഷമയോടെ ചിന്തിച്ചു മാത്രം പൂർത്തിയാക്കുക.
ഇടവം
ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവില്ല. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ നിങ്ങളെ മാനസികമായി ഉലയ്ക്കും. കുടുംബത്തിൽ സമാധാനം ഉണ്ടാവുമെങ്കിലും പങ്കാളിയുമായി എന്തെങ്കിലും പ്രശ്നത്തിൽ ഏർപ്പെടാം. എന്തു കാര്യവും സൂക്ഷ്മതയോടെ ചെയ്യുക.
മിഥുനം
നിങ്ങൾക്ക് മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുക. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക ജീവിതവും സന്തോഷവും സുഖകരവും ആയിരിക്കും. ഏതൊരു കാര്യത്തെയും നല്ല ചിന്തയോടെ സമീപിക്കുക.
ALSO READ:ഈ 3 രാശിക്കാർക്ക് ഇനി വിചാരിച്ചതൊക്കെ നടക്കും! മാർച്ച് 21 ന് ശനി സംക്രമിക്കുന്നു
കർക്കിടകം
കുടുംബവുമായി സമയം ചിലവഴിക്കുന്നതു വഴി ഒറ്റപ്പെടലും ഏകാന്തതയും എന്ന തോന്നൽ ഇല്ലാതാകും. ദിവസം പകുതി കഴിയുമ്പോൾ ധന സ്ഥിതി മെച്ചപ്പെടും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. എല്ലാ കാര്യങ്ങളിലും ഒരു തടസ്സം നേരിട്ടേക്കാം. എന്നാൽ പരിശ്രമിച്ചാൽ ഫലം ഉറപ്പ്.
ചിങ്ങം
ഇന്ന് പൊതുവിൽ നിങ്ങളുടെ മനോഭാവം അല്പം സമാധാനത്തിൽ ആയിരിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. എങ്കിലും ഒരു ശൂന്യത അനുഭവപ്പെടാൻ സാധ്യത. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങളുണ്ടാകില്ല. എങ്കിലും ജോലിസ്ഥലത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം പൂർത്തിയാക്കുക.
കന്നി
ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ് പ്രത്യേകിച്ചും രക്ത സമ്മർദ്ദം ഉള്ള രോഗികൾ. ഇന്ന് സാമ്പത്തികമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടാവാം. തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും.
തുലാം
മദ്യപാനം അരുത് കാരണം അത് നിങ്ങളുടെ ഉറക്കം കെടുത്തുകയും ജീവിതം ഇല്ലാതാക്കുകയും ചെയ്യും. ഇന്ന് ആരോഗ്യ സംബന്ധിച്ച കാര്യങ്ങളിൽ പണം ചെലവഴിക്കേണ്ടതായി വരും. ഇത് സാമ്പത്തിക സ്ഥിതി വഷളാക്കും. കുടുംബവും പങ്കാളിയുമായുള്ള ആത്മബന്ധം നല്ലതായിരിക്കാൻ സാധ്യത.
വൃശ്ചികം
വീട്ടിൽ ജോലി ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. അശ്രദ്ധമായി എന്തെങ്കിലും ഗാർഹിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതു വഴി നിങ്ങൾ എന്തെങ്കിലും പ്രശ്നങ്ങളിൽ അകപ്പെട്ടേക്കാം. സാമ്പത്തിക പുരോഗതിയെ കുറിച്ച് ചിന്തിക്കും. ക്ഷമയോടെ ശ്രദ്ധിച്ചു മാത്രം കാര്യങ്ങൾ കൈകാര്യം ചെയ്യുക.
ധനു
രക്തസമ്മർദ്ദ പ്രശ്നമുള്ളവർ ശ്രദ്ധിക്കുക. ഇന്ന് പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾ വഴക്കുണ്ടാക്കാം. പൊതുവിൽ ഒരു അലച്ചിൽ അനുഭവപ്പെടും. എന്നാൽ ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ അനുകൂലമായിരിക്കും
മകരം
വിഷാദം നിങ്ങളെ കീഴ്പ്പെടുത്താതെ ശ്രദ്ധിക്കുക. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധാപൂർവ്വം മാത്രം ചെയ്യുക ഇല്ലെങ്കിൽ നഷ്ടം സംഭവിക്കും. ഇന്നത്തെ ദിവസം ചെയ്ത കാര്യങ്ങളിൽ എല്ലാം ഏകാഗ്രത വേണം.
കുംഭം
മുമ്പ് എടുത്ത മോശപ്പെട്ട തീരുമാനങ്ങൾ ഇന്ന് നിങ്ങളെ നിരാശയിലേക്കും മാനസ്സിക കുഴപ്പത്തിലേക്കും നയിക്കും. സാമ്പത്തികമായി ഇന്ന് മെച്ചം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണാം.
മീനം
ദാമ്പത്യ ജീവിതത്തിൽ സമാധാനം ഉണ്ടാകും. ഏതു കാര്യവും ശ്രദ്ധാപൂർവ്വം ജാഗ്രതയോടെ ചെയ്തു ചേർക്കുക.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെ അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)