താമരശ്ശേരി കൂട്ടബലാത്സംഗം: കൊടും ക്രൂരത പ്രതികാരം തീർക്കാനെന്ന് പ്രതികളുടെ മൊഴി

Private Bus Employees Reveal Motive in Kozhikode Assault Case: പീഡനം നടന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘമെത്തി ബസ്സിൽ ശാത്രീയ പരിശോധനങ്ങൾ നടത്തി. ബസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ടെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല എന്നാണ് വിവരം. ബസ് ഓഫാക്കിയിരുന്ന സമയത്ത് സി.സി.ടി.വി പ്രവർത്തിക്കില്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്

താമരശ്ശേരി കൂട്ടബലാത്സംഗം: കൊടും ക്രൂരത പ്രതികാരം തീർക്കാനെന്ന് പ്രതികളുടെ മൊഴി

പ്രതീകാത്മക ചിത്രം

Published: 

29 Nov 2026 | 10:51 AM

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതികൾ. പണം കടം ചോദിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ പ്രതികാരം തീർക്കാനാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് അറസ്റ്റിലായ സ്വകാര്യ ബസ് ജീവനക്കാർ പോലീസിന് നൽകിയ മൊഴി. കേസിൽ കോഴിക്കോട്-അടിവാരം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരും പുതുപ്പാടി സ്വദേശികളുമായ കെ.കെ. അനീഷ് (38), പി.എസ്. സജിത്ത് (24) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പ്രതികൾ യുവതിയുടെ പിതാവിൻ്റെ സുഹൃത്തുക്കളാണ്. ശമ്പളം ലഭിക്കുന്ന ദിവസം യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപമെത്തി പ്രതികൾ പണം കടം ചോദിച്ചിരുന്നു. എന്നാൽ പണം നൽകാൻ കഴിയില്ലെന്ന് യുവതി അറിയിച്ചതോടെ പ്രകോപിതരായ പ്രതികൾ യുവതിയുടെ പേഴ്സ് തട്ടിപ്പറിച്ച് സ്ഥലംവിട്ടു. ഇക്കാര്യം അറിഞ്ഞ യുവതിയുടെ ബന്ധുക്കൾ ഇടപെട്ട് പേഴ്സും പണവും തിരികെ വാങ്ങിയിരുന്നു. ഈ സംഭവത്തിൽ പ്രതികാരം തീർക്കാനാണ് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയത് എന്ന് പ്രതികൾ മൊഴി നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Also Read: മൂന്നാറിൽ പ്രസവിച്ച ഉടൻ കുഞ്ഞിനെ ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച് കൊല്ലാൻ ശ്രമം; 19 കാരി പിടിയിൽ

പീഡനം നടന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘമെത്തി ബസ്സിൽ ശാത്രീയ പരിശോധനങ്ങൾ നടത്തി. ബസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ടെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല എന്നാണ് വിവരം. ബസ് ഓഫാക്കിയിരുന്ന സമയത്ത് സി.സി.ടി.വി പ്രവർത്തിക്കില്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം, കേസിലെ നിർണ്ണായക തെളിവായ ബസ് പിടികൂടാൻ പോലീസ് രണ്ട് ദിവസം വൈകിയെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

കേസിൽ യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് ഡി.വൈ.എസ്.പി കെ.എ ബോസ് പറഞ്ഞു. അതിക്രമത്തിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ട് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്. കൂടുതൽ അറസ്റ്റ് ഉണ്ടാകും എന്നാണ് പൊലീസ് നൽകുന്ന സൂചന.

കഴിഞ്ഞ ഏപ്രിലിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ബസ് കയറാനായി പോകുന്നതിനിടെ പ്രതികൾ കാറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ നിർബന്ധിച്ച് ലഹരിമരുന്ന് കലർന്ന പാനീയം കുടിപ്പിച്ച ശേഷം ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുക്കുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബസിൽ വെച്ച് നിരവധി തവണ പീഡനത്തിന് ഇരയാക്കിയത്.

English Summary

In the Thamarassery assault case, arrested private bus employees confessed they targeted the 20-year-old woman out of revenge after a money dispute,

Loading...
Unable to load recommendations.
Follow Us
ഹീറോയുടെ സ്റ്റൈലിഷ് ബജറ്റ് സ്കൂട്ടർ - XOOM 125
ഓട്സ് കഴിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്!
പച്ചമുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതോ? അതോ...
ഓട്സ് വേവിക്കാതെ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയു..!
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ