പൂരങ്ങളുടെ പൂരമായ തൃശ്ശൂർപൂരം ഇന്ന്

എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിക്കുകയും തുടർന്ന് ആഘോഷമായി മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും അരങ്ങേറും.

പൂരങ്ങളുടെ പൂരമായ തൃശ്ശൂർപൂരം ഇന്ന്

തൃശ്ശൂർപൂരം

Published: 

19 Apr 2024 | 09:08 AM

തൃശ്ശൂർ: ആശങ്കകൾ ഒഴിഞ്ഞു, ആവേശം തിരയടിക്കുന്ന, തേക്കിൻകാട് മൈതാനത്തെ ആഘോഷത്തിന്റെ പരകോടിയിലെത്തിക്കുന്ന തൃശ്ശൂർ പൂരം ഇന്ന്. കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കമിട്ടത്. എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിക്കുകയും തുടർന്ന് ആഘോഷമായി മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും അരങ്ങേറും. ലക്ഷങ്ങളാണ് പൂര നഗരിയിൽ എത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥ ക്ഷേത്രത്തിൽ പ്രവേശിച്ച് പൂരത്തെ വിളിച്ചുണർത്തി. ബ്രിഹസ്പതി രൂപത്തിൽ ഉള്ള ശാസ്താവ് ആണ് കണിമം​ഗലം ശാസ്താവ്. അതുകൊണ്ടുതന്നെ വെയിൽ ഏൽക്കാതെ വേണം വടക്കും നാഥ ക്ഷേത്രത്തിൽ എത്താൻ എന്നാണ് വിശ്വാസം. കണിമംഗലം ശാസ്താവിന് പിന്നാലെ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി. 11 മണിയോടെയാണ് മഠത്തില്‍ വരവ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇലഞ്ഞിത്തറമേളം തുടങ്ങും. ഉച്ചയ്ക്ക് 3 മണിക്ക് നായ്ക്കനാലിൽ നിന്ന് ആരംഭിക്കുന്ന തിരുവമ്പാടിയുടെ മേളം ക്ഷേത്രത്തിന് പുറത്ത് ശ്രീമൂലസ്ഥാനത്ത് കൊട്ടിത്തിമിർക്കും. വൈകിട്ട് 5.30 നാണ് കുടമാറ്റം തുടങ്ങുന്നത്.
മാനത്ത് സാമ്പിൾ നിറങ്ങൾ പൂത്തതോടെ തൃശ്ശൂര്‍ പൂര ലഹരിയിലേക്ക് മാറിക്കഴിഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമായത്. രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പോയത്. പാറമേക്കാവ് വഴി തേക്കിൻ കാട്ടിലേക്ക് കയറുന്ന നെയ്തലക്കാവിലമ്മ മണികണ്ഠനാലിലെത്തി അവിടെ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയിൽ ശ്രീമൂലസ്ഥാനത്ത് എത്തിച്ചേർന്നു. വടക്കുംനാഥ ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് വലം വച്ച് തെക്കേ ഗോപുരം തുറന്ന് പുറത്തേക്കിറങ്ങി, വടക്കുന്നാഥനെ വണങ്ങി അടിയന്തിര മാരാർ ശംഖ് വിളിച്ചതോടെ പൂര വിളംബരം നടന്നു. പിന്നീടുള്ള 36 മണിക്കൂർ നാദ, മേള വർണ്ണ വിസ്മയങ്ങളുടെ വിസ്മയം. നാളെ പൂരത്തിനെത്തുന്ന 90 ആനകളുടെ ഫിറ്റ്നസ് പരിശോധന ഉച്ചതിരിഞ്ഞ് നടന്നിരുന്നു. രണ്ടുമണിയോടെ തേക്കിൻകാട് മൈതാനിയും പാറമേക്കാവും ആനകളെക്കൊണ്ട് നിറഞ്ഞു.
തിരുവമ്പാടിക്കും പാറമേക്കാവിനും ഇത്തവണ വെടിക്കെട്ടിന് ഒരാളാണ് നേതൃത്വം നൽകുന്നത് എന്ന പ്രത്യേകതയും ഉണ്ട്. മുണ്ടത്തിക്കോട് സ്വദേശി പി.എം. സതീഷാണിത്. ഇതുകൊണ്ടൊന്നും സാമ്പിൾ ഒളിപ്പിച്ചുവെക്കുന്ന വിസ്മയങ്ങളിൽ കുറവുവന്നില്ല. ഡാൻസിങ് ബട്ടർഫ്ളൈ, മഞ്ഞുമ്മൽ ബോയ്‌സ് തുടങ്ങിയവയാണ് തിരുവമ്പാടി വിഭാഗത്തിന്റെ തുറുപ്പുചീട്ട്. ആകാശത്തെ കുടമാറ്റത്തെയാണ് ഡാൻസിങ് ബട്ടർഫ്ളൈ ഇനത്തിലൂടെ അവതരിപ്പിക്കുന്നത്. മഞ്ഞുമ്മൽ ബോയ്‌സ് നിറങ്ങളുടെ അപൂർവ വൈവിധ്യം കൊണ്ടുവരുന്നതാകുമെന്നും സംഘാടകർ പറയുന്നു. സാമ്പിൾ കൂടുതൽ വർണശബളമാക്കാനുള്ള നീക്കത്തിലാണ് തങ്ങളെന്ന് പാറമേക്കാവ് ദേവസ്വവും പറയുന്നു. ശബ്ദത്തെക്കാൾ വർണഭംഗിക്കായിരിക്കും പ്രാധാന്യമെന്നും ഇവർ കൂട്ടിച്ചേർത്തു. പൂരം സാമ്പിള്‍ വെടിക്കെട്ട് കാരണം ബുധനാഴ്ച വൈകീട്ട് നാലു മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ബുധനാഴ്ച സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചിരുന്നു.അതിനിടെ തൃശ്ശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധി ഒഴിഞ്ഞിരുന്നു. വനംവകുപ്പിന്റെ ഉത്തരവ് തിരുത്തി പുതിയ ഉത്തരവ് പുറത്തിറക്കുന്നത് സംബന്ധിച്ച നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചതോടെയാണ് പ്രതിസന്ധിക്ക് വിരാമമായത്. പ്രയാസമില്ലാതെ പൂരം നടത്താനാകുമെന്ന് ബന്ധപ്പെട്ടവർക്ക് ഉറപ്പു നൽകി. ഉത്തരവുകളെക്കുറിച്ച് പരിശോധിക്കും. കോടതിവിധിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ആയിരിക്കാം ഉത്തരവുകൾക്ക് കാരണമെന്നും ഇക്കാര്യങ്ങളെല്ലാം വനംവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളെ വെറ്ററിനറി ഡോക്ടർമാർക്ക് പുറമെ വനം വകുപ്പിന്റെ വിദ​​ഗ്ധ സംഘവും പരിശോധിക്കുമെന്നായിരുന്നു നേരത്തെ വനം വകുപ്പിന്റെ സർക്കുലറിൽ പറഞ്ഞിരുന്നത്. ഇതിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ആന ഉടമകളും രം​ഗത്തെത്തിയിരുന്നു. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഡ്രോണ്‍, ഹെലിക്യാം എന്നിവയ്ക്ക് നിരോധനമുണ്ട്. ഹെലികോപ്റ്റര്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയ്ക്കും നിരോധനമുണ്ട്. സ്വരാജ് റൗണ്ടിലും ഇവ ഉപയോഗിക്കരുത്. ആനകളുടെയും മറ്റും കാഴ്ചകള്‍ മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകള്‍, അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യങ്ങള്‍, ലേസര്‍ ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗവും പൂര്‍ണമായും നിരോധിച്ചു. 17 മുതല്‍ 20 വരെയാണ് നിരോധനം. എഴുന്നള്ളിപ്പും മേളങ്ങളും നടക്കുന്ന സ്ഥലങ്ങളിലെ ഭീഷണിയായ മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണം. അപകടകരമായി നില്‍ക്കുന്ന കെട്ടിടങ്ങളില്‍ വെടിക്കെട്ട് കാണാന്‍ ആളുകളെ പ്രവേശിപ്പിക്കരുത്. ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ സംബന്ധിച്ച് കോടതിവിധികളും സര്‍ക്കാര്‍ ഉത്തരവുകളും പാലിക്കണം. ഘടകപൂരങ്ങള്‍ സമയക്രമം പാലിക്കണം തുടങ്ങിയവയാണ് മറ്റ് നിർദ്ദേശങ്ങൾ.

Related Stories
പെൺസുഹൃത്ത് ജീവനൊടുക്കിയതിന് പിന്നാലെ പോലീസുകാരനായ യുവാവും ജീവനൊടുക്കി
CJ Roy Death: സി.ജെ.റോയിയുടെ മരണം: അഡീഷനല്‍ കമ്മിഷണര്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് സഹോദരൻ
Kerala Rain Alert: ഫെബ്രുവരി എത്തുന്നത് മഴയുടെ അകമ്പടിയോടെ? മൂന്ന് ജില്ലകളില്‍ സാധ്യത
Sabarimala Gold Theft Case: ശബരിമല സ്വർണമോഷണം; എ പത്മകുമാറിന്റെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എം.എ.ബേബിക്ക് ചെന്നിത്തലയുടെ തുറന്നകത്ത്
SIR ചമഞ്ഞ് സ്ത്രീ വേഷത്തിൽ എത്തിയ യുവാവ് മലപ്പുറം സ്വദേശിനിയുടെ സ്വർണ്ണം കവർന്നു
CJ Roy Death: വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്, വെടിയുണ്ട ഹൃദയത്തിലേക്ക് കയറി മരണം; സി ജെ റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഇത് വെള്ളച്ചാട്ടമല്ല, 'മഞ്ഞുച്ചാട്ടം'! ഹിമാചല്‍ പ്രദേശിലെ ദൃശ്യങ്ങള്‍
'തല' ഉയരുന്നത് കണ്ടോ? തിരുവനന്തപുരത്ത് ആരാധകര്‍ സ്ഥാപിച്ച ധോണിയുടെ കട്ടൗട്ട്‌
ഇതല്ലാ ഇതിൻ്റെ അപ്പുറത്തെ മതിൽ ചാടി കടക്കുന്നവനാ ഈ കടുവ സാർ!
തുണക്കിടിയിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ നിന്നും പിടികൂടി