Railway line: തിരുവനന്തപുരം – നെയ്യാറ്റിൻകര രണ്ടാം റെയിൽപാത മാർച്ചിൽ, വെല്ലുവിളി എന്ത്?
Thiruvananthapuram-Neyyattinkara Second Railway Line: നേമം മുതൽ നെയ്യാറ്റിൻകര വരെയുള്ള ഭാഗത്ത് ബാലരാമപുരത്തെ പുതിയ തുരങ്കത്തിന്റെ പണി ഡിസംബറിനുള്ളിൽ തീർക്കാനാണ് ശ്രമിക്കുന്നത്. ഇത് പൂർത്തിയായാൽ അടുത്ത വർഷം മാർച്ചിൽ നെയ്യാറ്റിൻകര വരെ രണ്ടാം പാത യാഥാർത്ഥ്യമാകും. വലിയശാലയിൽ ശുദ്ധജല പൈപ്പ്ലൈൻ മാറ്റിസ്ഥാപിക്കാനുമുണ്ട്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം – നെയ്യാറ്റിൻകര രണ്ടാം റെയിൽ പാത 2027 മാർച്ചിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷ. മേൽപാല നിർമാണത്തിനുള്ള തടസ്സങ്ങൾ നീക്കിയാൽ പ്രതീക്ഷിക്കുന്ന സമയത്ത് തന്നെ പതിനെട്ട് കിലോമീറ്റർ ദൂരമുള്ള പാതയുടെ പണി പൂർത്തിയായേക്കുമെന്ന് മനോരമ റിപ്പോർട്ട് ചെയ്തു. വലിയശാല, എസ്റ്റേറ്റ് റോഡ്, കണ്ണേറ്റുമുക്ക്, കുഞ്ചാലുമൂട് റെയിൽവേ മേൽപാലങ്ങളുടെ നിർമാണമാണ് ഇനി തീരാനുള്ളത്,
അതേസമയം, വലിയശാലയിൽ ശുദ്ധജല പൈപ്പ്ലൈൻ മാറ്റിസ്ഥാപിക്കാനുമുണ്ട്. ജല അതോറിറ്റിയും റെയിൽവേയും തുടർച്ചയായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും പൈപ്പ്ലൈൻ മാറ്റുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. അതുപോലെ, തിരുവനന്തപുരം – നേമം രണ്ടാം പാതയിൽ കിള്ളിയാറിന് കുറുകെ ഗർഡർ സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടില്ല.
നേമം മുതൽ നെയ്യാറ്റിൻകര വരെയുള്ള ഭാഗത്ത് ബാലരാമപുരത്തെ പുതിയ തുരങ്കത്തിന്റെ പണി ഡിസംബറിനുള്ളിൽ തീർക്കാനാണ് ശ്രമിക്കുന്നത്. ഇത് പൂർത്തിയായാൽ അടുത്ത വർഷം മാർച്ചിൽ നെയ്യാറ്റിൻകര വരെ രണ്ടാം പാത യാഥാർത്ഥ്യമാകും.
ALSO READ: റേഷൻ മണ്ണെണ്ണ, വിഹിതം നിശ്ചയിച്ച് കേന്ദ്രം ; അളവും വിലയും എങ്ങനെ?
തടസ്സമായത് എന്ത്?
പാറ ഉൽപന്നങ്ങളുടെ ക്ഷാമം പാത നിർമാണത്തെ വലിയ തോതിൽ ബാധിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. നേമം റെയിൽവേ സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ നിർമാണം നടക്കുന്നുണ്ടെങ്കിലും നേമം മുതൽ തിരുവനന്തപുരം വരെ പാത നിർമാണം ആരംഭിച്ചിട്ടില്ല.
ഈ റൂട്ടുകളിൽ വരും ദിവസങ്ങളിൽ ട്രെയിൻ വഴിതിരിച്ചുവിടും
കേരളത്തിലൂടെ ഓടുന്ന വിവിധ ട്രെയിൻ സർവീസുകൾ വരും ദിവസങ്ങളിൽ വഴിതിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു. ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 24നും 25നും ചില ട്രെയിനുകൾ വഴിതിരിച്ചുവിടുന്നതാണ്. ഈ മാസം 24ന് പുറപ്പെടുന്ന ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസ് (18189) ആലുവ വരെ മാത്രമായിരിക്കും സർവീസ് നടത്തുക. 25ലെ മംഗളൂരു സെൻട്രൽ – തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603) കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.
എറണാകുളം ജംക്‌ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ അന്നേ ദിവസം ഈ ട്രെയിനിന് സ്റ്റോപ് ഉണ്ടായിരിക്കില്ല. പകരം, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ് ഉണ്ടാവുക. 25ന് ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസും (22207) കോട്ടയം വഴിയാകും സർവീസ് നടത്തുക. എറണാകുളം ജംക്‌ഷൻ, ആലപ്പുഴ എന്നീ സ്റ്റോപ്പുകളിൽ ട്രെയിൻ നിർത്തില്ല. പകരം, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് അന്നേ ദിവസം സ്റ്റോപ് അനുവദിച്ചിരിക്കുന്നത്.
English Summary:
Thiruvananthapuram–Neyyattinkara second railway line is expected to be completed by March 2027. The 18-kilometre-long project is likely to meet this target if the existing hurdles related to the construction of railway overbridges are cleared.