SIR: സംസ്ഥാനത്ത് SIR ഹിയറിങ് നടപടികൾ നാളെയോടെ പൂർത്തീകരിക്കും

SIR Process: തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കാസർഗോഡ്, പാലക്കാട് ജില്ലകളിലാണ് 100 ശതമാനം ഹിയറിങ്ങ് പൂർത്തിയായത്....

SIR: സംസ്ഥാനത്ത് SIR ഹിയറിങ് നടപടികൾ നാളെയോടെ പൂർത്തീകരിക്കും

Kerala Sir

Published: 

13 Feb 2026 | 08:05 AM

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഐആർ ഹിയറിങ് നടപടികൾ നാളെയോടെ പൂർത്തിയാകും. ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളിലെ ഹിയറിങ് പൂർത്തിയായതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കാസർഗോഡ്, പാലക്കാട് ജില്ലകളിലാണ് 100 ശതമാനം ഹിയറിങ്ങ് പൂർത്തിയായത്. 36, 89,057 പേരുടെ ഹിയറിങ് നടപടി ക്രമങ്ങളുടെ ഭാഗമായി എന്നാണ് കമ്മീഷൻ അവസാനം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.

കരട് പട്ടികയിൽ ഉൾപ്പെട്ടവരിൽ ഹിയറിങ്ങിലൂടെ 28,158 പേർ പുറത്തുപോയി. 3522 മരിച്ചവരെയും വിദേശ പൗരത്വം സ്വീകരിച്ച 1361 പേരെയും താമസം മാറിയ 23275 പേരെയും ആണ് കരട് പട്ടികയിൽ നിന്നും നിലവിൽ ഒഴിവാക്കിയത്. നാളെയോടെ മുഴുവൻ ഹിയറിങ്ങും പൂർത്തിയാക്കും എന്നാണ് കമ്മീഷൻ നൽകുന്ന വിവരം.

ALSO READ:ശബരിമല സ്വർണ്ണ മോഷണം: സന്നിധാനത്ത് എസ്ഐടി പരിശോധന തുടരും

ഈ മാസം 21ന് എസ്ഐആർ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. എസ്ഐആർ അന്തിമ പട്ടിക പ്രകാരമായിരിക്കും ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

 

Follow Us
Related Stories
Kits for voting in Thrissur: വോട്ടിനായി ബിജെപി വിഷുക്കിറ്റ് നൽകിയെന്ന് പരാതി; പ്രതിഷേധവുമായി സിപിഎം, സൂപ്പർമാർക്കറ്റ് അടപ്പിച്ചു
Pala BJP Leader Death: ഷോൺ ജോർജിൻ്റെ പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
PM Modi: എൽഡിഎഫിന് വിട നൽകാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു; അയ്യപ്പനെ പ്രണമിച്ചുകൊണ്ട് തിരുവല്ലയെ ആവേശത്തിലാക്കി മോദി
KSRTC Special service: ഈസ്റ്ററും വിഷുവും മാത്രമല്ല തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് അധിക സർവ്വീസുമായി കെഎസ്ആർടിസി, അറിയേണ്ടതെല്ലാം
Kerala Lottery Result Today: ഒരു കോടി ആരു നേടും? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Voters List: ഇത്തവണ നിങ്ങൾക്ക് വോട്ടുണ്ടോ? വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ 3 വഴികൾ; അറിയേണ്ടതെല്ലാം
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ