AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Suresh Gopi: അയ്യപ്പൻ എന്റെ ജ്യേഷ്ഠ സഹോദരൻ! ഏപ്രിൽ ഒന്നിന് എല്ലാവരും ചിരാത് തെളിയിക്കണമെന്ന് സുരേഷ് ഗോപി

Suresh Gopi:സൂര്യൻ ഉദിക്കുമ്പോൾ മുതൽ വൈകിട്ട് ഹരിവരാസനം പാടുന്നത് വരെ അത് തെളിയിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു....

Suresh Gopi: അയ്യപ്പൻ എന്റെ ജ്യേഷ്ഠ സഹോദരൻ! ഏപ്രിൽ ഒന്നിന് എല്ലാവരും ചിരാത് തെളിയിക്കണമെന്ന് സുരേഷ് ഗോപി
Suresh Gopi
Ashli C
Ashli C | Published: 26 Feb 2026 | 10:04 AM

അയ്യപ്പന്റെ ജന്മദിനമായ ഏപ്രിൽ ഒന്നിന് കേരളത്തിലെ വിശ്വാസികൾ വീടുകളിൽ ചിരാതെ തെളിയിക്കണമെന്ന് ആഹ്വാനം ചെയ്ത് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. സൂര്യൻ ഉദിക്കുമ്പോൾ മുതൽ വൈകിട്ട് ഹരിവരാസനം പാടുന്നത് വരെ അത് തെളിയിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ചെങ്ങന്നൂരിൽ ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ വിശ്വാസ ജനസഭ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികളെ നശിപ്പിക്കുന്നതിന് മുതിർന്നവർക്കുള്ള ചിതയൊരുക്കുന്ന അവധി ആണെന്ന് വിളിച്ചു പറയാൻ നമുക്ക് സാധിക്കണമെന്നും തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഏപ്രിൽ ഒന്നിന് ജന്മജ്യോതി തെളിയും കേരളത്തിലെ ഈ ദീപപ്രഭ മകരവിളക്കിന്റെ പ്രഭ പോലെ തെളിഞ്ഞു നിൽക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും സുരേഷ് ഗോപി.

2014 പ്രധാനമന്ത്രി മോദിയെ കണ്ടതിനുശേഷം അല്ല തനിക്ക് അയ്യപ്പനോടുള്ള വിശ്വാസം ഉണ്ടായത് 1973 എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് താൻ ആദ്യമായി ശബരിമലയിൽ പോയത്. അതിൽ പിന്നെ പലതവണ ശബരിമല ചവിട്ടിയുള്ള പെരിയ സ്വാമി ആണെന്ന് താൻ പറയുന്നില്ല പക്ഷേ അൻപ് സ്വാമിയാണ് താനെന്നും സുരേഷ് ഗോപി സ്വയം അഭിപ്രായപ്പെട്ടു. അയ്യപ്പൻ തന്റെ ജേഷ്ഠ സഹോദരനാണ് എന്നും അദ്ദേഹം പറഞ്ഞു.

Follow Us