Mani C Kappan: ഇനി സ്പീക്കർ തീരുമാനിക്കും! മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തീർപ്പാക്കി

Mani C Kappan Case:പ്രവാസി വ്യവസായി ആയ ദിനേശ് മേനോൻ ആണ് മാണി സി കാപ്പനെതിരെ ഹർജി നൽകിയത്. മാണി സി കാപ്പനെതിരെ കോടതി ശിക്ഷ വിധിച്ചിട്ടും സ്പീക്കറും തിരഞ്ഞെടുപ്പ് കമ്മീഷനും നടപടി സ്വീകരിച്ചില്ലെന്നും ഹർജയിൽ ആരോപിക്കുന്നു. പാലാ നിയമസഭ സീറ്റ് ഒഴിഞ്ഞതായി സ്പീക്കർ വിജ്ഞാപനം ഇറക്കണമെന്നും പാലായിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിക്കണം.......

Mani C Kappan: ഇനി സ്പീക്കർ തീരുമാനിക്കും! മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തീർപ്പാക്കി

Mani C Kappan

Published: 

01 Oct 2026 | 06:34 PM

കൊച്ചി: ചെക്ക് കേസുമായി ബന്ധപ്പെട്ട മൂന്നര വർഷം തടവിന് ശിക്ഷിക്കപ്പെട്ട മാണി സി കാപ്പനെ അയോഗ്യനാക്കണം എന്ന പരാതിയിൽ ശരിയായ തീരുമാനമെടുക്കുന്നതിന് സ്പീക്കർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. കേസിലെ പരാതിക്കാരനായ ദിനേശ് മേനോൻ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കിയതായി റിപ്പോർട്ട്. ഉചിതമായ തീരുമാനമെടുക്കാൻ സ്പീക്കറോട് ഹൈക്കോടതി നിർദ്ദേശിച്ചു. മറിച്ച് വിഷയത്തിൽ ഗവർണറാണ് തീരുമാനം എടുക്കേണ്ടതെങ്കിൽ കേസ് അങ്ങോട്ട് കൈമാറാനും കോടതി നിർദ്ദേശം നൽകി. തീരുമാനം എന്തുതന്നെയായാലും അത് വൈകരുതെന്നും കോടതി നിർദ്ദേശിച്ചു.

അതേസമയം പ്രവാസി വ്യവസായി ആയ ദിനേശ് മേനോൻ ആണ് മാണി സി കാപ്പനെതിരെ ഹർജി നൽകിയത്. മാണി സി കാപ്പനെതിരെ കോടതി ശിക്ഷ വിധിച്ചിട്ടും സ്പീക്കറും തിരഞ്ഞെടുപ്പ് കമ്മീഷനും നടപടി സ്വീകരിച്ചില്ലെന്നും ഹർജയിൽ ആരോപിക്കുന്നു. പാലാ നിയമസഭ സീറ്റ് ഒഴിഞ്ഞതായി സ്പീക്കർ വിജ്ഞാപനം ഇറക്കണമെന്നും പാലായിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിക്കണം എന്നുമാണ് ദിനേശ് മേനോന്റെ വാദം.

ALSO READ:10 വർഷം കേരളത്തിൽ നടത്തിയ ഗുണ്ടായിസം ഇനിയും തുടരാമെന്ന് സിപിഎം കരുതേണ്ട; മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണത്തിൽ മുഖ്യമന്ത്രി‍‍‍

എന്നാൽ ഹർജി നിലനിൽക്കുന്നില്ല എന്നാണ് മാണി സി കാപ്പന്റെ എതിർ സത്യവാങ്മൂലം. നാലു കേസുകളിലായി മൂന്നര വർഷം തടവും 5. 30 കോടി രൂപ പിഴയുമാണ് മാണി സി കാപ്പന് കോടതി പ്രത്യേകം ശിക്ഷ വിധിച്ചത്.അതേസമയം താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണ് മാണി സി കാപ്പൻ വിധിക്കു പിന്നാലെ പ്രതികരിച്ചിരുന്നത്. ശിക്ഷയിൽ പോകുമെന്നും മാണി അന്ന് പറഞ്ഞിരുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് വിധി വന്നിരിക്കുന്നത് എന്നും ഇത് വാദത്തിനു വേണ്ടിയാണ് കേസ് വെച്ചിരിക്കുന്നത് പക്ഷേ താൻ ഹാജർ ആയിരുന്നില്ല പ്രതികരിച്ചിരുന്നു.

പാലാ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ് മാണിസി കാപ്പൻ യുഡിഎഫ് മുന്നണിയിൽ നിന്നുള്ള എംഎൽഎയായ മാണി സി കാപ്പൻ ഈ സർക്കാരിന്റെ കാലത്ത് മന്ത്രി പദവി പ്രതീക്ഷിക്കുന്ന വ്യക്തി കൂടിയാണ്.. നേരത്തെ മാണി എൻസിപിയുടെ ഭാഗമായി എൽഡിഎഫിനൊപ്പം ആയിരുന്നുവെങ്കിലും പാലാ സീറ്റുമായി ബന്ധപ്പെട്ടതാണ് അദ്ദേഹം മുന്നണി വിട്ടത്.

ENGLISH SUMMARY

The High Court has directed the Speaker to take an appropriate decision regarding the complaint seeking the disqualification of Mani C. Kappan, who was sentenced to three and a half years in prison in a cheque case. Reports indicate that the High Court has disposed of the petition filed by Dinesh Menon, the complainant in the case.

Loading...
Unable to load recommendations.
Follow Us
Related Stories
ഭാരം കുറയ്ക്കാൻ പേരക്ക എപ്പോൾ എങ്ങനെ കഴിക്കണം?
കിച്ചണ്‍ സ്‌പോഞ്ചില്‍ നിന്ന് എളുപ്പത്തില്‍ അണുക്കളെ നീക്കം ചെയ്യാം
കരിപിടിച്ച പാത്രങ്ങൾ സോപ്പില്ലാതെ വൃത്തിയാക്കാം,  5 ടിപ്‌സുകൾ!
ജിമ്മിൽ പോകുന്നവരാണോ? പ്രീ-വർക്കൗട്ടിന് ഇനി ബീറ്റ്റൂട്ട് മതി!
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ