AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

കോഴിക്കോട് ഓലപ്പടക്കം പൊട്ടി വിദ്യാര്‍ത്ഥിയുടെ കൈക്ക് ഗുരുതര പരിക്ക്

Kozhikode Student Hand Seriously injured after firecracker exploades: വടകര വില്യാപ്പള്ളി സ്വദേശിയായ യദു യാദവിനാണ് പരിക്കേറ്റത്. 17 വയസ്സുകാരനായ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്നലെ വീടിന്റെ ടെറസിന് മുകളിൽ നിന്നും പടക്കം പൊട്ടിക്കുമ്പോഴാണ് അപകടം ഉണ്ടായത്. സംഭവത്തിൽ കുട്ടിയുടെ കൈക്ക് ഗുരുതരമായ പരിക്കുപറ്റിയതായാണ് റിപ്പോർട്ട്.അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതേയുള്ളൂ.

കോഴിക്കോട് ഓലപ്പടക്കം പൊട്ടി വിദ്യാര്‍ത്ഥിയുടെ കൈക്ക് ഗുരുതര പരിക്ക്
Kozhikode Medical CollegeImage Credit source: Tv9 Network
Ashli C
Ashli C | Updated On: 27 Mar 2026 | 02:32 PM

കോഴിക്കോട്: വടകരയിൽ ഓലപ്പടക്കം പൊട്ടി വിദ്യാർത്ഥിയുടെ കൈക്ക് ഗുരുതരമായ പരിക്കേറ്റതായി റിപ്പോർട്ട്. വടകര വില്യാപ്പള്ളി സ്വദേശിയായ യദു യാദവിനാണ് പരിക്കേറ്റത്. 17 വയസ്സുകാരനായ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ വീടിന്റെ ടെറസിന് മുകളിൽ നിന്നും പടക്കം പൊട്ടിക്കുമ്പോഴാണ് അപകടം ഉണ്ടായത്. സംഭവത്തിൽ കുട്ടിയുടെ കൈക്ക് ഗുരുതരമായ പരിക്കുപറ്റിയതായാണ് റിപ്പോർട്ട്.അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതേയുള്ളൂ.

ALSO READ:ശബരിമല സ്വർണ്ണ മോഷണം : സാമ്പിളുകളുടെ പരിശോധന ഫലം ഏപ്രിൽ അവസാനത്തോടെ ലഭിക്കുമെന്ന് എസ്ഐടി

ആലപ്പുഴയിൽ വൈറലാകാൻ സെമിത്തേരിയിൽ കയറിയ യുവാക്കൾക്കെതിരെ കേസ്

ആലപ്പുഴയിൽ വൈറലാകുന്നതിനുവേണ്ടി സെമിത്തേരിയിൽ കയറി വീഡിയോ ചിത്രീകരിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്ത യുവാക്കൾക്കെതിരെ കേസ്. റീല് വൈറലായതോടെ നാട്ടിലും നിൽക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു യുവാക്കൾക്ക്. ഇതോടെ ഇവർ നാടുവിടുകയും ചെയ്തു. നഗര പരിസരത്തുള്ള പള്ളിയുടെ സെമിത്തേരിയിൽ ആയിരുന്നു ഇവരുടെ പ്രകടനം. മതില് ചാടിക്കട കല്ലറയ്ക്ക് മുകളിൽ ഇരുന്നു ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും ചെയ്തത്. പള്ളി അധികൃതർ ആണ് പോലീസിൽ പരാതി നൽകിയത്.

Follow Us