AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ക്ഷേത്രത്തിൽ മോഷണത്തിനെത്തി കമ്മിറ്റി ഓഫീസിൽ ഇരുന്നു ഉറങ്ങിപ്പോയി; അമ്പലക്കള്ളൻ പിടിയിൽ

ശനിയാഴ്ച രാവിലെയാണ് ഇയാൾ അറസ്റ്റിലാകുന്നത്.വെള്ളിയാഴ്ച അർദ്ധരാത്രി ആ മോഷണത്തിനായി ക്ഷേത്രത്തിലെത്തിയ സെന്തിൽ ചുറ്റമ്പലത്തിലെ വാതിലിന്റെ പൂട്ട് മോഷ്ടിക്കുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് മുൻവശത്തുള്ള ക്ഷേത്ര കമ്മിറ്റി ഓഫീസിൽ എത്തി പൂട്ട് തകർത്തു അകത്ത് കയറിയ ഇയാൾ അവിടെ കിടന്നു ഉറങ്ങിപ്പോയി.രാവിലെ ക്ഷേത്രത്തിൽ പൂജാരി എത്തിയപ്പോഴാണ് ഓഫീസ് മുറി തുറന്നു....

ക്ഷേത്രത്തിൽ മോഷണത്തിനെത്തി കമ്മിറ്റി ഓഫീസിൽ ഇരുന്നു ഉറങ്ങിപ്പോയി; അമ്പലക്കള്ളൻ പിടിയിൽ
Senthil, പ്രതീകാത്മകചിത്രംImage Credit source: Social Media
Ashli C
Ashli C | Updated On: 12 Apr 2026 | 07:13 AM

തിരുവനന്തപുരം: വെള്ളറടയിൽ ക്ഷേത്രത്തിൽ മോഷണത്തിന് എത്തിയ ആൾ കമ്മിറ്റി ഓഫീസിൽ ഇരുന്ന് ഇരുന്നു ഉറങ്ങിപ്പോയി. പിന്നാലെ പോലീസ് പിടിയിൽ. കുടപ്പനമൂട് കോവില്ലൂർ കഴുകാൽവട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കൽ സ്വദേശിയായ സെന്തിൽ( 45) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെയാണ് ഇയാൾ അറസ്റ്റിലാകുന്നത്.

വെള്ളിയാഴ്ച അർദ്ധരാത്രി ആ മോഷണത്തിനായി ക്ഷേത്രത്തിലെത്തിയ സെന്തിൽ ചുറ്റമ്പലത്തിലെ വാതിലിന്റെ പൂട്ട് മോഷ്ടിക്കുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് മുൻവശത്തുള്ള ക്ഷേത്ര കമ്മിറ്റി ഓഫീസിൽ എത്തി പൂട്ട് തകർത്തു അകത്ത് കയറിയ ഇയാൾ അവിടെ കിടന്നു ഉറങ്ങിപ്പോയി.

ALSO READ:കുതിരവട്ടത്തുനിന്ന് കടന്നുകളഞ്ഞു, കുടുങ്ങിയത് മുംബൈയിൽ നിന്ന്; ദൃശ്യ കൊലക്കേസ് പ്രതിയെ പിടികൂടി

രാവിലെ ക്ഷേത്രത്തിൽ പൂജാരി എത്തിയപ്പോഴാണ് ഓഫീസ് മുറി തുറന്നു കിടക്കുന്നത് കണ്ടത്. നോക്കിയപ്പോൾ അകത്തിരുന്ന് ഉറങ്ങുന്ന മോഷ്ടാവിനെ ആണ് കാണുന്നത്. ഉടനെ മറ്റു കമ്മിറ്റിക്കാരെ വിവരം അറിയിച്ചു പോലീസ് എത്തുകയായിരുന്നു. അതേസമയം ക്ഷേത്രത്തിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് കമ്മിറ്റിക്കാർ വ്യക്തമാക്കി. അതേസമയം പിടിയിലായ സെന്തിലിന്റെ പേരിൽ സംസ്ഥാനത്ത് കാണിക്കവഞ്ചി മോഷ്ടിച്ച് ഉൾപ്പെടെയുള്ള നിരവധി കേസുകൾ ഉണ്ടെന്നു പോലീസ് അറിയിച്ചു.

Follow Us