Thrissur Youth Death: ലഹരി ഇടപാട്: യുവാവിനെ കുത്തിക്കൊന്ന അച്ഛനും രണ്ട് ആൺമക്കളും അറസ്റ്റിൽ

Thrissur Youth Death Case: അയൽവാസിയായ ജിൻറോയെന്ന യുവാവാണ് നിഖിലിൻ്റെ തോളിൽ കുത്തി കൊലപ്പെടുത്തിയത്. ജിൻറോയുടെ അച്ഛൻ ഔസേപ്പിനെതിരെയും സഹോദരൻ ജെയ്‍സനെതിരെയും പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. നിഖിലിനൊപ്പമുണ്ടായിരുന്ന സുഹ‍ൃത്ത് ഷാമോനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. മുഖത്തും കൈയിലും പരുക്കേറ്റ ഷാമോൻ നിലവിൽ ചികിത്സയിലാണ്.

Thrissur Youth Death: ലഹരി ഇടപാട്: യുവാവിനെ കുത്തിക്കൊന്ന അച്ഛനും രണ്ട് ആൺമക്കളും അറസ്റ്റിൽ

കൊല്ലപ്പെട്ട നിഖിൽ

Edited By: 

Arun Nair | Updated On: 24 Apr 2026 | 12:58 PM

തൃശൂർ: മാടക്കത്തറ കുടുബാരോഗ്യ കേന്ദ്രത്തിന് സമീപം യുവാവ് കുത്തേറ്റ് മരിച്ചു. കൂടെയുണ്ടായിരുന്ന ഇയാളുടെ സുഹ‍ൃത്തിനും പരുക്കേറ്റതായാണ് വിവരം. സംഭവത്തിൽ അച്ഛനും രണ്ട് ആൺമക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരി ഇടപാട് സംബന്ധിച്ചുള്ള മുൻവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറയുന്നത്.

ALSO READ: കോഴിക്കോട് സ്വദേശി ദുബായിൽ കുത്തേറ്റ് മരിച്ചു; സംഭവം വാക്കുതർക്കം പരിഹരിക്കുന്നതിനിടെ

നാല് സെൻറ് ഉന്നതിയിൽ താമസിക്കുന്ന നിഖിലാണ് (22) കൊല്ലപ്പെട്ടത്. അയൽവാസിയായ ജിൻറോയെന്ന യുവാവാണ് നിഖിലിൻ്റെ തോളിൽ കുത്തി കൊലപ്പെടുത്തിയത്. ജിൻറോയുടെ അച്ഛൻ ഔസേപ്പിനെതിരെയും സഹോദരൻ ജെയ്‍സനെതിരെയും പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. നിഖിലിനൊപ്പമുണ്ടായിരുന്ന സുഹ‍ൃത്ത് ഷാമോനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. മുഖത്തും കൈയിലും പരുക്കേറ്റ ഷാമോൻ നിലവിൽ ചികിത്സയിലാണ്.

ഷാമോനും പ്രതി ജിൻറോയും തമ്മിൽ മുമ്പ് പലതവണ തർക്കമുണ്ടായിട്ടുണ്ട്. നിഖിലിൻറെയും ഷാമോൻറെയും ലഹരി ഉപയോഗത്തെപ്പറ്റി ജിൻറോ പോലീസിനെ അറിയിച്ചതും ഇവർ തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായിരുന്നു. ഇന്നലെ രാത്രി നിഖിലും ഷാമോനും ജിൻറോയുടെ വീട്ടിലേക്ക് കടന്നു കയറി പ്രശ്‍നമുണ്ടാക്കുകയായിരുന്നു എന്നാണ് വിവരം. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

മലയാളി ദുബായിൽ കുത്തേറ്റ് മരിച്ചു

കോഴിക്കോട് സ്വദേശിയായി യുവാവ് ദുബായിൽ മലയാളിയുടെ കുത്തേറ്റ് മരിച്ചു. ചെറുവണ്ണൂർ മധുരബസാർ, നജാത്ത് മൻസിലിൽ ജസീൽ (32) ആണ് കൊല്ലപ്പെട്ടത്. ദുബായ് അൽഖൂസിന് സമീപം അൽമനാർ സെൻ്ററിന് പിറകിലുള്ള കെട്ടിടത്തിലായിരുന്നു സംഭവം നടന്നത്. മുറിയിലെ സുഹൃത്തുക്കൾ തമ്മിലുള്ള തർക്ക് പരഹരിക്കുന്നതിനിടയിലാണ് സംഭവം.  ഗുരുതരമായി പരിക്കേറ്റ ജസീലിനെ ഉടൻ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രക്ഷിക്കാനായില്ല. തൊട്ടടുത്ത മുറിയിൽ മദ്യപിച്ചതുമായി ബന്ധപ്പെട്ടുടണ

 

Follow Us
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ എന്ത് സംഭവിക്കും? അറിയാം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി