Rahul Mamkoottathil: രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം, ജാമ്യാപേക്ഷയിൽ വിധി പറയും

Rahul Mamkootathil's Bail Plea: തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങളാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷനും പ്രതിഭാഗവും നടത്തിയത്.

Rahul Mamkoottathil: രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം, ജാമ്യാപേക്ഷയിൽ വിധി പറയും

Rahul Mamkoottathil

Published: 

17 Jan 2026 | 06:08 AM

പത്തനംതിട്ട: ബലാത്സം​ഗ കേസിൽ ജയിലിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങളാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷനും പ്രതിഭാഗവും നടത്തിയത്. മൂന്നാം കേസിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ നടപടികൾ പുരോഗമിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

രാഹുലിനെതിരെ നിരന്തരം പരാതികൾ ആണെന്നും ജാമ്യം നൽകരുതെന്നും എസ്ഐടി വാദിച്ചു. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെ എന്ന വാദിച്ച പ്രതിഭാഗം, ചട്ടവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി.

Also Read: ‘ശിക്ഷ റദ്ദാക്കണം’; തൊണ്ടിമുതൽ കേസിൽ അപ്പീല്‍ നല്‍കി മുന്‍മന്ത്രി ആന്റണി രാജു

അതേസമയം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത രാഹുലിനെ പീഡനം നടന്നതായി പറയപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തിരുന്നു. ചോദ്യം ചെയ്യൽ അടക്കം രാഹുൽ സഹകരിക്കുന്നില്ലെന്ന കാര്യം സ്റ്റേറ്റ് ക്രൈം ബ്രാഞ്ച്, കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ഇതിനിടെ രാഹുലിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് രാഹുൽ മാങ്കൂട്ടത്തിന്റെ സുഹൃത്തും കോൺഗ്രസ് പ്രവർത്തകനുമായ ഫെനി നൈനാനെതിരെയാണ് കേസെടുത്തിരുന്നു. യുവതി നൽകിയ പരാതിയിലാണ് പത്തനംതിട്ട സൈബർ‌ പോലീസിന്റെ നടപടി.

ഒരു മാസത്തോളം കേടാകില്ല, ഒരടിപൊളി പലഹാരം ഇതാ
പപ്പായയുടെ വിത്തുകൾ കളയാറാണോ പതിവ്
ചില വേദനകൾ ആർത്തവത്തിന്റെ തന്നെയാണോ?
ഒന്നും രണ്ടും അല്ല... 2026-ൽ കൈനിറയെ ചിത്രങ്ങളുമായി നസ്‌ലെൻ
ഹനുമാൻ വിഗ്രഹത്തെ വലം വെച്ച് നായ
ഒന്നര ലെയിൻ റോഡ്, ലോകത്ത് എവിടെയും കാണില്ല, കേരളത്തിൽ മാത്രം!
ഞങ്ങളുടെ നിലപാട് സുദൃഢമാണ്: റോഷി അഗസ്റ്റിൻ
ഇതെന്തുവാ സൈലൻസിറിൽ മ്യൂസിക് സിസ്റ്റമാണോ വെച്ചേക്കുന്നത്? ബെംഗളൂരുവിൽ മലയാളിക്ക് കിട്ടി 1.11 ലക്ഷം രൂപ ഫൈൻ