Skeloten Found: കോട്ടയത്ത് സ്കൂളിൻ്റെ പിൻവശത്ത് നിന്ന് തലയോട്ടിയും അസ്ഥികഷ്ണങ്ങളും കണ്ടെത്തി; അന്വേഷണം

Skeloten Found In Kottayam Arpookkara: ബോൾ കാട്ടിൽ പോയത് എടുക്കാൻ എത്തിയപ്പോഴാണ് അസ്ഥികഷ്ണങ്ങൾ കണ്ടെത്തിയത്. അസ്ഥികഷ്ണങ്ങൾക്ക് കാലപ്പഴക്കം ഉണ്ടെന്നാണ് പോലീസ് ഉദ്യോ​ഗസ്ഥർ പറയുന്നത്. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് അന്വേഷണം നടത്തും.

Skeloten Found: കോട്ടയത്ത് സ്കൂളിൻ്റെ പിൻവശത്ത് നിന്ന് തലയോട്ടിയും അസ്ഥികഷ്ണങ്ങളും കണ്ടെത്തി; അന്വേഷണം

പ്രതീകാത്മക ചിത്രം

Published: 

20 Sep 2025 14:49 PM

കോട്ടയം: ആർപ്പൂക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ പിൻവശത്ത് നിന്ന് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി. സ്കൂളിൻറെ പിൻവശത്തുള്ള കാടുകയറിയ സ്ഥലത്ത് നിന്നാണ് തലയോട്ടിയുടെ ഭാഗങ്ങളും അസ്തി കഷ്ണങ്ങളും പോലീസിന് ലഭിച്ചത്.

ഗ്രൗണ്ടിൽ ക്രിക്കറ്റ്‌ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് ഇതാദ്യം കണ്ടത്. ബോൾ കാട്ടിൽ പോയത് എടുക്കാൻ എത്തിയപ്പോഴാണ് അസ്ഥികഷ്ണങ്ങൾ കണ്ടെത്തിയത്. അസ്ഥികഷ്ണങ്ങൾക്ക് കാലപ്പഴക്കം ഉണ്ടെന്നാണ് പോലീസ് ഉദ്യോ​ഗസ്ഥർ പറയുന്നത്. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് അന്വേഷണം നടത്തും.

ദേഹത്തേക്ക് തെങ്ങ് മറിഞ്ഞുവീണു, രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം തെങ്ങ് ദേഹത്ത് വീണ് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. നെയ്യാറ്റിൻകര കുന്നത്തുകാലിലാണ് സംഭവം. ചാവടി സ്വദേശികളായ ചന്ദ്രിക (65), വസന്തകുമാരി (65) എന്നിവരാണ് മരിച്ചത്. ആഹാരം കഴിക്കുന്നതിനിടെ ദേഹത്തേക്ക് തെങ്ങ് മറിഞ്ഞ് വീഴുകയായിരുന്നു.

സംഭവത്തിൽ സ്ഥലത്തുണ്ടായിരുന്ന മറ്റ് അഞ്ച്‌ പേർക്ക് പരിക്കേറ്റു. ആഹാരം കഴിക്കുന്നതിനിടെ രാവിലെ 10 മണിയോടെ സമീപത്തുള്ള പാലത്തിന് ചുവട്ടിൽ നിൽക്കുമ്പോഴാണ് തെങ്ങ് വീണത്. ഇരുവരുടെയും മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും