AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ അക്കൗണ്ടിൽ 3500 കോടി! ഞെട്ടൽ മാറാതെ തൃപ്പൂണിത്തുറ സ്വദേശി

രാവിലെ എഴുന്നേറ്റ് തന്റെ ഫോൺ എടുത്ത് ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ ബാലൻസ് കാണിക്കുന്നത് 3500 കോടി രൂപ. ഒറ്റരാത്രികൊണ്ട് ശതകോടീശ്വരനായി മാറിയതിന്റെ ഞെട്ടലിലാണ് തൃപ്പൂണിത്തുറ സ്വദേശിയായ സുമേഷ് കുമാർ. ഏറെ ഞെട്ടിക്കുന്ന അനുഭവമാണ് സൂപ്പർമാർക്കറ്റ് നടത്തുന്ന സുമേഷ് കുമാറിന് ഉണ്ടായത്. അപ്രതീക്ഷിതമായിട്ടാണ് ഇത്രയും വലിയൊരു തുക സുമേഷിന്റെ അക്കൗണ്ടിലേക്ക് എത്തുന്നത്.

രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ അക്കൗണ്ടിൽ 3500 കോടി! ഞെട്ടൽ മാറാതെ തൃപ്പൂണിത്തുറ സ്വദേശി
പ്രതീകാത്മക ചിത്രംImage Credit source: Getty Images Creatives
Amal KV
Amal KV | Published: 09 Oct 2026 | 07:49 PM

കൊച്ചി:  രാവിലെ എഴുന്നേറ്റ് തന്റെ ഫോൺ എടുത്ത് ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ ബാലൻസ് കാണിക്കുന്നത് 3500 കോടി രൂപ. ഒറ്റരാത്രികൊണ്ട് ശതകോടീശ്വരനായി മാറിയതിന്റെ ഞെട്ടലിലാണ് തൃപ്പൂണിത്തുറ സ്വദേശിയായ സുമേഷ് കുമാർ. ഏറെ ഞെട്ടിക്കുന്ന അനുഭവമാണ് സൂപ്പർമാർക്കറ്റ് നടത്തുന്ന സുമേഷ് കുമാറിന് ഉണ്ടായത്. അപ്രതീക്ഷിതമായിട്ടാണ് ഇത്രയും വലിയൊരു തുക സുമേഷിന്റെ അക്കൗണ്ടിലേക്ക് എത്തുന്നത്. താൻ പതിവായി തുടരുന്ന ശീലമാണ് രാവിലെ എഴുന്നേറ്റ് അക്കൗണ്ടുകൾ പരിശോധിക്കുക എന്നുള്ളത്.

കടയിലെ ബാലൻസ് അറിയുന്നതിന് വേണ്ടിയാണ് സ്ഥിരമായി ഇങ്ങനെ ചെയ്യാറ്. അത്തരത്തിൽ പരിശോധന നടത്തുമ്പോഴാണ് പതിവില്ലാത്ത വിധം തന്റെ അക്കൗണ്ടിൽ ചില ഇടപാടുകൾ നടന്നതായി സുമേഷ് കുമാറിനെ ശ്രദ്ധയിൽപ്പെടുന്നത്. മൂന്നരക്കോടി രൂപയുടെ ട്രാൻസാക്ഷൻ നടന്നതാണ് ആദ്യം ശ്രദ്ധയിൽ വരുന്നത്. തുടർന്ന് ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത്. 3500 കോടി രൂപയുടെ ബാലൻസ്. ആദ്യം ഫോണിന്റെ പ്രശ്നമാകുമോ എന്ന് കരുതി സ്വിച്ച് ഓഫ് ചെയ്ത് വീണ്ടും ഓൺ ചെയ്തു നോക്കി. അപ്പോഴും മാറ്റം ഒന്നുമില്ല.

Also Read: മാസപ്പടി കേസിൽ SIT രൂപീകരിച്ചത് നിയമവിരുദ്ധം! അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കണമെന്ന് ഹൈക്കോടതി

തുടർന്ന് ഇതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് തന്റെ സുഹൃത്തുക്കൾ ഉള്ള ഗ്രൂപ്പിൽ പങ്കുവച്ചു. അതിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. അവർ നൽകിയ നിർദ്ദേശം അനുസരിച്ച് ബാങ്കിലും ബന്ധപ്പെട്ട ഇടങ്ങളിലും പരാതി നൽകി. ഇത്രയും തുക അക്കൗണ്ടിൽ വന്നു എന്ന് പറഞ്ഞപ്പോൾ ബാങ്ക് മാനേജർ ആദ്യം വിശ്വസിച്ചില്ല. തനിക്ക് തെറ്റുപറ്റിയത് ആകും എന്നുള്ള രീതിയിൽ ആയിരുന്നു പറഞ്ഞത്. എന്നാൽ പിന്നീട് ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലും ഭീമമായ തുക അക്കൗണ്ട് ബാലൻസ് ആയി കണ്ടെത്തി.

ശേഷം ബാങ്കിന്റെ ഭാഗത്തുനിന്ന് നടപടികൾ സ്വീകരിച്ച് പ്രശ്നം പരിഹരിക്കുക ആയിരുന്നു. സാങ്കേതിക പ്രശ്നം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് ബാങ്കിൽ നിന്ന് അറിയാൻ കഴിഞ്ഞത്. എന്താണ് ഇതിന് പിന്നിലെ കൃത്യമായ കാരണം എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇത്രയും വലിയൊരു തുക, അതും തനിക്ക് സങ്കൽപ്പിക്കാൻ ആവുന്നതിലും എത്രയോ വലിയ തുക അക്കൗണ്ടിൽ വന്നതിന്റെ ഞെട്ടൽ ഇപ്പോഴും സുമേഷിന് മാറിയിട്ടില്ല.

English Summary

When Sumesh Kumar, a native of Thrippunithura, woke up in the morning and checked his bank account, the balance showed 3,500 crore. He is in a state of shock after becoming a billionaire overnight. It was a truly astonishing experience for Sumesh Kumar, who runs a supermarket.

Follow Us