Sabarimala: ശബരിമലയിലെ ജീവനക്കാരുടെ ഇടപാടുകൾ ദുരൂഹം! അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Kerala High Court about Sabarimala: മണ്ഡലകാലത്ത് ശബരിമല സന്നിധാനത്ത് ജോലി ചെയ്തിരുന്ന മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിക്കണം എന്നും മൂന്നാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആണ് ഹൈക്കോടതിയുടെ നിർദ്ദേശം...

Sabarimala: ശബരിമലയിലെ ജീവനക്കാരുടെ ഇടപാടുകൾ ദുരൂഹം! അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

High Court (1)

Updated On: 

12 Feb 2026 | 02:11 PM

ശബരിമലയിൽ ജീവനക്കാരുടെ പണം ഇടപാടുകളിലും അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലയളവിൽ ശബരിമലയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ ഇടപാടുകൾ സംശയകരമാണ് എന്നാണ് ഹൈക്കോടതി നിരീക്ഷണം. ഇത് സംബന്ധിച്ച് ദേവസ്വം വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ പണമിടപാടുകളും മറ്റും സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

മണ്ഡലകാലത്ത് ശബരിമല സന്നിധാനത്ത് ജോലി ചെയ്തിരുന്ന മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിക്കണം എന്നും മൂന്നാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആണ് ഹൈക്കോടതിയുടെ നിർദ്ദേശം. സംഭവത്തിൽ സന്നിധാനം പോലീസിൽ പരാതി നൽകണമെന്നും ശബരിമല സ്പെഷ്യൽ കമ്മീഷണർ എക്സിക്യൂട്ടീവ് ഓഫീസർക്കാർ നിർദ്ദേശം നൽകണമെന്നും ആ പരാതിയുടെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നുമാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.

ചുരുങ്ങിയ സമയത്തിനുള്ളിൽ 14 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസ് വഴി മാത്രം കൈമാറ്റം നടന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു ലക്ഷത്തിലധികം രൂപ രണ്ടു ജീവനക്കാർ ചേർന്നു മറ്റു മൂന്നുപേർ 25000 രൂപയിൽ അധികവും അയച്ചതായും കണ്ടെത്തൽ. ഇവരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ഹാജരായില്ല സ്ഥിരം താൽക്കാലിക ജീവനക്കാരും സംശയം നിഴലിലാണ് എന്നാണ് റിപ്പോർട്ട്. സന്നിധാനത്തെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നടന്ന എല്ലാ ഇടപാടുകളും പരിശോധിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Follow Us
Related Stories
Kits for voting in Thrissur: വോട്ടിനായി ബിജെപി വിഷുക്കിറ്റ് നൽകിയെന്ന് പരാതി; പ്രതിഷേധവുമായി സിപിഎം, സൂപ്പർമാർക്കറ്റ് അടപ്പിച്ചു
Pala BJP Leader Death: ഷോൺ ജോർജിൻ്റെ പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
PM Modi: എൽഡിഎഫിന് വിട നൽകാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു; അയ്യപ്പനെ പ്രണമിച്ചുകൊണ്ട് തിരുവല്ലയെ ആവേശത്തിലാക്കി മോദി
KSRTC Special service: ഈസ്റ്ററും വിഷുവും മാത്രമല്ല തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് അധിക സർവ്വീസുമായി കെഎസ്ആർടിസി, അറിയേണ്ടതെല്ലാം
Kerala Lottery Result Today: ഒരു കോടി ആരു നേടും? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Voters List: ഇത്തവണ നിങ്ങൾക്ക് വോട്ടുണ്ടോ? വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ 3 വഴികൾ; അറിയേണ്ടതെല്ലാം
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ