AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Snake Bite Incident: മൂന്നുദിവസം മരണത്തോട് പോരാടി; മൂർഖന്റെ കടിയേറ്റ നാലു വയസ്സുകാരി മരിച്ചു

Four Year Old girl died due to Cobra Bite:വെള്ളരിക്കുണ്ട് എളേരിത്തട്ട് തൊട്ടി ഉന്നതിയിലെ ഋതു ചന്ദ്രയാണ് ഒരു നാടിനെ മൊത്തം കണ്ണീരിലാഴ്ത്തി മരണത്തിന് കീഴടങ്ങിയത്. ചികിത്സയിലായിരിക്കുന്ന കുഞ്ഞിന്റെ ജീവൻ തിരിച്ചു കിട്ടുന്നതിനായി ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു കുടുംബം ഒരു നാടും ഒട്ടാകെ മൂന്നുദിവസമായി. എന്നാൽ പ്രാർത്ഥനകൾ എല്ലാം വിഫലമാക്കികൊണ്ട് ഋതുചന്ദ്ര മരണത്തിന് കീഴടങ്ങുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു മരണം........

Snake Bite Incident: മൂന്നുദിവസം മരണത്തോട് പോരാടി; മൂർഖന്റെ കടിയേറ്റ നാലു വയസ്സുകാരി മരിച്ചു
Rithu ChandraImage Credit source: Facebook
Ashli C
Ashli C | Updated On: 01 May 2026 | 10:02 AM

കാസർഗോഡ്: മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു. മൂന്ന് ദിവസം മരണവുമായി പോരാടിയാണ് കുഞ്ഞ് മരിച്ചത്. പാമ്പ് കടിച്ചതിനെത്തുടർന്ന് വെന്റിലേറ്ററിൽ ആയിരുന്നു. വെള്ളരിക്കുണ്ട് എളേരിത്തട്ട് തൊട്ടി ഉന്നതിയിലെ ഋതു ചന്ദ്രയാണ് ഒരു നാടിനെ മൊത്തം കണ്ണീരിലാഴ്ത്തി മരണത്തിന് കീഴടങ്ങിയത്. ചികിത്സയിലായിരിക്കുന്ന കുഞ്ഞിന്റെ ജീവൻ തിരിച്ചു കിട്ടുന്നതിനായി ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു കുടുംബം ഒരു നാടും ഒട്ടാകെ മൂന്നുദിവസമായി. എന്നാൽ പ്രാർത്ഥനകൾ എല്ലാം വിഫലമാക്കികൊണ്ട് ഋതുചന്ദ്ര മരണത്തിന് കീഴടങ്ങുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു മരണം. തൊട്ടി ഉന്നതിയിലെ സാമൂഹികപഠന മുറിയോട് ചേർന്നായിരുന്നു ഋതു ചന്ദ്രയുടെ വീട്.

ഉന്നതിയിലുള്ള കുട്ടികൾ എല്ലാം പഠിക്കുന്നത് സാമൂഹിക പഠനമുറിയിൽ വച്ചാണ്. ഇപ്പോൾ ഇവിടെ പഠനോത്സവം നടക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്കുള്ള ലഘുഭക്ഷണം അടക്കം ലഭിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം പാകം ചെയ്ത് നൽകിയത് മരിച്ച ഋതുചന്ദ്രയുടെ അമ്മ അജിതയായിരുന്നു. കുട്ടിക്ക് പാമ്പു കടിക്കുന്ന ദിവസവും സാമൂഹിക പഠന മുറിയിൽ പ്രവർത്തനങ്ങൾ നടന്നിരുന്നു.

ALSO READ:ഫോൺ ഉപയോഗത്തെ ചൊല്ലി തർക്കം; ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി ഭർത്താവ് കൊലപ്പെടുത്തി

കൊച്ചു കുട്ടികൾ കളിപ്പാട്ടങ്ങളുമായി പുറത്ത് കളിക്കുമ്പോഴാണ് ദാരുണമായ അപകടം. പഠനമുറിക്ക് മുന്നിലായി മരങ്ങൾ അടുക്കി വെച്ചിരുന്നു. ഇതിന്റെ മുകളിലും മറ്റും കളിപ്പാട്ടങ്ങൾ വച്ചും കുട്ടികൾ കളിക്കാറുണ്ട്. അത്തരത്തിൽ തന്റെ കളിപ്പാട്ടം തിരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഋതു ചന്ദ്രയ്ക്ക് പാമ്പിന്റെ കടിയേറ്റത്. കടിയേറ്റ ഉടനെ തന്നെ കുട്ടിയെ നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആദ്യം എത്തിച്ചിരുന്നു. തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സ. നിർമ്മാണ തൊഴിലാളിയായിരുന്നു ഋതു ചന്ദ്രയുടെ അച്ഛൻ. കൂടാതെ മ്യൂറൽ പെയിന്റിംഗിൽ പ്രഗൽഭനായ കലാകാരൻ കൂടിയാണ്.

തൃശ്ശൂരിൽ എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ചു

തൃശ്ശൂരിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ചു. കോടാലിക്ക് സമീപത്ത് കടമ്പോടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കാവുങ്ങൽ സിൽജോയുടെയും ജോൺസിയുടെയും മകൻ ആൽജോയാണ് ശംഖുവരയൻ ഇനത്തിൽ പെടുന്ന പാമ്പിന്റെ കടിയേറ്റ് മരിച്ചത്. ആൽജോയുടെ മൂത്തസഹോദരൻ അൻജോ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അൻജോ കഴിഞ്ഞദിവസം ചികിത്സ പൂർത്തിയാക്കി ആശുപ്ത്രിയിൽ നിന്നും പോയി.അമ്മയോടൊപ്പം കിടന്നുറങ്ങവെയാണ് ദാരുണമായ സംഭവം നടന്നത്.

10 വയസ്സുകാരനായ മൂത്തമകൻ അൻജോ പുലർച്ചെ 5.30 ഓടെ അമ്മയെ വിളിച്ചു പറഞ്ഞപ്പോഴാണ് കാര്യം നടന്നത്. അമ്മയെ വിളിച്ചുണർത്തിയപ്പോഴാണ് കുട്ടികളെ അവശനിലയിൽ കണ്ടെത്തിയത്. ഉടനെ രണ്ട് കുട്ടികളുമായി സമീപത്തെ ആംബുലൻസ് ഡ്രൈവറുടെ വീട്ടിലെത്തിച്ച ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ഇളയകുട്ടിയായ ആൽജോയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. കുട്ടിയുടെ ചുണ്ടിലാണ് പാമ്പ് കടിച്ചത്.

രണ്ട് കുട്ടികളും പുലർച്ചെ രണ്ടുമണിയോടെ വയറുവേദനയെന്ന് പറഞ്ഞാണ് ഉണർന്നിരുന്നത്. എന്നാൽ തലേന്ന് പുറത്തുപോകുകയും തിരിച്ചുവന്ന് ജ്യൂസ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിതിനാൽ ഭക്ഷ്യവിഷബാധയാണെന്നു കരുതി ചൂടുവെള്ളം തിളപ്പിച്ച് കൊടുത്ത ശേഷം വീണ്ടും കിടക്കുകയായിരുന്നു. ആശുപത്രി അധികൃതർ പാമ്പുകടിയേറ്റതായി കുടുംബത്തോട് പറഞ്ഞപ്പോഴാണ് വീട്ടുകാരും അപകടത്തിന്റെ വിവരം മനസ്സിലാക്കുന്നത്. തിരിച്ച് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽനിന്ന് പാമ്പിനെ കണ്ടത്. കടമ്പോട് എഎൽപിഎസിലെ രണ്ടാം ക്ലാസ്സ് വിദ്യാർഥിയാണ് ആൽജോ. കേരളത്തിൽ പാമ്പുകടിയേറ്റുള്ള മരണം വർദ്ധിച്ചു വരികയാണ്. ചൂട് വർദ്ധിച്ചു വന്ന സാഹചര്യത്തിൽ തണുപ്പ് തേടിയാണ് പാമ്പുകൾ ഇത്തരത്തിൽ ജനവാസ കേന്ദ്രത്തിൽ എത്തുന്നത് എന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. ആ സാഹചര്യത്തിൽ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്നും നിർദ്ദേശം.

ENGLISH SUMMARY

Kasaragod A four-year-old girl who was undergoing treatment for a cobra bite died. The child died after battling death for three days. She was on a ventilator after being bitten by a snake. Ritu Chandra of Vellarikundu Elerithattu Thotti Unnati succumbed to her death, leaving an entire Village in tears. The family had been praying fervently for the life of the child who was undergoing treatment for three days.

 

Follow Us