AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Sabarimala gold Theft case: ശബരിമല സ്വർണ്ണ മോഷണം : സാമ്പിളുകളുടെ പരിശോധന ഫലം ഏപ്രിൽ അവസാനത്തോടെ ലഭിക്കുമെന്ന് എസ്ഐടി

Sabarimala gold Theft case: ഫലം ഏപ്രിൽ അവസാനത്തോടെ ലഭ്യമാകുമെന്ന് എസ് ഐ ടി ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം ജംഷെഡ്പൂർ മെറ്റലർജിക്കൽ ലാബ് അറിയിച്ചുവെന്നും എസ് ഐ ടി വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ കേസിന്റെ അന്വേഷണം പൂർത്തിയാക്കുന്നതിനുവേണ്ടി എസ്ഐടിക്ക് ഹൈക്കോടതി മെയ് 18 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്.....

Sabarimala gold Theft case: ശബരിമല സ്വർണ്ണ മോഷണം : സാമ്പിളുകളുടെ പരിശോധന ഫലം ഏപ്രിൽ അവസാനത്തോടെ ലഭിക്കുമെന്ന് എസ്ഐടി
Sabarimala Gold CaseImage Credit source: PTI Photos
Ashli C
Ashli C | Updated On: 27 Mar 2026 | 07:27 AM

കൊച്ചി: ശബരിമല സ്വർണ്ണം മോഷണം കേസിൽ സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം ഏപ്രിൽ അവസാനത്തോടെ ലഭ്യമാകുമെന്ന് എസ് ഐ ടി ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം ജംഷെഡ്പൂർ മെറ്റലർജിക്കൽ ലാബ് അറിയിച്ചുവെന്നും എസ് ഐ ടി വ്യക്തമാക്കി.

ഇതിന്റെ പശ്ചാത്തലത്തിൽ കേസിന്റെ അന്വേഷണം പൂർത്തിയാക്കുന്നതിനുവേണ്ടി എസ്ഐടിക്ക് ഹൈക്കോടതി മെയ് 18 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്.കേസിൽ എസ് ഐ ടി യുടെ അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയതായും സൂചന. ഫെബ്രുവരിയിൽ ആണ് സ്വർണ സാമ്പിൾ അത്യാധുനിക രീതിയിലുള്ള ശാസ്ത്രീയ പരിശോധന അത്യാവശ്യമാണെന്ന് ഉത്തരവ് വന്നത്.

കൂടാതെ കൊടിമര പുനപ്രതിഷ്ഠയിൽ വിജിലൻസിന്റെ റിപ്പോർട്ടും ഹൈക്കോടതി ദേവസ്വം അംഗീകരിച്ചു. ആകെ 412.0 1 ഗ്രാം സ്വർണമാണ് കൊടിമര പുനർ പ്രതിഷ്ഠയ്ക്ക് വേണ്ടി ലഭിച്ചത്. കൂടാതെ സംഭാവന നൽകിയവരോട് ചോദിച്ചപ്പോൾ ലഭിച്ചെന്ന് വ്യക്തമായത് 300 ഗ്രാം സ്വർണമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കൊടിമരം മാറ്റി സ്ഥാപിച്ചതിൽ വിശ്വാസവഞ്ചനയോ ക്രമക്കേടുകളോ നടന്നിട്ടില്ല എന്ന നിരീക്ഷണത്തിലേക്കാണ് ഹൈക്കോടതി എത്തിയത്.

ALSO READ:ശബരിമല സ്വർണക്കൊള്ള കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹാജരാക്കും

കൂടാതെ ഇതിന്റെ പശ്ചാത്തലത്തിൽ കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട അന്വേഷണ നടപടികളും ഹൈക്കോടതി അവസാനിപ്പിച്ചു. 2017 ലാണ് ശബരിമലയിലെ കൊടിമരത്തിന്റെ പുനർനിർമ്മാണം നടന്നിരുന്നത്. ഇതിനുവേണ്ടി 412 ഗ്രാം സ്വർണം സംഭാവനയായി ലഭിച്ചു എന്നാണ് വിജിലൻസിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. മുഴുവൻ സ്വർണവും വാചിവാഹന അഷ്ടദിക്പാലകരുടെ നിർമ്മാണത്തിനായി ഉപയോഗിച്ചു. സംഭാവന നൽകിയ നടൻ മോഹൻലാൽ അടക്കം 23 നടന്മാരുടെ മൊഴി കേസിന്റെ പശ്ചാത്തലത്തിൽ എടുത്തിരുന്നു.

Follow Us