കളിക്കുന്നതിനിടെ ടാങ്കിൽ വീണു, സഹോദരങ്ങളായ കരുന്നുകൾക്ക് ദാരുണാന്ത്യം

Tragic Incident In Palakkad: പാലക്കാട് രണ്ടു കുരുന്നുകൾക്ക് ദാരുണാന്ത്യം. കളിക്കുന്നതിനിടെ വീട്ടിലെ വാട്ടർ ടാങ്കിൽ വീണാണ് സഹോദരങ്ങൾ മരിച്ചത്. കൊഴിഞ്ഞാമ്പാറ മേനോൻ പാറയിൽ ആണ് സംഭവം. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ അഞ്ചു വയസ്സുകാരി ജെനിഫർ ജൂലിയറ്റും, മൂന്നു വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറും ആണ് മരിച്ചത്. കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വാട്ടർ ടാങ്കിലേക്ക് വീണതാണ് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചന.

കളിക്കുന്നതിനിടെ ടാങ്കിൽ വീണു, സഹോദരങ്ങളായ കരുന്നുകൾക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

Updated On: 

29 Sep 2026 | 03:16 PM

പാലക്കാട്‌: പാലക്കാട് രണ്ടു കുരുന്നുകൾക്ക് ദാരുണാന്ത്യം. കളിക്കുന്നതിനിടെ വീട്ടിലെ വാട്ടർ ടാങ്കിൽ വീണാണ് സഹോദരങ്ങൾ മരിച്ചത്. കൊഴിഞ്ഞാമ്പാറ മേനോൻ പാറയിൽ ആണ് സംഭവം. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ അഞ്ചു വയസ്സുകാരി ജെനിഫർ ജൂലിയറ്റും, മൂന്നു വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറും ആണ് മരിച്ചത്. കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വാട്ടർ ടാങ്കിലേക്ക് വീണതാണ് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചന. കുട്ടികളുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്.

വീട്ടലെ കുളിമുറിയിൽ വെള്ളം ശേഖരിക്കുന്ന ചെറിയ തൊട്ടിയുണ്ടായിരുന്നു. ഇതിൽ വാണാണ് മരണം സംഭവിച്ചത്. അപകടം നടക്കുന്ന സമയത്ത് വീട്ടിൽ കുട്ടികളുടെ അമ്മയും മുത്തശ്ശിയുമാണ് ഉണ്ടായിരുന്നത്. ഇവരുടെ ശ്രദ്ധയിൽ പെടാതെ കുട്ടികൾ വെള്ളത്തിൽ ഇറങ്ങിയപ്പോഴാണ് അപകടം നടന്നത് എന്നാണ് സൂചന. കുട്ടികളെ കാണാതായതിനെ തുടർന്ന് പരിസരത്ത് നോക്കുമ്പോഴാണ്, കുളിമുറിയിലെ തൊട്ടിയിൽ വീണ് കിടക്കുന്നത് കാണുന്നത്. ഉടൻ തന്നെ തൊട്ടടുത്തള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അവിടെ എത്തുമ്പോഴെക്കും മരണം സംഭവിച്ചിരുന്നു. അയൽ വാസികളുടെ സഹായത്തോടെയാണ് കുട്ടികളെ ആശുപത്രയിലേക്ക് എത്തിച്ചത്.

Also Read: 18 മരുന്നുകളുടെ കുറവുണ്ട്, ഒരാഴ്ചക്കുള്ളിൽ പരിഹരിക്കും, കിട്ടാത്തതുണ്ടേൽ പറഞ്ഞാൽ ശരിയാക്കാം: മന്ത്രി മുരളീധരൻ

വളരെ ചെറിയ വെള്ളത്തൊട്ടിയാണ് കുളിമുറിയിൽ ഉള്ളതെന്നും ഇതിൽ കുട്ടികൾ മുമ്പും കളിക്കാറുണ്ടായിരുന്നു എന്നും കേൾക്കുന്നു. എന്നാൽ ആ സമയത്തൊക്കെ വീട്ടുകാരും ഒപ്പമുണ്ടാകാറുണ്ട്. എന്നാൽ ഇന്ന് വീട്ടുകാരുടെ കണ്ണിൽ പെടാതെ കുട്ടികൾ തൊട്ടിയിൽ ഇറങ്ങിയതാണ് ദാരുണമായ സംഭവത്തിന് കാരണമെന്നും അറിയുന്നു. കുറച്ച് നേരമായി കുട്ടികളുടെ ശബ്ദം കേൾക്കാതെ വന്നപ്പോൾ പരിസരത്ത് നോക്കിയപ്പോഴാണ് അപകട വിവരം അറിയുന്നത്.

 

Loading...
Unable to load recommendations.
Follow Us
Related Stories
Pooja Bumper 2026: കോടികള്‍ തൂത്തുവാരാന്‍ വീണ്ടും അവസരം; പൂജ ബമ്പറിന്റെ സമ്മാനങ്ങള്‍ അറിഞ്ഞോ?
18 മരുന്നുകളുടെ കുറവുണ്ട്, ഒരാഴ്ചക്കുള്ളിൽ പരിഹരിക്കും, കിട്ടാത്തതുണ്ടേൽ പറഞ്ഞാൽ ശരിയാക്കാം: മന്ത്രി മുരളീധരൻ
Kerala Local Body By-Election 2026 : കയ്യാങ്കളിക്കുള്ള മറുപടി? ചിറയിൻകീഴിൽ യുഡിഎഫിന് രണ്ട് സിറ്റിങ് സീറ്റുകൾ നഷ്ടം
Keralam Rain Alert: പൊള്ളുന്ന വെയിലില്‍ നിന്ന് ആശ്വാസം; മഴ തിരിച്ചെത്തുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
Kerala Lottery Result: ഒരൊറ്റ ടിക്കറ്റ് മതി ജീവിതം മാറാന്‍; ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറി ഫലം ഉടന്‍
MVD Action: ഡ്രൈവിങ് ലൈസൻസും ടാക്സുമില്ല; എറണാകുളത്ത് സ്വകാര്യ ബസുകൾക്ക് പൂട്ടിട്ട് എംവിഡി
ജിമ്മിൽ പോകുന്നവർ അറിയാൻ; തടി കുറയ്ക്കാൻ ഇതാണ് ഏറ്റവും എളുപ്പവഴി!
പഴയ എണ്ണ പാകം ചെയ്യാനെടുത്തോ? ഈ ട്രിക്ക് പരീക്ഷിക്കാം
വേവിച്ച ചിക്കൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാനാകും?
9999 രൂപയുടെ സ്മാർട്ട്ഫോൺ, ഫ്ലിപ്പ്കാർട്ടിൽ
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ
ആനക്കുട്ടിയും, അമ്മയും റോഡിൽ
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ