Son Kills Mother: മദ്യപിച്ചെത്തി നിരന്തരം മർദനം; അമ്മയെ കൊലപ്പെടുത്തിയ മകൻ പിടിയിൽ

മാവേലിക്കര നഗരസഭയിലെ സിപിഐ മുൻ കൗൺസിലറാണ് കൊല്ലപ്പെട്ട കനകമ്മ. ഇതിനു മുൻപും മകനെതിരെ കനകമ്മ പലതവണ പരാതി നൽകുകയും പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.

Son Kills Mother: മദ്യപിച്ചെത്തി നിരന്തരം മർദനം; അമ്മയെ കൊലപ്പെടുത്തിയ മകൻ പിടിയിൽ

Son Kills Mother

Published: 

08 Dec 2025 | 05:08 PM

ആലപ്പുഴ: മാവേലിക്കരയിൽ അമ്മയെ മകൻ മർദിച്ചു കൊലപ്പെടുത്തി. കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജനെയാണ് (69) മകൻ കൃഷ്ണദാസ് (39) കൊലപ്പെടുത്തിയത്. സംഭവത്തിൽ കൃഷ്ണദാസിനെ (39) പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നിരന്തരം മദ്യപിച്ചെത്ത് അമ്മയുമായി പ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസ് പറയുന്നു.

കൃഷ്ണദാസ് ഏക മകനാണ്. ഇയാളുടെ ഭാര്യ അടുത്തിടെ പിണങ്ങിപ്പോയിരുന്നു. ഇതിനു കാരണം അമ്മയാണെന്ന് പറഞ്ഞാണ് ഇയാൾ അമ്മയെ മർദിച്ചിരുന്നത്. ഇയാൾ നിരന്തരം മദ്യപിച്ചെത്തി പണമാവശ്യപ്പെടുകയും കൊടുക്കാതെ വരുമ്പോൾ മർദിക്കുകയും ചെയ്തിരുന്നുവെന്നും പോലീസ് പറയുന്ന്. പതിവ് പോലെ കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തി പണമാവശ്യപ്പെട്ടതായി പോലീസ് പറയുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായും ബഹളം കേട്ടതായും നാട്ടുകാർ പറയുന്നു. എന്നാൽ ഇത് ഇടക്കിടെ കേൾക്കുന്നതിനാൽ നാട്ടുകാർ ശ്രദ്ധിച്ചിരുന്നില്ല.

Also Read:‘രാഹുലിനെ ഭയം; ഐ വാണ്ടഡ് ടു റേപ്പ് യു എന്ന് പറഞ്ഞു കൊണ്ടിരുന്നു’; രണ്ടാമത്തെ കേസിൽ പരാതിക്കാരിയുടെ മൊഴി

ഇന്ന് രാവിലെയാണ് അമ്മയ്ക്ക് അനക്കമില്ലെന്നും അമ്മയെ താൻ മർദിച്ചിരുന്നുവെന്നും കൃഷ്ണദാസ് നാട്ടുകാരെ അറിയിക്കുന്നത്. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് വീട്ടിലേക്ക് എത്തുകയും കനകമ്മ മരിച്ചുകിടക്കുന്നതും കണ്ടത്. കൃഷ്ണദാസിന്റെ ർദനമേറ്റാണ് കനകമ്മ മരിച്ചെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മാവേലിക്കര നഗരസഭയിലെ സിപിഐ മുൻ കൗൺസിലറാണ് കൊല്ലപ്പെട്ട കനകമ്മ. ഇതിനു മുൻപും മകനെതിരെ കനകമ്മ പലതവണ പരാതി നൽകുകയും പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Scottish MP marriage: അതിർത്തി കടന്ന പ്രണയം; സ്കോട്ടിഷ് എംപിയും മലയാളി യുവതിയും ഗുരുവായൂരിൽ വച്ച് വിവാഹിതരായി
Kerala Rain Alert: മഴ വീണ്ടും കരുത്ത് പ്രാപിക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌; തീരപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട്‌
Kerala Lotterry Result : കാരുണ്യം കൂടെയുണ്ടോ…. കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ ഫലം വന്നിട്ടുണ്ടേ…
KSRTC Employees: വർഷങ്ങൾക്ക് ശേഷം, KSRTC ജീവനക്കാർക്കും ഓണം ആനുകൂല്യങ്ങൾ; അക്കൗണ്ടിൽ എത്ര കിട്ടും?
Onam Bumper 2026: ഓണം ബമ്പറില്‍ നിന്ന് നികുതിപോയാല്‍ എത്ര രൂപ ഭാഗ്യശാലിയുടെ അക്കൗണ്ടിലെത്തും?
ടിക്കറ്റ് ചാർജ് 505 രൂപ മാത്രം! തിരുവനന്തപുരം-എറണാകുളം KSRTC എക്സിക്യൂട്ടീവ് ബസ് സർവീസ് തുടങ്ങി
മുഖക്കുരു കുറയുന്നില്ലേ? നിങ്ങൾ മാറ്റേണ്ട 8 ശീലങ്ങൾ!
പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില കിട്ടാന്‍ എന്ത് ചെയ്യണം?
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്