AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala kalamandalam harassment Case: കലാമണ്ഡലത്തിൽ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകൻ ഒളിവിൽ

Kerala Kalamandalam Student harassement Case: ദേശമംഗലം സ്വദേശിയാണ് കേരള കലാമണ്ഡലത്തിൽ അധ്യാപകനായ കനകകുമാർ. മദ്യപിച്ച് ക്ലാസ് മുറിയിലേക്ക് എത്തിയശേഷം ഇയാൾ വിദ്യാർത്ഥികളെ അധിക്ഷേപിച്ച് അശ്ലീല പരാമർശങ്ങൾ നടത്തി എന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു

Kerala kalamandalam harassment Case: കലാമണ്ഡലത്തിൽ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകൻ ഒളിവിൽ
Kerala Kalamandalam Harassment CaseImage Credit source: special arrangement
ashli
Ashli C | Updated On: 13 Nov 2025 08:07 AM

തൃശ്ശൂർ: കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥികൾക്ക് എതിരെ ലൈംഗികാതിക്രമം. പ്രതിയായ കനകകുമാർ ഒളിവിലാണ്. പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കനകകുമാറിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇയാളെ പിടികൂടുന്നതിനുവേണ്ടി ടവർ ലൊക്കേഷനുകളും. ഫോൺ രേഖകളും ഉൾപ്പെടുത്തി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അതിനിടയിൽ പ്രതിഷേധം ശക്തമാവുകയാണ് സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കിടയിൽ.

ദേശമംഗലം സ്വദേശിയാണ് കേരള കലാമണ്ഡലത്തിൽ അധ്യാപകനായ കനകകുമാർ. മദ്യപിച്ച് ക്ലാസ് മുറിയിലേക്ക് എത്തിയശേഷം അധ്യാപകനായ ഇയാൾ വിദ്യാർത്ഥികളെ അധിക്ഷേപിച്ച് അശ്ലീല പരാമർശങ്ങൾ നടത്തി എന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
അതേസമയം സംഭവത്തിൽ കേരള കലാമണ്ഡലം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

ALSO READ: മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ ഇന്ന് പണിമുടക്കും; 10 മണിക്ക് പ്രതിഷേധ യോഗം

സംഗതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ചെറുതുരുത്തി പോലീസിന് പരാതി കൈമാറിയത്. കേരള കലാമണ്ഡലം നൽകിയ പരാതിയിന്മേലാണ് അധ്യാപകനെതിരെ പോക്സോ കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചത്. പരാതി നൽകിയതിന് പിന്നാലെ കനകകുമാർ ഒളിവിൽ പോയതായിരിക്കും എന്നാണ് സൂചന.

കോട്ടയത്ത് ഭർത്താവിന്റെ ക്രൂരമർദ്ദനമേറ്റ യുവതി ആശുപത്രിയിൽ

കോട്ടയം: കുമാരനെല്ലൂരിൽ യുവതിക്ക് ഭർത്താവിൽ നിന്നും ക്രൂരമർദ്ദനം 39 കാരിയായ രമ്യ മോഹനാണ് ഭർത്താവ് ജയൻ ശ്രീധരനിൽ നിന്നും അതിക്രൂരമായ മർദ്ദനം ഉണ്ടായത്. സംഭവത്തിൽ ഗുരുതരമായ പരിക്കേറ്റ യുവതി കഴിഞ്ഞ് രണ്ട് ദിവസമായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. കുമാരനല്ലൂരിലെ വീട്ടിൽ വെച്ചാണ് രമ്യയെ ജയൻ മർദ്ദിച്ചത്. ആക്രമണത്തിൽ രമയ്ക്ക് ഗുരുതരമായ പരിക്കുകളാണ് ഉണ്ടായത്. ശരീരമാസകലം ഗുരുതരമായ ആഴത്തിലുള്ള മുറിവുകളാണ് രമ്യയ്ക്കുള്ളത്. തുടർന്ന് യുവതിക്ക് കാഴ്ചമങ്ങലും കേൾവി കുറവുകളും സംഭവിച്ചു.