AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvananthapuram Student Death: കളിക്കുന്നതിനിടെ തർക്കം; 19കാരൻ കുത്തേറ്റ് മരിച്ചു, സംഭവം തിരുവനന്തപുരത്ത്

Thiruvananthapuram Student Death Case: സംഘർഷത്തിനിടെ കുത്തേറ്റ അലനെ രണ്ടുപേർ ചേർന്ന് ബൈക്കിലാണ് ആശുപത്രിയിൽ എത്തിച്ചത്. സ്‌കൂൾ യൂണിഫോം ധരിച്ച കുട്ടികളും സംഘത്തിലുണ്ടായിരുന്നുവെന്നാണ് സംഭവം കണ്ടുകൊണ്ട് നിന്ന പ്രദേശവാസികൾ പറയുന്നത്.

Thiruvananthapuram Student Death: കളിക്കുന്നതിനിടെ തർക്കം; 19കാരൻ കുത്തേറ്റ് മരിച്ചു, സംഭവം തിരുവനന്തപുരത്ത്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 17 Nov 2025 21:22 PM

തിരുവനന്തപുരം: നടുറോഡിൽ 19കാരനെ കുത്തി കൊലപ്പെടുത്തി. തൈക്കാട് വച്ചുണ്ടായ ആക്രമണത്തിൽ തിരുവനന്തപുരം സ്വദേശിയായ അലൻ ആണ് കൊല്ലപ്പെട്ടത്. തൈക്കാട് സ്കൂളിന് സമീപത്ത് ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. യുവാക്കൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കളിക്കുന്നതിനിടെയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

സംഘർഷത്തിനിടെ കുത്തേറ്റ അലനെ രണ്ടുപേർ ചേർന്ന് ബൈക്കിലാണ് ആശുപത്രിയിൽ എത്തിച്ചത്. സ്‌കൂൾ യൂണിഫോം ധരിച്ച കുട്ടികളും സംഘത്തിലുണ്ടായിരുന്നുവെന്നാണ് സംഭവം കണ്ടുകൊണ്ട് നിന്ന പ്രദേശവാസികൾ പറയുന്നത്. കുട്ടികൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ എത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.