AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Man Kills Wife: വാക്കുതർക്കം; ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്ന് ഭർത്താവ്; പ്രതി പോലീസിൽ കീഴടങ്ങി

Man Stabbed Wife In Palakkad: വിവരം അറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ പോലീസ് മുറിയുടെ വാതിൽമുട്ടി വിളിച്ചപ്പോൾ യാതൊരു കൂസലുമില്ലാതെ പുതിയ ഷർട്ടും ധരിച്ച് പോലീസിനോട് കുറ്റം സമ്മതിച്ച് കീഴടങ്ങി.

Man Kills Wife: വാക്കുതർക്കം; ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്ന് ഭർത്താവ്; പ്രതി പോലീസിൽ കീഴടങ്ങി
Man Kills WifeImage Credit source: social media
Sarika KP
Sarika KP | Published: 30 Oct 2025 | 06:42 AM

പാലക്കാട്: വാക്കുതർക്കത്തിനിടെ ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്ന് ഭർത്താവ്. പാലക്കാട് പല്ല‌ഞ്ചാത്തന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം. പൊള്ളപ്പാടം സ്വദേശി ഇന്ദിരയെയാണ് (60) ഭർത്താവ് വാസു വെട്ടിക്കൊന്നത്. സംഭവത്തിനു പിന്നാലെ വാസു പോലിസിൽ കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രതി പോലീസിനു നൽകിയ മൊഴി.

ഇന്നലെ രാവിലെ 11 മണിക്ക് ഇന്ദിരയും ഭർത്താവ് വാസുവും മാത്രമായിരുന്നു പൊള്ളപ്പാടത്തെ വീട്ടിലുണ്ടായിരുന്നത്. ഇരുവർക്കും മൂന്ന് ആൺമക്കളും ഒരു മകളുമാണുള്ളത്. സംഭവദിവസം മൂന്ന് ആൺമക്കളും ജോലിക്കു പോയ നേരം. മകൾ ഭർതൃവീട്ടിലേക്കും പോയിരുന്നു. ഇതിനിടെയിൽ പലതവണ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രിയും ഇരുവരും തമ്മിലുണ്ടായ ഉച്ചത്തിലുള്ള വാക്ക് തർക്കം നാട്ടുകാർ കേട്ടിരുന്നു. ഇതിനിടെയിലാണ് കൊലപാതകം നടന്നത്.

Also Read:ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു; വയനാട് രണ്ട് പേർ മരിച്ചു

അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു ഇന്ദിര. ഇതിനിടെയിലാണ് ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടായതും വഴക്ക് കയ്യാങ്കളിയായതോടെ അടുക്കളയിലുണ്ടായിരുന്ന കൊടുവാളെടുത്ത് ഇന്ദിരയെ വെട്ടുകയായിരുന്നു. കയ്യിൽ വെട്ടേറ്റ് നിലത്ത് വീണ ഇന്ദിരയെ പിന്നീട് കഴുത്തിലും വെട്ടി. പിന്നാലെ വീണ്ടും വെട്ടി മരിച്ചുവെന്ന് ഉറപ്പാക്കിയ വാസു മുറിയിൽ കതകടച്ചിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഇന്ദിരയെയാണ് കടന്നത്. ഉടനെ ആശുപത്രിയിലേക്ക് മാറ്റി. പോലീസിനെ വിവരമറിയിച്ചു.

വിവരം അറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ പോലീസ് മുറിയുടെ വാതിൽമുട്ടി വിളിച്ചപ്പോൾ യാതൊരു കൂസലുമില്ലാതെ പുതിയ ഷർട്ടും ധരിച്ച് പോലീസിനോട് കുറ്റം സമ്മതിച്ച് കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രതിയുടെ മൊഴി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.