Son Kills Mother: മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി, അമ്മയെ കഴുത്തറുത്ത് കൊന്ന് മകൻ; പ്രതി അറസ്റ്റിൽ
Son Killed Mother At Thiruvananthapuram: കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയായിരുന്നു നാടിനെ നടക്കുകയ സംഭവം നടന്നത്. വീട്ടിലെ ബഹളവും നിലവിളിയും കേട്ട് സമീപവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് എത്തുമ്പോഴേക്കും വിജയകുമാരി കൊല്ലപ്പെട്ടിരുന്നു. ഇയാൾ സ്ഥിരം മദ്യപാനിയായിരുന്നു എന്നാണ് വിവരം.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നേമത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. വിജയകുമാരി (74) ആണ് കൊല്ലപ്പെട്ടത്. അജയകുമാർ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടിയതാണ് തർക്കത്തിന് കാരണമായത്. കുപ്പി നിലത്ത് വീണ് പൊട്ടിയത് ചോദ്യം അമ്മ ചോദ്യം ചെയ്തപ്പോഴാണ് കുപ്പിചില്ല് കൊണ്ട് കഴുത്തറത്തത് കൊലപ്പെടുത്തിയത്.
നേമം പോലീസ് സ്റ്റേഷൻ പരിധിയിൽ കല്ലിയൂർ മന്നം മെമ്മോറിയൽ റോഡിലാണ് സംഭവം. നിലവിൽ പ്രതിയായ അജയകുമാർ എന്നയാൾ പോലീസ് കസ്റ്റഡിയിലാണ്. മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായിരുന്നു കസ്റ്റ്ഡിയിലുള്ള അജയകുമാർ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Also Read: വാക്കുതർക്കം; ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്ന് ഭർത്താവ്; പ്രതി പോലീസിൽ കീഴടങ്ങി
കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയായിരുന്നു നാടിനെ നടക്കുകയ സംഭവം നടന്നത്. വീട്ടിലെ ബഹളവും നിലവിളിയും കേട്ട് സമീപവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് എത്തുമ്പോഴേക്കും വിജയകുമാരി കൊല്ലപ്പെട്ടിരുന്നു. ഇയാൾ സ്ഥിരം മദ്യപാനിയായിരുന്നു എന്നാണ് വിവരം.