AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Director Ranjith: രഞ്ജിത്തിനെതിരെ പീഡനത്തിന് തെളിവുണ്ട്; ജാമ്യം ആരോഗ്യസ്ഥിതി കണക്കിലെടുത്ത്

Director Ranjith Case: പ്രതി സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത കുറവാണെന്നും റിപ്പോർട്ട്. അതേസമയം കർശന ഉപാധികളോടെ ആണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. പ്രതിക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ തന്നെ ഒളിവിൽ പോകാനുള്ള സാഹചര്യം വളരെ കുറവാണ് എന്നതാണ് കോടതി പ്രധാനമായും നിരീക്ഷിച്ചത്.......

Director Ranjith: രഞ്ജിത്തിനെതിരെ പീഡനത്തിന് തെളിവുണ്ട്; ജാമ്യം ആരോഗ്യസ്ഥിതി കണക്കിലെടുത്ത്
Ranjith (1)Image Credit source: Social Media
Ashli C
Ashli C | Updated On: 25 Apr 2026 | 04:55 PM

സംവിധായകൻ രഞ്ജിത്തിനെതിരെ പീഡനത്തിന് തെളിവുണ്ട് എന്ന് റിപ്പോർട്ട്. ലൈംഗികാതിക്രമത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിരീക്ഷിച്ചത്. ആരോഗ്യം കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത് എന്നും കോടതി വ്യക്തമാക്കി. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ പ്രതി ഒളിവിൽ പോകാനുള്ള സാധ്യത കുറവാണെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം പ്രതി സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത കുറവാണെന്നും റിപ്പോർട്ട്. അതേസമയം കർശന ഉപാധികളോടെ ആണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. പ്രതിക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ തന്നെ ഒളിവിൽ പോകാനുള്ള സാഹചര്യം വളരെ കുറവാണ് എന്നതാണ് കോടതി പ്രധാനമായും നിരീക്ഷിച്ചത്.

ALSO READ:രഞ്ജിത്തിന് ആശ്വാസം, ജാമ്യം അനുവദിച്ച് കോടതി

എന്നാൽ കേസിലെ പ്രതി വളരെയധികം സ്വാധീനമുള്ള വ്യക്തിയായതിനാൽ തന്നെ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും കോടതി വിട്ടുകളയുന്നില്ല. രഞ്ജിത്തിനെ തന്നെ സിനിമ സെറ്റിലെ അണിയറ പ്രവർത്തകരാണ് കേസിലെ മുഖ്യ സാക്ഷികൾ. അതിനാൽ തന്നെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ പ്രധാനമായും മുന്നോട്ടുവച്ച വാദം.

കൊച്ചിയിലെ രഞ്ജിത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് നടിയോട് അപമര്യാതയായി പെരുമാറിയത്. കാരവാനിനുള്ളിൽ രഞ്ജിത്ത് നടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. സംഭവം നടന്നു എന്ന് ആരോപിക്കപ്പെടുന്ന കാരവാനിൽ ഉൾപ്പെടെ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. നടിയുടെ അഭിനയം മോശമാണെന്ന് പറഞ്ഞതിന്റെ പ്രതികാര നടപടിയായിട്ടാണ് യുവതി ഇപ്പോൾ തനിക്കെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകിയത് എന്നാണ് രഞ്ജിത്ത് വാദിക്കുന്നത്. കൂടാതെ രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും കോടതിയെ അറിയിച്ചു.9 നിബന്ധനകളോടെയാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. പ്രതി ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവും സമർപ്പിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട്.എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മണിക്കും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയിൽ പോലീസിന്റെ മുൻപിൽ ഹാജരാകണം. അടുത്ത മൂന്നുമാസം വരെയോ കേസിന്റെ ചാർജ് ഷീറ്റ് തയ്യാറാക്കുന്നത് വരെയോ ഇത് തുടരണമെന്നും നിബന്ധന. കൂടാതെ ആവശ്യമുള്ളപ്പോൾ അന്വേഷണ ഓഫീസർക്ക് മുന്നിൽ ഹാജരാകണം.സാക്ഷികളെ സ്വാധീനിക്കരുതെന്നും റിപ്പോർട്ട്.

Follow Us