AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kovalam Police Death: കാമുകി ആത്മഹത്യ ചെയ്തു, പിന്നാലെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ; സംഭവം കോവളത്ത്

Kovalam Civil Police Officer Death: അഖിലിൻ്റെ കാമുകി കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കാമുകിയുടെ മൃതദേഹം കണ്ടു മടങ്ങിയതിന് പിന്നാലെയാണ് അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kovalam Police Death: കാമുകി ആത്മഹത്യ ചെയ്തു, പിന്നാലെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ; സംഭവം കോവളത്ത്
അഖിൽ (27) Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 01 Feb 2026 | 02:06 PM

തിരുവനന്തപുരം: പ്രണയിനിയുടെ വിയോഗത്തിന് പിന്നാലെ സിവിൽ പോലീസ് ഓഫീസറും മരിച്ച നിലയിൽ. തിരുവനന്തപുരം എആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായ കോവളം വെള്ളാർ ഒലിപ്പുവിള അനിൽ ഭവനിൽ അഖിൽ (27) ആണ് വെള്ളിയാഴ്ച രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അഖിൽ സുഹൃത്തിന് വാട്സാപ്പ് സന്ദേശം അയച്ചത്. താൻ വാങ്ങിയ കാറിനെക്കുറിച്ചും പോസ്റ്റ് ഓഫീസിലുള്ള തൻ്റെ സമ്പാദ്യത്തെക്കുറിച്ചുമുള്ള വിവരങ്ങൾ സന്ദേശത്തിലുണ്ടായിരുന്നു. അഖിലിൻ്റെ കാമുകി കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു.

ALSO READ: തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകന് 161 വർഷം കഠിനതടവ്

ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കാമുകിയുടെ മൃതദേഹം കണ്ടു മടങ്ങിയതിന് പിന്നാലെയാണ് അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോവളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിവിൽ പോലീസ് ഓഫീസറായ അഖിൽ വയനാട് സ്വദേശിയായ യുവതിയുമായി പ്രണയത്തിലായിരുന്നു. ഈ വാർത്തയറിഞ്ഞത് മുതൽ അഖിൽ കടുത്ത മാനസിക വിഷമത്തിലായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. രാവിലെ വീട്ടുകാർ നോക്കുമ്പോൾ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ അഖിലിനെ കണ്ടെത്തുകയായിരുന്നു.

Follow Us