CM Vijay : ഓപ്പറേഷന്‍ തൂഫാന് കൈകൊടുത്ത് മുഖ്യമന്ത്രി വിജയ്, കൊച്ചിയിലെ പരിപാടിയില്‍ പങ്കെടുക്കും
Operation Toofan CM Joseph Vijay: സംസ്ഥാനത്ത് ലഹരി മാഫിയയെ ഇല്ലാതാക്കുന്നതിനും ലഹരി വ്യാപനം തടയുന്നതിനും ആയി പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിയുടെ പൂര്‍ണ്ണപിന്തുണ. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതിക്ക് തന്റെയും തമിഴ്‌നാട് സര്‍ക്കാരിന്റെയും പൂര്‍ണ്ണ പിന്തുണ വിജയ് വാഗ്ദാനം ചെയ്തത്.

Ramesh Chennithala, Cm Joseph Vijay
ചെന്നൈ: സംസ്ഥാനത്ത് ലഹരി മാഫിയയെ ഇല്ലാതാക്കുന്നതിനും ലഹരി വ്യാപനം തടയുന്നതിനും ആയി പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിയുടെ പൂര്‍ണ്ണപിന്തുണ. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതിക്ക് തന്റെയും തമിഴ്‌നാട് സര്‍ക്കാരിന്റെയും പൂര്‍ണ്ണ പിന്തുണ വിജയ് വാഗ്ദാനം ചെയ്തത്. ചെന്നൈയില്‍ വച്ചായിരുന്നു രമേശ് ചെന്നിത്തലയും വിജയിയുമായുള്ള നിര്‍ണായ കൂടിക്കാഴ്ച നടന്നത്.
രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ച
ചര്‍ച്ച അരമണിക്കൂര്‍ നീണ്ടതായും ഓപ്പറേഷന്‍ തൂഫാനോട് തമിഴ്‌നാടിന് പൂര്‍ണ്ണ പിന്തുണയാണ് ഉള്ളതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വിജയിയുമായുള്ള ചര്‍ച്ചയില്‍ സംസ്ഥാനത്തെ പ്രധാന പോലീസ് ഉദ്യോഗസ്ഥരും മറ്റു ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നതരും പങ്കെടുത്തിരുന്നു. ഇരു സംസ്ഥാനങ്ങളും തമ്മില്‍ ലഹരി വ്യാപനത്തിനെതിരെ സഹകരിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി പരസ്പരം ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറും. കേരള തമിഴ്‌നാട് അതിര്‍ത്തികള്‍ പരിപൂര്‍ണ്ണമായും സര്‍വൈലന്‍സില്‍ കൊണ്ടുവരാന്‍ വിജയ് പോലീസിനോട് നിര്‍ദ്ദേശം നല്‍കി. വളരെ അനുകൂലമായ നിലപാടാണ് വിജയില്‍ നിന്നും ഉണ്ടായത് എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Also Read: ലഹരിക്കെതിരെ പോരാട്ടം! തമിഴ്നാട് മുഖ്യമന്ത്രി വിജയിയുമായി രമേശ് ചെന്നിത്തല ഇന്ന് കൂടിക്കാഴ്ച നടത്തും
കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും
ഓപ്പറേഷന്‍ തൂഫാന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് മോഹന്‍ലാല്‍ എന്നും അദ്ദേഹത്തെയും മുഖ്യമന്ത്രി വി ഡി സതീശനെയും പങ്കെടുപ്പിച്ചുകൊണ്ട് ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ വലിയ ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്നും താന്‍ വിജയിയെ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കണമെന്നും അഭ്യര്‍ത്ഥിച്ചു. അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. വൈകാതെ തന്നെ കൊച്ചിയിലെ പരിപാടി നടക്കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
ലഹരി മാഫിയയെ തുടച്ച് നീക്കാന്‍ ലക്ഷ്യമിട്ട് വിപുലമായ രീതിയിലാണ് ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതി നടപ്പിലാക്കി വരുന്നത്. കഴിഞ്ഞയാഴ്ച കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ബാംഗ്ലൂരില്‍ എത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പുറമേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡിജിപി മാരുടെ യോഗവും തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്തിരുന്നു.
English Summary
Tamil Nadu Chief Minister C. Joseph Vijay has pledged full support for ‘Operation Toofan,’ an initiative led by the police department to eliminate the drug mafia and curb the spread of narcotics in the state. Vijay assured the State Home Minister, Ramesh Chennithala, of both his own and the Tamil Nadu government’s complete backing for the project during a meeting.