Stray Dog Attack: തൃശൂരിൽ വയോധികയെ നായ കടിച്ചുകൊന്നു, പോസ്റ്റ്മോർട്ടം ഇന്ന്

രണ്ട് വർഷം മുമ്പ് വീണ് കാലിന്റെ എല്ലൊടിഞ്ഞതിനെ തുടർന്നാണ് കാർത്യായനി കിടപ്പിലാകുന്നത്. നായയുടെ ഉപദ്രവം ഏൽക്കുമ്പോഴും അതിനെ തടയാനോ എഴുന്നേൽക്കാനോ കാർത്യായനിക്ക് കഴിഞ്ഞിരുന്നില്ല.

Stray Dog Attack: തൃശൂരിൽ വയോധികയെ നായ കടിച്ചുകൊന്നു, പോസ്റ്റ്മോർട്ടം ഇന്ന്

Stray Dog

Published: 

13 Mar 2026 | 06:26 AM

തൃശൂര്‍: കിടപ്പുരോ​ഗിയായിരുന്ന വയോധികയെ നായ വീട്ടിൽ കയറി കടിച്ചു കൊന്നു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശി കാർത്യായനിയാണ് (84) കൊല്ലപ്പെട്ടത്. ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മകൻ ദേവദാസനെയും (60) തെരുവുനായ കടിച്ചു മാരകമായി പരുക്കേൽപ്പിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിലുള്ള കാർത്യായനിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറുന്നതാണ്.

ഇന്നലെ സന്ധ്യയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കട്ടിലിൽ കിടക്കുകയായിരുന്ന കാർത്യായനിയെ വീടിനകത്തേക്ക് ഓടിക്കയറിയ തെരുവുനായ ക്രൂരമായി ആക്രമിക്കുകയായിരുന്നു. രണ്ട് വർഷം മുമ്പ് വീണ് കാലിന്റെ എല്ലൊടിഞ്ഞതിനെ തുടർന്നാണ് കാർത്യായനി കിടപ്പിലാകുന്നത്. നായയുടെ ഉപദ്രവം ഏൽക്കുമ്പോഴും അതിനെ തടയാനോ എഴുന്നേൽക്കാനോ കാർത്യായനിക്ക് കഴിഞ്ഞിരുന്നില്ല.

ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകനെയും നായ കടിച്ച് പരിക്കേൽപ്പിച്ചു. വൈകിട്ട് ആറരയോടെ സമീപത്ത് താമസിക്കുന്ന കാർത്യായനിയുടെ ഇളയ മകൻ മണി ഇരുവർക്കും ഭക്ഷണവുമായി എത്തിയപ്പോഴാണ് ചോര തളംകെട്ടിയ നിലയിൽ അമ്മയുടെ മൃതദേഹവും ഗുരുതരാവസ്ഥയിൽ കിടക്കുന്ന സഹേ‍ാദരനെയും കണ്ടത്.

ALSO READ: കുഞ്ഞിന്റെ ചുണ്ടില്‍ പൊട്ടല്‍, കഴുത്തില്‍ പാട്; വാമനപുരത്ത് പിഞ്ചുകുഞ്ഞിന്റെ മരണം, അമ്മ കസ്റ്റഡിയില്‍

കാർത്യായനിയുടെ മുഖമടക്കം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. ഇവരെ കടിച്ചതിന് ശേഷം ഇതേ നായ സമീപത്തുള്ള വീട്ടിൽ ജോലിക്ക് എത്തിയവരെയും ആക്രമിച്ചതായാണ് വിവരം. നാട്ടുകാരും പൊലീസും ചേർന്ന് നായക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അര്‍ധരാത്രിക്ക് ശേഷം നടത്തിയ തെരച്ചിലിനൊടുവിലാണ് നായയെ പിടികൂടിയത്.

പിടികൂടിയ നായക്ക് പേ വിഷബാധയുണ്ടോയെന്ന് അറിയാൻ പരിശോധന നടത്തും. ഈ നായയുടെ കടിയേറ്റ മൂന്ന് നാട്ടുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവെയ്പ് നടത്തി. കടങ്ങോട് പഞ്ചായത്ത് അധികൃതർ നിയോഗിച്ച വന്യജീവി സംരക്ഷകനാണ് നായയെ പിടികൂടിയത്.

Follow Us
Related Stories
മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചു; എടപ്പാളിൽ ജിം ട്രെയിനർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരുക്ക്
കോട്ടയത്ത് പോകാൻ പറ്റുമോ? റോഡിൽ എവിടൊക്കെ വെള്ളമുണ്ട്; ഗതാഗതം തടസപ്പെട്ട റോഡുകളുടെ ലിസ്റ്റ്
Kerala Rain : മഴക്കെടുതി; മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം, വീടും സ്ഥലവും പോയവർക്ക് 12 ലക്ഷം, കച്ചവടക്കാർക്ക് 10000 വീതം
Kerala Rain Alert: കുട മടക്കാന്‍ സമയമായില്ല; തീവ്രമഴ തുടരും! സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌
Kerala Lottery Result : ഫലം വന്നിട്ടുണ്ടേ… ധനലക്ഷ്മി ടിക്കറ്റ് എടുത്തവർ വേ​ഗം നോക്കിക്കോ…
Onam KSRTC Ticket Booking: ഓണം യാത്ര ഈസിയല്ലേ, KSRTC ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബെംഗളൂരു, ചെന്നൈ…എത്രയെത്ര ബസ്സുകള്‍
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു