AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thiruvananthapuram Water Supply : തിരുവനന്തപുരത്ത് നാളെ ഇവിടെയെല്ലാം കുടിവെള്ള വിതരണം മുടങ്ങും

Thiruvananthapuram Water Supply Disruption : പിടിപി സബ് ഡിവിഷന് കീഴിലുള്ള ഇടങ്ങളിലാണ് ജലം വിതരണം തടസ്സപ്പെടുക. കൂടാതെ നാലാം തീയതിയും അഞ്ചാം തീയതിയിലും മറ്റ് ഇടങ്ങളിൽ കുടവെള്ളം വിതരണം മുടങ്ങും.

Thiruvananthapuram Water Supply : തിരുവനന്തപുരത്ത് നാളെ ഇവിടെയെല്ലാം കുടിവെള്ള വിതരണം മുടങ്ങും
Water SupplyImage Credit source: PTI
Jenish Thomas
Jenish Thomas | Published: 02 Feb 2026 | 10:21 PM

തിരുവനന്തപുരം : നാളെ ഫെബ്രുവരി മൂന്നാം തീയതി തിരുവനന്തപുരം നഗരത്തിലെ ചില ഇടങ്ങളിൽ കുടിവെള്ളം വിതരണം മുടങ്ങും. തിരുമല-തൃക്കണ്ണാപുരം റോഡ് വികസനത്തിനോട് അനുബന്ധിച്ച് നടക്കുന്ന ജോലികളുടെ ഭാഗമായിട്ടാണ് ജലവിതരണം മുടങ്ങുന്നത്. പിടിപി സബ്ഡിവിഷന് കീഴിൽ വരുന്ന ഇടങ്ങളിലാണ് കുടിവെള്ള വിതരണം മുടങ്ങുക. രാവിലെ ഏഴ് മുതൽ പത്ത് വരെയാണ് ജല വിതരണം തടസ്സപ്പെടുന്നത്.

കൂടാതെ ഫെബ്രുവരി നാലിനും അഞ്ചിനും നഗരത്തിലെ ചില ഇടങ്ങളിൽ ജല വിതരണം മുടങ്ങും. ജല അതോറിറ്റിയുടെ ഒബ്സർവേറ്ററി ഹിൽസിലെ ഗംഗാ ദേവി, ഒബ്സർവേറ്ററി ജലസംഭരണികളിൽ ശുചീകരണം നടക്കുന്നതിനാലാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്. ഗംഗാദേവി സംഭരണിയിൽ നിന്നു ജല വിതരണം നടത്തുന്ന ഒബ്സർവേറ്ററി ഹിൽ ഏരിയ, വെളളയമ്പലം, വഴുതക്കാട്, നന്ദാവനം, തൈക്കാട്, വലിയശാല, മേട്ടുക്കട, പിഎംജി, പാളയം, സ്റ്റാച്യൂ, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, കുമാരപുരം, നന്ദൻകോട്, ലോ കോളജ്, ഗൗരീശപട്ടം, കുന്നുകുഴി, ലെനിൻ നഗർ,കണ്ണമൂല, പാറ്റൂര്‍, എന്നീ പ്രദേശങ്ങളിൽ ഫെബ്രുവരി നാലിന് ജല വിതരണം മുടങ്ങും.

ALSO READ :  NH traffic jam Kerala: എന്നാണ് ഈ ദേശീയപാതയിലെ കുരുക്കൊന്ന് അഴിയുക, ചിറങ്ങര, മുരിങ്ങൂർ മേഖലയിലെ ​ഗതാ​ഗതം തീരാദുരിതമാകുന്നു

ഒബ്സെർവേറ്ററി സംഭരണിയിൽ നിന്നു ജലവിതരണം നടത്തുന്ന നന്ദാവനം, ബേക്കറി, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, ജിപിഒ, പുളിമൂട്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളജ്, ഗാന്ധാരി അമ്മൻകോവിൽ റോഡ്, മേലേതമ്പാനൂർ, വഴുതക്കാട്, തൈക്കാട്, രാജാജി നഗർ എന്നീ പ്രദേശങ്ങളിൽ ഫെബ്രുവരി അഞ്ചിനും കുടിവെള്ളം വിതരണം മുടങ്ങും. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ജല വിതരണം തടസ്സപ്പെടുന്നത്. ഉപഭോക്താക്കൾ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് ജല അതോറിറ്റി അറിയിച്ചു.

Follow Us