AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Karunya Plus Lottery: ടിക്കറ്റ് വിറ്റു തീർക്കാനായില്ല! ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റിവെച്ചു

Karunya Plus Lottery: ടിക്കറ്റുകൾ വിറ്റു തീർക്കാൻ സാധിച്ചില്ല എന്ന് സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. അതിനാൽ ഇന്നത്തെ കാരുണ്യ പ്ലസ് വിജയികളെ നാളെ ഉച്ചയോടെ തിരഞ്ഞെടുക്കും....

Karunya Plus Lottery: ടിക്കറ്റ് വിറ്റു തീർക്കാനായില്ല! ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റിവെച്ചു
Kerala Lottery
Ashli C
Ashli C | Published: 12 Feb 2026 | 12:54 PM

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വ്യാഴാഴ്ച ( ഇന്ന് 12-02-2026) നറുക്കെടുക്കുന്ന കാരുണ്യ പ്ലസ്( കെഎൻ – 610) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 ലേക്ക് മാറ്റി. പണിമുടക്ക് കാരണം ടിക്കറ്റുകൾ വിറ്റു തീരാത്ത സാഹചര്യത്തിലാണ് ഇന്ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് മാറ്റിവെച്ചത്. ടിക്കറ്റുകൾ വിറ്റു തീർക്കാൻ സാധിച്ചില്ല എന്ന് സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. അതിനാൽ ഇന്നത്തെ കാരുണ്യ പ്ലസ് വിജയികളെ നാളെ ഉച്ചയോടെ തിരഞ്ഞെടുക്കും.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ലഭിക്കുക ഒരുകോടി രൂപയാണ്. കൂടാതെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനത്തുക അയ്യായിരം രൂപയ്ക്ക് മുകളിലാണെങ്കിൽ ഭാഗ്യക്കുറി വകുപ്പിന്റെ ഓഫീസിലോ ബാങ്കിലോ നേരിട്ട് ലോട്ടറി ടിക്കറ്റ് സമർപ്പിക്കുക. ഇതിനോടൊപ്പം തിരിച്ചറിയൽ രേഖകളും ഹാജരാകേണ്ടത് നിർബന്ധമാണ്. എന്നാൽ നിങ്ങൾക്ക് ലഭിക്കുന്ന ലോട്ടറി തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ തുക സംസ്ഥാനത്തെ ഏത് ലോട്ടറി ഏജന്റ് മാരിൽ നിന്നും കൈപ്പറ്റാവുന്നതാണ്.

അതേസമയം കഴിഞ്ഞദിവസം അർദ്ധരാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. കേരളത്തിൽ ഹർത്താൽ പൂർണ്ണമായി ബാധിച്ച അവസ്ഥയാണ്.സിഐടിയു, ഐഎൻടിയുസി തുടങ്ങിയ പ്രധാന സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കും. എൻജിഒ അസോസിയേഷനും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.പാൽ, പത്രം, ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ എന്നീ അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്നും മാറ്റിയിട്ടുണ്ട്.

Follow Us