Christmas Holiday 2025: കോളടിച്ചല്ലോ കുട്ടികളേ… ക്രിസ്മസ് അവധി പത്ത് ദിവസമല്ല ഇത്തവണ! ദിവസം നീട്ടി
Christmas Holiday 2025: രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇത് ഒരേപോലെ ഉപകാരമായിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ....
കൊച്ചി: കുട്ടികൾക്ക് സന്തോഷവാർത്ത. ക്രിസ്മസ് അവധിയോടൊപ്പം വാരാന്ത്യങ്ങളും കൂടി ഉൾപ്പെടുന്നതോടെ ഇത്തവണ കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് അവധി ആഘോഷങ്ങളുടെ ദൈർഘ്യം കൂടും. സർക്കാറിന്റെ അവധി പ്രഖ്യാപനം എത്തി. ഇതോടെ 12 ദിവസമാണ് അവധി ലഭിക്കുക. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇത് ഒരേപോലെ ഉപകാരമായിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തിയതയോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം വർദ്ധിക്കാൻ കാരണമായത്.
ഇത്തവണ ക്രിസ്മസ് അവധി ഡിസംബർ 24 ഇത്തവണ ക്രിസ്മസ് അവധി ഡിസംബർ 24ന് തുടങ്ങി ജനുവരി അഞ്ചുവരെ ആയിരിക്കും. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഡിസംബർ 15ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷ ഡിസംബർ 23നാണ് അവസാനിക്കുക. അതേസമയം ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്ന് പൊതു അവധിയാണ്.
രണ്ടാംഘട്ടത്തിൽ ഏഴ് ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും, 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 ഡിവിഷനുകളിലേക്കും, 470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാർഡുകളിലേക്കും, 47 മുനിസിപ്പാലിറ്റികളിലെ 1829 വാർഡുകളിലേക്കും, മൂന്ന് കോർപ്പറേഷനുകളിലെ 188 വാർഡുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന ഡിസംബർ 9ന് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരുന്നു.
ഡിസംബർ 9നാണ് തെക്കൻ കേരളത്തിലെ ഏഴു ജില്ലകളിൽ ആദ്യഘട്ടത്തിലെ തിരഞ്ഞെടുപ്പ് നടന്നത്. രണ്ടാം ഘട്ടവും അവസാനിക്കുന്നതോടെ സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാകും. രണ്ടാംഘട്ട വോട്ടെടുപ്പും കഴിഞ്ഞതോടെ കേരളത്തിലെ എല്ലാ ജില്ലകളിലെയും വോട്ടെടുപ്പ് അവസാനിക്കും. ഡിസംബർ 13നാണ് 14 ജില്ലയിലും നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുക.