Sabarimala Special Train: യാത്ര ഇനി ഈസി; ഡിസംബർ വരെ ശബരിമല സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Sabarimala Special Train To Kollam: തിരക്ക് ഒഴിവാക്കുന്നതിനും സുഗമമായ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനുമായാണ് ഡിസംബർ മാസം വരെ വിവിധ റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നത്. നവംബർ 17ന് തുടങ്ങുന്ന ശബരിമല തീർത്ഥാടനം പ്രമാണിച്ച് എട്ട് ട്രെയിനുകളാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. നാന്ദേദ് , ഹൈദരാബാദ്, ചർലപ്പള്ളി എന്നിവടങ്ങളിൽ നിന്ന് കൊല്ലത്തേക്കാണ് ട്രെയിൻ സർവീസ്.

Sabarimala Special Train: യാത്ര ഇനി ഈസി; ഡിസംബർ വരെ ശബരിമല സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

പ്രതീകാത്മക ചിത്രം

Published: 

15 Nov 2026 | 07:20 AM

തിരുവനന്തപുരം: ശബരിമല മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്തോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. തിരക്ക് ഒഴിവാക്കുന്നതിനും സുഗമമായ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനുമായാണ് ഡിസംബർ മാസം വരെ വിവിധ റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നത്. നവംബർ 17ന് തുടങ്ങുന്ന ശബരിമല തീർത്ഥാടനം പ്രമാണിച്ച് എട്ട് ട്രെയിനുകളാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.

നാന്ദേദ് , ഹൈദരാബാദ്, ചർലപ്പള്ളി എന്നിവടങ്ങളിൽ നിന്ന് കൊല്ലത്തേക്കാണ് ട്രെയിൻ സർവീസ്. നാന്ദേദ് – കൊല്ലം ജങ്ഷൻ / കൊല്ലം ജങ്ഷൻ – ചർലപ്പള്ളി ശബരി സ്പെഷ്യൽ ട്രെയിൻ (07189 / 07190), ഹൈദരാബാദ് – കൊല്ലം ജങ്ഷൻ ശബരി സ്പെഷ്യൽ ട്രെയിൻ (07193 / 07194), ചർലപ്പള്ളി – കൊല്ലം ജങ്ഷൻ ശബരി സ്പെഷ്യൽ ട്രെയിൻ (07180 / 07181), ചർലപ്പള്ളി – കൊല്ലം ജങ്ഷൻ ശബരി സ്പെഷ്യൽ ട്രെയിൻ (07195 / 07196) എന്നിങ്ങനെയാണ് സ്പെഷ്യൽ ട്രെയിനുകൾ.

ALSO READ: ഷൊർണൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; സർവീസുകൾ വൈകുന്നു

സ്പെഷ്യൽ ട്രെയിനുകളുടെ പൂർണ വിവരം

നാന്ദേദ് – കൊല്ലം ജങ്ഷൻ / കൊല്ലം ജങ്ഷൻ – ചർലപ്പള്ളി ശബരി സ്പെഷ്യൽ ട്രെയിൻ (07189 / 07190): നാന്ദേദ് – കൊല്ലം ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് നവംബർ 15ന് (ഇന്ന്) യാത്ര പുറപ്പെടും. 5.15-ന് നാന്ദേഡിൽ നിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ ചൊവ്വാഴ്ച രാവിലെ 7.55-ന് കൊല്ലം ജങ്ഷനിൽ എത്തിച്ചേരും. ഇതേ ട്രെയിൻ 07190 എന്ന നമ്പരിൽ കൊല്ലം ജങ്ഷനിൽ നിന്ന് ചർലപ്പള്ളിയിലേക്ക് നവംബർ 17 ചൊവ്വാഴ്ച രാവിലെ 10.55-ന് പുറപ്പെട്ട് അടുത്ത ബുധനാഴ്ച രാത്രി 7ന് ചർലപ്പള്ളിയിൽ എത്തിച്ചേരും. ഇത് ഒരു സർവീസാണ് ഉണ്ടാവുക.

മുദ്ഖേഡ്, ബാസർ, നിസാമാബാദ് ജങ്ഷൻ, കാമറെഡ്ഡി, ചർലപ്പള്ളി, നൽഗൊണ്ട, മിര്യാലഗുഡ, നഡികുഡെ ജങ്ഷൻ, പിഡുഗുരള്ള, ഗുണ്ടക്കൽ ജങ്ഷൻ, തെനാലി ജങ്ഷൻ, ബാപട്‌ല, ചീരാല, ഓങ്കോൾ, നെല്ലൂർ, പെരമ്പൂർ, അരക്കോണം ജങ്ഷൻ, കാട്പാടി ജങ്ഷൻ, ജോലാർപേട്ട ജങ്ഷൻ, സേലം ജങ്ഷൻ, ഈറോഡ് ജങ്ഷൻ, തിരുപ്പൂർ, പോത്തനൂർ ജങ്ഷൻ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര & കായംകുളം ജങ്ഷൻ എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.

ഹൈദരാബാദ് – കൊല്ലം ജങ്ഷൻ ശബരി സ്പെഷ്യൽ ട്രെയിൻ (07193 / 07194): ഹൈദരാബാദ് – കൊല്ലം ജങ്ഷൻ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് (07193) ഹൈദരാബാദിൽ നിന്ന് രാത്രി 11.10-ന് പുറപ്പെടും. അടുത്ത തിങ്കളാഴ്ച രാവിലെ 7.15-ന് കൊല്ലം ജങ്ഷനിൽ എത്തും. 2026 ഡിസംബർ 05 മുതൽ 2026 ഡിസംബർ 26 വരെ ശനിയാഴ്ചകളിൽ ഈ ട്രെയിൻ ഓടും. ആകെ നാല് സർവീസുകൾ.

സെക്കന്തരാബാദ് ജങ്ഷൻ, ചർലപ്പള്ളി, നൽഗൊണ്ട, മിര്യാലഗുഡ, നഡികുഡെ ജങ്ഷൻ, പിഡുഗുരള്ള, ഗുണ്ടക്കൽ ജങ്ഷൻ, തെനാലി ജങ്ഷൻ, ബാപട്‌ല, ചീരാല, ഓങ്കോൾ, നെല്ലൂർ, പെരമ്പൂർ, അരക്കോണം ജങ്ഷൻ, കാട്പാടി ജങ്ഷൻ, ജോലാർപേട്ട ജങ്ഷൻ, സേലം ജങ്ഷൻ, ഈറോഡ് ജങ്ഷൻ, തിരുപ്പൂർ, പോത്തനൂർ ജങ്ഷൻ, പാലക്കാട് ജങ്ഷൻ, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര & കായംകുളം ജങ്ഷൻ എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.

ചർലപ്പള്ളി – കൊല്ലം ജങ്ഷൻ ശബരി സ്പെഷ്യൽ ട്രെയിൻ (07180 / 07181): ചർലപ്പള്ളി – കൊല്ലം ജങ്ഷൻ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് (07180) ചർലപ്പള്ളിയിൽ നിന്ന് രാത്രി 11.45-ന് എടുക്കും. അടുത്ത ഞായറാഴ്ച രാവിലെ 7.55-ന് കൊല്ലം ജങ്ഷനിൽ എത്തും. നവംബർ 20 മുതൽ 2026 ഡിസംബർ 25 വരെ വെള്ളിയാഴ്ചകളിൽ ഓടും. തിരിച്ചുള്ള സർവീസ് നവംബർ 22 മുതൽ 2026 ഡിസംബർ 27 വരെ ഞായറാഴ്ചകളിൽ ഓടും.

നൽഗൊണ്ട, മിര്യാലഗുഡ, നഡികുഡെ ജങ്ഷൻ, പിഡുഗുരള്ള, ഗുണ്ടക്കൽ ജങ്ഷൻ, തെനാലി ജങ്ഷൻ, ബാപട്‌ല, ചീരാല, ഓങ്കോൾ, നെല്ലൂർ, പെരമ്പൂർ, അരക്കോണം ജങ്ഷൻ, കാട്പാടി ജങ്ഷൻ, ജോലാർപേട്ട ജങ്ഷൻ, സേലം ജങ്ഷൻ, ഈറോഡ് ജങ്ഷൻ, തിരുപ്പൂർ, പോത്തനൂർ ജങ്ഷൻ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം ജങ്ഷൻ, കരുനാഗപ്പള്ളി & ശാസ്താംകോട്ട എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.

ചർലപ്പള്ളി – കൊല്ലം ജങ്ഷൻ ശബരി സ്പെഷ്യൽ ട്രെയിൻ (07195 / 07196): സ്പെഷ്യൽ എക്സ്പ്രസ് (07195) 2026 നവംബർ 22 മുതൽ 2027 ജനുവരി 17 വരെ ഞായറാഴ്ചകളിൽ ഓടും. ചർലപ്പള്ളിയിൽ നിന്ന് 11.45-ന് പുറപ്പെടും. അടുത്ത ചൊവ്വാഴ്ച രാവിലെ 7.55-ന് കൊല്ലം ജങ്ഷനിൽ എത്തിച്ചേരും. ആകെ 9 സർവീസുകൾ. തിരിച്ചുള്ള സർവീസ് നവംബർ 24 മുതൽ 2027 ജനുവരി 19 വരെ ചൊവ്വാഴ്ചകളിൽ ഓടും.

നൽഗൊണ്ട, മിര്യാലഗുഡ, നഡികുഡെ ജങ്ഷൻ, പിഡുഗുരള്ള, ഗുണ്ടക്കൽ ജങ്ഷൻ, തെനാലി ജങ്ഷൻ, ബാപട്‌ല, ചീരാല, ഓങ്കോൾ, നെല്ലൂർ, പെരമ്പൂർ, അരക്കോണം ജങ്ഷൻ, കാട്പാടി ജങ്ഷൻ, ജോലാർപേട്ട ജങ്ഷൻ, സേലം ജങ്ഷൻ, ഈറോഡ് ജങ്ഷൻ, തിരുപ്പൂർ, പോത്തനൂർ ജങ്ഷൻ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര , കായംകുളം ജങ്ഷൻ എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.

English Summary:

Southern Railway has announced special trains for Sabarimala pilgrims to ensure smooth travel until December. Check out the major route details and updates.

Loading...
Unable to load recommendations.
Follow Us
ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ
ഹെൽത്തി കോഫി സ്മൂത്തി: വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ കിടിലൻ ഡ്രിങ്ക്!
കാത്സ്യം കുറവാണോ? ഈ 6 ഭക്ഷണങ്ങൾ മാറ്റിനിർത്തരുത്!
മുട്ടയിൽ കുരുമുളക് ചേർത്ത് കഴിക്കാറുണ്ടോ?
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ