Traffic Diversions: ആലപ്പുഴ – കൊച്ചി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം; ചേർത്തല – അരൂക്കുറ്റി ഭാഗങ്ങളിൽ നിന്ന് വഴിതിരിച്ചുവിടുന്നു
Traffic Diversions In Alappuzha Kochi NH: ആലപ്പുഴ - കൊച്ചി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇരു ഭാഗത്തേക്കുള്ള വാഹനങ്ങളും വഴിതിരിച്ചുവിടുന്നുണ്ട്.
ആലപ്പുഴ – കൊച്ചി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആലപ്പുഴ ചന്തിരൂരിൽ വച്ച് പിക്കപ്പ് വാന് മുകളിലേക്ക് ഗർഡർ പതിച്ചുണ്ടായ അപകടത്തെ തുടർന്നാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ആലപ്പുഴ ഭാഗത്തുനിന്ന് എറണാകുളത്തേക്കും തിരികെ ആലപ്പുഴയിലേക്കും വാഹനങ്ങൾ വഴിതിരിരിച്ച് വിടുന്നുണ്ട്.
എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ ചേർത്തല എക്സറെ ജംഗ്ഷനിൽ നിന്നാണ് വഴിതിരിച്ചുവിടുന്നത്. പൂച്ചാക്കൽ വഴിയാണ് ഇവർ യാത്ര തുടരേണ്ടത്. ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ അരൂക്കുറ്റി വഴി തിരിഞ്ഞുപോകണം. ഗർഡർ വീണുണ്ടായ അപകടത്തിൽ പിക്കപ്പ് വാനിൻ്റെ ഡ്രൈവർ പത്തനംതിട്ട സ്വദേശി രാജേഷ് മരണപ്പെട്ടിരുന്നു. രണ്ട് ഗർഡറുകളാണ് വാഹനത്തിൻ്റെ മുകളിലേക്ക് പതിച്ചത്.
മുട്ട കയറ്റിപോകുന്ന വാനായിരുന്നു ഇത്. ഒരു ഗർഡർ പൂർണമായും മറ്റൊന്ന് ഭാഗികമായും വാഹനത്തിന് മുകളിൽ പതിച്ചു. ഗര്‍ഡറുകള്‍ക്ക് അടിയില്‍പെട്ട് രാജേഷ് മരണപ്പെടുകയായിരുന്നു. അഗ്നിശമന സേന എത്തി ഗര്‍ഡര്‍ നീക്കം ചെയ്തതിന് ശേഷം രാജേഷിനെ പുറത്തെടുത്തു.