അമ്മ കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ

അമ്മ കിണറ്റിൽ വീണു കിടക്കുന്നുവെന്ന വ്യാജേന വർഗീസ് ബഹളം വെക്കുന്നത് കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അഗ്നിരക്ഷാസേനയെയും പോലീസിനെയും വിവരം അറിയിച്ചത്. പിന്നാലെ കൊല്ലത്ത് നിന്നെത്തിയ അഗ്നിരക്ഷാസേന കിണറ്റിൽ നിന്ന് പൊന്നമ്മയെ കരയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് അഞ്ചാലുംമൂട് പോലീസ് കേസ് എടുത്ത് ജില്ലാ ആശുപത്രിയിൽ മൃതദേഹ പരിശോധന നടത്തി സംസ്കരിച്ചു.

അമ്മ കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ

Arrest

Published: 

30 Mar 2026 | 02:20 PM

കൊല്ലം: വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സമൂഹത്തിൽ മകൻ അറസ്റ്റിൽ. കൊലപാതകം ആണെന്ന് പോലീസ് റിപ്പോർട്ട്. സംഭവത്തിൽ മകൻ വർഗീസ്(32) നെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചാലുംമൂട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്.തൃക്കരുവ ഞാറയ്ക്കൽ ആനചുട്ടമുക്കിനു സമീപം ഈരത്തഴികത്ത് പൊന്നമ്മ (62) യാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ 15ന് മൂന്ന് മണിയോടെയാണ് പൊന്നമ്മയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. അമ്മ കിണറ്റിൽ വീണു കിടക്കുന്നുവെന്ന വ്യാജേന വർഗീസ് ബഹളം വെക്കുന്നത് കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അഗ്നിരക്ഷാസേനയെയും പോലീസിനെയും വിവരം അറിയിച്ചത്. പിന്നാലെ കൊല്ലത്ത് നിന്നെത്തിയ അഗ്നിരക്ഷാസേന കിണറ്റിൽ നിന്ന് പൊന്നമ്മയെ കരയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് അഞ്ചാലുംമൂട് പോലീസ് കേസ് എടുത്ത് ജില്ലാ ആശുപത്രിയിൽ മൃതദേഹ പരിശോധന നടത്തി സംസ്കരിച്ചു.

ALSO READ:കൊച്ചിയില്‍ വാഹനാപകടം; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പോസ്റ്റ്മോർട്ടത്തിൽ അസ്വാഭാവികത കണ്ടതിനെ തുടർന്ന് പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു മകനായ വർഗീസ്. തുടർന്ന് അമ്മയെ കിണറ്റിൽ തള്ളിയിട്ടതാണെന്ന് വർഗീസ് ചിലരോട് പറഞ്ഞതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ വർഗീസ് പോലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. മകനായ വർഗീസ് മദ്യപിച്ച് എത്തി വീട്ടിൽ ബഹളം ഉണ്ടാക്കുന്നത് പതിവാണ്. സംഭാവ ദിവസം വർഗീസും അമ്മയും തമ്മിൽ വീട്ടിൽ വഴക്ക് നടന്നിരുന്നു എന്നാണ് റിപ്പോർട്ട്. പിന്നാലെയാണ് സംഭവം ഉണ്ടായത്.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്