AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ആനയ്ക്ക് മുതൽ ​ഫ്ലൈറ്റിന് വരെ രക്ഷയില്ല! ഇന്നും നാളെയും മറ്റന്നാളും ഇടിമിന്നൽ, മഴ; യെല്ലോ അ‌ലർട്ട്!

Kerala weather October 8 latest update: കേരളത്തിൽ അ‌ടുത്ത മൂന്ന് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ഇവിടെ ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്. ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി IMD മുന്നറിയിപ്പിൽ പറയുന്നു.

ആനയ്ക്ക് മുതൽ ​ഫ്ലൈറ്റിന് വരെ രക്ഷയില്ല! ഇന്നും നാളെയും മറ്റന്നാളും ഇടിമിന്നൽ, മഴ; യെല്ലോ അ‌ലർട്ട്!
Kerala Weather October 8 Latest UpdateImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 08 Oct 2026 | 02:27 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അ‌ടുത്ത മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ ശക്തമായ ഇട​മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അ‌ലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. മഴയെക്കാൾ ഇടിമിന്നലിനെയാണ് ഇപ്പോൾ ഏറ്റവും സൂക്ഷിക്കേണ്ടത്. ഇടിമിന്നൽ ഏറ്റുള്ള അ‌പകടങ്ങൾ ഇപ്പോൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇടിമിന്നലേറ്റ് കേരളത്തിൽ ആന ചരിഞ്ഞത് മുതൽ പട്നയിൽനിന്ന് ലഖ്‌നൗവിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിൽ 17,000 അടി ഉയരത്തിൽവെച്ച് ശക്തമായ ഇടിമിന്നലേറ്റത് വരെ നീളുന്നു മിന്നൽ പ്രഹരത്തിന്റെ വാർത്തകൾ. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ തന്നെ ഇടിമിന്നലേറ്റ് ഒന്നിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഇടിമിന്നൽ സുരക്ഷാ മുന്നറിയിപ്പുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അ‌ലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നാളെ (09/10/2026) കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മറ്റന്നാൾ (10/10/2026) പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അ‌ലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: സ്പാകളുടെ മറവിൽ പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റുകൾക്കെതിരെ കർശന നടപടിയെന്ന് രമേശ് ചെന്നിത്തല

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളിൽ ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ഇവിടെ ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു.

ഒക്ടോബർ 11,12 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇടിമിന്നൽ മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുതെന്നും
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണമെന്നും അ‌ധികൃതർ നിർദേശിച്ചിട്ടുണ്ട്. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ നാളെ (09/10/2026) രാത്രി 11.30 വരെ 0.9 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ (09/10/2026) രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് INCOIS മുന്നറിയിപ്പുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഇവിടങ്ങളിൽ പൂർണമായും ഒഴിവാക്കണം.

കള്ളക്കടൽ സാധ്യതാ മുന്നറിയിപ്പ് നൽകിയിരിക്കുന്ന പ്രദേശങ്ങളിലെ മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം: കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (08/10/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

English Summary

Rain accompanied by strong thunderstorms is likely in various districts of Kerala over the next three days, starting today. According to the India Meteorological Department’s five-day forecast, a ‘Yellow Alert’ has been issued for several districts up to Saturday. A possibility of strong thunderstorms has also been predicted. Today, a ‘Yellow Alert’ has been declared for the districts of Kollam, Pathanamthitta, Kottayam, Ernakulam, Idukki, Palakkad, and Malappuram.

Follow Us