Dijo Kappan: പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു
Social Activist Dijo Kappen Passes Away : കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ അദ്ദേഹം മാസങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ഫ്ലാറ്റിന്റെ മുകളിലത്തെ പാർക്കിംഗ് നിലയിൽ നിന്ന് കാർ താഴേക്ക് ഇടിക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടായിരുന്നു അപകടം സംഭവിച്ചത്.
പാലാ: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഉണ്ടായ വാഹനപകടത്തിൽ പരിക്കേറ്റ അദ്ദേഹം മാസങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ഫ്ലാറ്റിന്റെ മുകളിലത്തെ പാർക്കിംഗ് നിലയിൽ നിന്ന് കാർ താഴേക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടായിരുന്നു അപകടം സംഭവിച്ചത്.
ഡിജോ കാപ്പാൻ ആരായിരുന്നു?
കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്ന വ്യക്തിത്വമാണ് വിടവാങ്ങിയത്. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ. ഉപഭോക്താക്കളുടെ അവകാശത്തിനായി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ശ്രദ്ധേയമാണ്. മാധ്യമ ചർച്ചകളിലെ സ്ഥിരം സാന്നിദ്ധ്യം കൂടിയായ ഡിജോ കാപ്പനാണ് സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ സ്ഥാപിച്ചത്.
ALSO READ: മൂന്നുദിവസം മരണത്തോട് പോരാടി; മൂർഖന്റെ കടിയേറ്റ നാലു വയസ്സുകാരി മരിച്ചു
കേരള കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിലൂടെയാണ് ഡിജോ കാപ്പൻ പൊതുരംഗത്തേക്ക് കടന്ന് വരുന്നത്. 1982ൽ കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായി. കെ.എസ്.യുവിന്റെയും യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന പ്രസിഡന്‍റായി ചുമതലയേറ്റിട്ടുണ്ട്. എന്നാൽ 1998ല്‍ അദ്ദേഹം സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. തുടർന്ന് ഉപഭോക്താക്കളുടെ അവകാശങ്ങൾക്ക് വേണ്ടിയും റോഡ് സുരക്ഷയ്ക്ക് വേണ്ടിയും പ്രവർത്തിക്കുകയും നിരവധി നിയമ പോരാട്ടങ്ങൾ നടത്തുകയും ചെയ്തു. ഭാര്യ മിനി കാപ്പൻ കേരള സർവ്വകലാശാല പ്ലാനിങ് വിഭാഗം മേധാവിയാണ്.
ശബരിമല നട അടച്ച സമയത്തെ ഫോട്ടോ ചിത്രീകരിച്ചു; പ്രമുഖ യൂട്യൂബർക്കെതിരെ കേസ്
ശബരിമല നട അടച്ച സമയത്തുള്ള വിഡിയോ ചിത്രീകരിച്ച യൂട്യൂബർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പമ്പ പോലീസ് ആണ് കേസെടുത്തത്. കേസെടുത്തതോടെ വീഡിയോകൾ എല്ലാം നീക്കിയെങ്കിലും പോലീസ് നടപടിയുമായി മുന്നോട്ടു പോകാൻ ആണ് നീക്കം. ഏപ്രിൽ 24നാണ് വിവാദങ്ങൾക്ക് കാരണമായ വീഡിയോ യൂട്യൂബർ പങ്കുവെച്ചത്. നട അടച്ച സമയത്ത് ശബരിമല എന്ന ക്യാപ്ഷനോട് കൂടി 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പങ്ക് വച്ചത്. വിഡിയോയിൽ പതിനെട്ടാം പടിയുടെ താഴെ വരെയുള്ള ദൃശ്യങ്ങളും ആളൊഴിഞ്ഞ പതിനെട്ടാം പടിയും അതിനു മുകളിലുള്ള കൊടിമരത്തിന്റെ ഭാഗങ്ങളുമെല്ലാം ഉൾപ്പെടുത്തിയിരുന്നു.
നട അടച്ചിരിക്കുന്ന സമയത്ത് പമ്പം മുതൽ പതിനെട്ടാം പടിക്ക് താഴെ വരെയുള്ള കാഴ്ചകൾ ചിത്രീകരിച്ചത് എങ്ങനെയാണ് എന്നതിലാണ് പ്രധാനമായും അന്വേഷണം നടക്കുക. ശബരിമലയിൽ നട അടച്ചുകഴിഞ്ഞാൽ പിന്നീട് ഉദ്യോഗസ്ഥർക്കോ ബന്ധപ്പെട്ട ആളുകൾക്കോ അല്ലാതെ അവിടേക്ക് പ്രവേശനമില്ല. ഈ സാഹചര്യത്തിലാണ് ഈ വീഡിയോ പ്രസ്തുത യൂട്യൂബർ പങ്കുവെച്ചത്. പമ്പാ ഗണപതി ക്ഷേത്രത്തിൽ വച്ചാണ് ഇത്തരത്തിൽ ഒരു വിശദമായ വീഡിയോ അയാൾക്ക് ലഭിച്ചത്.
ചെക്കിങ് പോയിന്റും മറികടന്ന് നീലിമലയിൽ ഉള്ള പരമ്പരാഗത പാതയിലൂടെയാണ് മുകളിലേക്ക് പോയിട്ടുള്ളത്. നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശബരീപീഠം, മരക്കൂട്ടം, ചന്ദ്രാനന്ദൻ റോഡ്, വലിയ നടപ്പന്തൽ വഴിയാണ് സന്നിധാനത്തെത്തിയിരിക്കുന്നത്. ഈ വഴികളെ കുറിച്ച് എല്ലാമുള്ള വിശദമായ ഒരു വിവരണവും വീഡിയോയിൽ പറയുന്നുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം പോലീസ് വിശദമായി പരിശോധിക്കുമെന്നാണ് റിപ്പോർട്ട്. അതീവ സുരക്ഷാമേഖലയിലുള്ള സ്ഥലത്ത് അതിക്രമിച്ചു കടന്നുകയറിയതടക്കമുള്ള വകുപ്പുകൾ ചേർക്കുന്നതും പോലീസിന്റെ പരിഗണനയിലാണെന്നാണ് സൂചന. സംഭവത്തിൽ ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്‌പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, പമ്പ പോലീസിനോടും വനംവകുപ്പിനോടും റിപ്പോർട്ട് തേടിയതിനെ തുടർന്നാണ് പമ്പ പോലീസ് കേസെടുത്തത്.
English Summary:
Social activist Dijo Kappan passed away at 68 years old. He was injured in a car accident last October and had been undergoing treatment for months.