AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിൽ നാളെ വോട്ട് ചെയ്യാൻ എത്തുമോ? സൂചനകൾ ഇങ്ങനെ

Rahul Mamkootathil Arrive in Palakkad Tomorrow: പാലക്കാട് നഗരസഭയിലെ 24-ാം വാർഡിൽ, താമസിക്കുന്ന ഫ്ലാറ്റിന് അടുത്തുള്ള സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം ബൂത്തിലാണ് രാഹുലിന് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമുള്ളത്.

Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിൽ നാളെ വോട്ട് ചെയ്യാൻ എത്തുമോ? സൂചനകൾ ഇങ്ങനെ
Rahul MamkootathilImage Credit source: Facebook
aswathy-balachandran
Aswathy Balachandran | Published: 10 Dec 2025 15:25 PM

പാലക്കാട്: രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ, ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട് എത്താൻ സാധ്യത. തന്റെ വോട്ടവകാശം വിനിയോഗിക്കുന്നതിനായി രാഹുൽ പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ ബൂത്തിൽ എത്തുമെന്നാണ് സൂചന.

രണ്ടാമത്തെ കേസിൽ യുവതി മുഖ്യമന്ത്രിക്കു നൽകിയ പരാതിയെത്തുടർന്ന് കഴിഞ്ഞ മാസം 27 മുതൽ, അതായത് 14 ദിവസമായി രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലായിരുന്നു. ഹൈക്കോടതിക്ക് പിന്നാലെ ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ഈ കേസിൽ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും കോടതി ഉത്തരവിൽ പറയുന്നു. എല്ലാ തിങ്കളാഴ്ചയും രാവിലെ 10-നും 11-നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണമെന്നതാണ് പ്രധാന ഉപാധി.

Also Read: രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം, മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

പാലക്കാട് നഗരസഭയിലെ 24-ാം വാർഡിൽ, താമസിക്കുന്ന ഫ്ലാറ്റിന് അടുത്തുള്ള സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം ബൂത്തിലാണ് രാഹുലിന് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമുള്ളത്. മുൻകൂർ ജാമ്യം ലഭിച്ച സാഹചര്യത്തിൽ വോട്ട് ചെയ്യാൻ രാഹുൽ നാളെ എത്തുമെന്നാണ് വിവരം.

 

പ്രോസിക്യൂഷൻ അപ്പീലിന്

 

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ് പ്രോസിക്യൂഷൻ. കോടതി ഉത്തരവ് ലഭിച്ചാലുടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകും.

അതിനിടെ, രാഹുലിനെതിരെ പോലീസ് കൂടുതൽ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പിന്തുടർന്ന് ശല്യപ്പെടുത്തുക, തടഞ്ഞുവെയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ വകുപ്പുകളാണ് ഇപ്പോൾ ചേർത്തത്. ആദ്യത്തെ ബലാത്സംഗ കേസിൽ ഹൈക്കോടതി നേരത്തെ രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഈ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടിയില്ലെങ്കിൽ അല്ലെങ്കിൽ ജാമ്യം തള്ളുകയാണെങ്കിൽ പോലീസിന് ആദ്യത്തെ കേസിൽ രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്താനാകും.