Special train : ചെന്നൈയിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു, സമയവും സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും അറിയാം

Special train Service from Kerala to Chennai : വർധിച്ചുവരുന്ന യാത്രാതിരക്ക് പരിഗണിച്ച് ചെന്നൈയിലേക്ക് റെയിൽവേ കൂടുതൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ.

Special train : ചെന്നൈയിലേക്ക് കൂടുതൽ  സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു, സമയവും സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും അറിയാം

Special Train From Chennai

Published: 

30 Sep 2025 | 02:14 PM

തിരുവനന്തപുരം: നവരാത്രിക്കാലത്തിനു പുറമേ ​ഗാന്ധിജയന്തി ഉൾപ്പെടെയുള്ള അവധികൾ വന്നതോടെ യാത്രക്കാരുടെ തിരക്കാണ് എല്ലാ ട്രെയിനുകളിലും. വർധിച്ചുവരുന്ന യാത്രാതിരക്ക് പരിഗണിച്ച് ചെന്നൈയിലേക്ക് റെയിൽവേ കൂടുതൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ.

 

1. ചെന്നൈ എഗ്‌മൂർ–തിരുവനന്തപുരം നോർത്ത് സ്പെഷൽ (06075/06076)

ചെന്നൈയിൽ നിന്ന് (06075): ട്രെയിൻ നമ്പർ 06075 (ചെന്നൈ എഗ്‌മൂർ–തിരുവനന്തപുരം നോർത്ത് സ്പെഷൽ) സെപ്റ്റംബർ 30-ന് രാത്രി 10.15-ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് 2.05-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

തിരുവനന്തപുരത്ത് നിന്ന് (06076): മടക്ക ട്രെയിൻ, നമ്പർ 06076, ഒക്ടോബർ 5 ഞായറാഴ്ച വൈകിട്ട് 4.30-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് (തിങ്കളാഴ്ച) രാവിലെ 10.30-ന് ചെന്നൈ എഗ്മൂറിൽ എത്തും.

സ്റ്റോപ്പുകൾ: വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്പാടി, അറക്കോണം, തിരുവള്ളൂർ, പെരമ്പൂർ.

 

Also Read: യാത്ര പോകാൻ കെഎസ്ആർടിസിയുണ്ടല്ലോ! അവധിയാഘോഷിക്കാൻ കിടിലൻ ഉല്ലാസയാത്ര

 

കോച്ചുകൾ: ഈ ട്രെയിനിൽ സെക്കൻഡ് എസി–2, തേഡ് എസി–3, സ്ലീപ്പർ–8, ജനറൽ സെക്കൻഡ്–7 എന്നിങ്ങനെയാണ് കോച്ചുകൾ സജ്ജീകരിച്ചിരിക്കുന്നത്.

 

2. ചെന്നൈ സെൻട്രൽ–കോട്ടയം എസി സ്പെഷൽ (കൊല്ലം, ചെങ്കോട്ട വഴി – 06121/06122)

ചെന്നൈയിൽ നിന്ന് (06121): ട്രെയിൻ നമ്പർ 06121 (ചെന്നൈ സെൻട്രൽ–കോട്ടയം എസി സ്പെഷൽ) ഒക്ടോബർ 1 മുതൽ 22 വരെ ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.05-ന് കോട്ടയത്ത് എത്തും.

കോട്ടയത്ത് നിന്ന് (06122): മടക്ക ട്രെയിൻ (06122) ഒക്ടോബർ 2 മുതൽ 23 വരെ വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 2.05-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.30-ന് ചെന്നൈ സെൻട്രലിൽ എത്തും.

റൂട്ട്/സ്റ്റോപ്പുകൾ: ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, പുനലൂർ, തെൻമല, ചെങ്കോട്ട, തെങ്കാശി, പാവൂർചത്രം, കീൽക്കടയം, അംബാസമുദ്രം, ചേരൻമഹാദേവി, തിരുനെൽവേലി, കോവിൽപട്ടി, സാത്തൂർ, വിരുദനഗർ, മധുര, ഡിണ്ടിഗൽ, കരൂർ, നാമക്കൽ, സേലം, ജോലാർപേട്ട, കാട്പാടി, അറക്കോണം.

ടിക്കറ്റ് നിരക്ക്: കോട്ടയം–ചെന്നൈ റൂട്ടിലെ ടിക്കറ്റ് നിരക്ക് 1575 രൂപയാണ്.

Follow Us
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പീരീഡ്സ് വേദനയിൽ ബുദ്ധിമുട്ടുന്നുണ്ടോ…? ചെയ്യേണ്ടത്
കൂറ്റൻ രാജവെമ്പാലയെ പിടികൂടന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ