Water Supply: മുൻകരുതലുകൾ സ്വീകരിച്ചോണേ… തിരുവനന്തപുരത്ത് ഇന്ന് മുതൽ ജലവിതരണം തടസപ്പെടും

Water Crisis in Thiruvananthapuram: വണ്ടിത്തടം വാട്ടർ വർക്സ് സെക്ഷന് കീഴിലുള്ള വെള്ളായണി ജല ശുദ്ധീകരണശാലയിൽ അടിയന്തര ശുചീകരണം നടക്കുന്നതിനാൽ ഇന്ന് രാവിലെ ആറ് മണി മുതൽ മാർച്ച് 11 ബുധനാഴ്ച രാവിലെ ആറ് മണി വരെ ജലവിതരണം തടസപ്പെടും.

Water Supply: മുൻകരുതലുകൾ സ്വീകരിച്ചോണേ... തിരുവനന്തപുരത്ത് ഇന്ന് മുതൽ ജലവിതരണം തടസപ്പെടും

പ്രതീകാത്മക ചിത്രം

Updated On: 

10 Mar 2026 | 07:43 AM

തിരുവനന്തപുരം: തലസ്ഥാനത്ത് മാർച്ച് 10, ചൊവ്വാഴ്ച (ഇന്ന്) മുതൽ 19 വരെ കുടിവെള്ളം മുടങ്ങും. കേരള വാട്ടർ അതോറിറ്റിയുടെ വിവിധ സെക്ഷനുകളിൽ അറ്റക്കുറ്റപണി നടക്കുന്നതിന്റെ ഭാ​ഗമായാണ് ജലവിതരണം തടസപ്പെടുന്നത്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വെള്ളം കരുതിവയ്ക്കണമെന്നും വാട്ടർ അതോറിറ്റി മുന്നറിയിപ്പ് നൽകി.

വണ്ടിത്തടം വാട്ടർ വർക്സ് സെക്ഷന് കീഴിലുള്ള വെള്ളായണി ജല ശുദ്ധീകരണശാലയിൽ അടിയന്തര ശുചീകരണം നടക്കുന്നതിനാൽ ഇന്ന് രാവിലെ ആറ് മണി മുതൽ മാർച്ച് 11 ബുധനാഴ്ച രാവിലെ ആറ് മണി വരെ ജലവിതരണം തടസപ്പെടും. കല്ലിയൂർ, വെങ്ങാനൂർ, പള്ളിച്ചൽ പഞ്ചായത്തുകളിലും തിരുവനന്തപുരം നഗരസഭയിൽ ഉൾപ്പെട്ട വിഴിഞ്ഞം, ഹാർബർ , കോവളം, വെള്ളാർ, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂർ, കോട്ടപ്പുറം തിരുവല്ലം എന്നീ വാർഡുകളിലും സമീപപ്രദേശങ്ങളിലുമാണ് ജലവിതരണം തടസ്സപ്പെടുക.

ALSO READ: കൊടും ചൂടിൽ ആശ്വസിക്കാം, മഴയെത്തുന്നത് 8 ജില്ലകളിൽ, ഇന്നത്തെ കാലാവസ്ഥ

മാർച്ച് 12, 13 തീയതികളിൽ ജലവിതരണം പൂർണമായും തടസപ്പെടുമെന്നും അധികൃതർ അറിയിച്ചു. തുടർന്ന് മാർച്ച് 19ന് അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ കുടിവെള്ള വിതരണം ഭാ​ഗികമായിരിക്കും. ജലവിതരണം തടസപ്പെടുന്ന വാർഡുകളിലെ നിവാസികൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വെള്ളം കരുതണമെന്നും അധികൃതർ നിർദേശിച്ചു.

കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കൽ, ചെല്ലമം​ഗലം, ചെമ്പഴത്തി, പൗഡിക്കോണം, ഞാണ്ടൂർക്കോണം, സൈനിക് സ്കൂൾ, ചേങ്കോട്ടുക്കോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പരണ്ടുകടവ്, ആക്കുളം, കുളത്തൂർ, അലത്തറ, കുഴിവിള, കേശവദാസപുരം, ഇടവക്കോട്, നാലാഞ്ചിറ, പട്ടം, ഉള്ളൂർ, മുട്ടട എന്നീ വാർഡുകളിലാണ് ജലവിതരണം തടസപ്പെടുന്നത്.

Follow Us
അടുക്കളത്തോട്ടത്തിൽ ഉള്ളി കൃഷി ചെയ്താലോ, അറിയേണ്ടതെല്ലാം
നടി തൃഷ കൃഷ്ണന്റെ ആസ്തിയെത്ര?
പാമ്പിനെപ്പോലെ വിഷമുള്ളതോ സ്നേക് പ്ലാന്റ് ?
ചാമ്പക്ക ഐസ്ക്രീം കഴിച്ചിട്ടുണ്ടോ? ഈസിയാണ്
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്