Kerala Local Body Election: ഏഴ് ജില്ലകൾ നാളെ വിധിയെഴുതും, തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് സജ്ജമായി വടക്കൻ കേരളം
The second phase Kerala local body elections: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ 470 ഗ്രാമപഞ്ചായത്തുകൾ, 77 ബ്ലോക്ക് പഞ്ചായത്തുകൾ, 7 ജില്ലാ പഞ്ചായത്തുകൾ, 47 മുനിസിപ്പാലിറ്റികൾ, 3 കോർപ്പറേഷനുകൾ എന്നിവ ഉൾപ്പെടുന്നു.
കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ (വ്യാഴാഴ്ച) നടക്കും. തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിലെ വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി. നാളെ രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് പോളിങ് സമയം നിശ്ചയിച്ചിട്ടുള്ളത്.
ജില്ലകളും വാർഡുകളും
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ 470 ഗ്രാമപഞ്ചായത്തുകൾ, 77 ബ്ലോക്ക് പഞ്ചായത്തുകൾ, 7 ജില്ലാ പഞ്ചായത്തുകൾ, 47 മുനിസിപ്പാലിറ്റികൾ, 3 കോർപ്പറേഷനുകൾ എന്നിവ ഉൾപ്പെടുന്നു.
Also Read: രാഹുൽ മാങ്കൂട്ടത്തിൽ നാളെ വോട്ട് ചെയ്യാൻ എത്തുമോ? സൂചനകൾ ഇങ്ങനെ
ആകെ 1,53,37,176 വോട്ടർമാരാണ് നാളത്തെ തിരഞ്ഞെടുപ്പിനായി പട്ടികയിലുള്ളത്. ഇതിൽ സ്ത്രീകളാണ് മുന്നിൽ (80,90,746). പുരുഷ വോട്ടർമാർ 72,46,269 ഉം, 161 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. 3,293 പ്രവാസി വോട്ടർമാരും ഈ ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തും. മത്സരരംഗത്ത് 20,020 സ്ത്രീകളും 18,974 പുരുഷന്മാരുമുൾപ്പെടെ ആകെ 38,994 സ്ഥാനാർത്ഥികളാണ് നാളെ ജനവിധി തേടുന്നത്.
സുരക്ഷാ ക്രമീകരണങ്ങൾ
നാളത്തെ പോളിങ്ങിനായി ആകെ 18,274 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 2,055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഇവിടെ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകൾ ഉള്ളത് (1,025). വോട്ടെടുപ്പിനായി 18,274 കൺട്രോൾ യൂണിറ്റുകളും 49,019 ബാലറ്റ് യൂണിറ്റുകളും തയ്യാറാക്കിയിട്ടുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായാൽ ഉപയോഗിക്കാനായി 2,631 കൺട്രോൾ യൂണിറ്റുകളും 6,943 ബാലറ്റ് യൂണിറ്റുകളും റിസർവ്വായും സജ്ജമാണ്.
വോട്ടെടുപ്പ് നടപടിക്രമങ്ങൾ
നാളെ രാവിലെ ആറു മണിയോടെ മോക് പോൾ നടത്തി പോളിങ് നടപടികൾക്ക് തുടക്കമാകും. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് സമയം. വൈകിട്ട് ആറു മണിക്ക് ക്യൂവിലുള്ള മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ പ്രിസൈഡിങ് ഓഫീസർ സ്ലിപ്പ് നൽകുന്നതോടെ വോട്ടെടുപ്പ് തുടരും. വരിയിലുള്ള എല്ലാവരും വോട്ട് രേഖപ്പെടുത്തുന്നത് വരെ പോളിങ് നീളും.