Thrissur News: രണ്ടുതവണ വിവാഹിതനായ യുവാവ് മറ്റൊരു യുവതിക്കൊപ്പം ഒരേ കയറിൽ ജീവനൊടുക്കി

Thrissur News: ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ശ്രീജിത്തിന്റെ രണ്ടാം ഭാര്യ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. എന്നാൽ രക്ഷപ്പെട്ട ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം മരിച്ച മിൽനയുടെ വിവാഹം ഉറപ്പിച്ചതായിരുന്നു. യുവതിയെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവം അറിയുന്നത്. മിൽനയെ കാണാനില്ലെന്ന് കാട്ടി മാള പോലീസ്.......

Thrissur News: രണ്ടുതവണ വിവാഹിതനായ യുവാവ് മറ്റൊരു യുവതിക്കൊപ്പം ഒരേ കയറിൽ ജീവനൊടുക്കി

പ്രതീകാത്മക ചിത്രം

Updated On: 

25 Apr 2026 | 01:53 PM

തൃശ്ശൂർ: മാളയിൽ യുവതിയും യുവാവും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യുവാവിന്റെ വാടകവീട്ടിലാണ് ഇരുവരും ചേർന്ന് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പുത്തൻചിറ സ്വദേശി ശ്രീജിത്ത്(30) വെണ്ണൂർ സ്വദേശിനിയായ മിൽന (24) എന്നിവരാണ് മരിച്ചത്.

ശ്രീജിത്തിന്റെ വാടകവീട്ടിൽ ഒരേ കയറിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹങ്ങൾ ഉണ്ടായത്. രണ്ടുതവണ വിവാഹിതനായ ശ്രീജിത്ത് മിൽനയുമായി പ്രണയത്തിൽ ആവുകയായിരുന്നു.

ALSO READ:ആലപ്പുഴയിൽ മൂർഖന്റെ കടിയേറ്റ് വീട്ടമ്മ മരിച്ചു

ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ശ്രീജിത്തിന്റെ രണ്ടാം ഭാര്യ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. എന്നാൽ രക്ഷപ്പെട്ട ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം മരിച്ച മിൽനയുടെ വിവാഹം ഉറപ്പിച്ചതായിരുന്നു. യുവതിയെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവം അറിയുന്നത്. മിൽനയെ കാണാനില്ലെന്ന് കാട്ടി മാള പോലീസ് സ്റ്റേഷനിൽ യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു.

മൂർഖൻ പാമ്പിന്റെ കടിയേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴ: കുട്ടനാട്ടിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് വീട്ടമ്മ മരിച്ചു. പുതുവനയിൽ ഇന്ദിര ആണ് മരിച്ചത്. 65 വയസ്സായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം നടന്നത്. വീടിന്റെ സമീപത്തുള്ള ശുചിമുറിക്ക് മുന്നിൽ വച്ചാണ് മൂർഖന്റെ കടിയേറ്റത് വീട്ടമ്മയ്ക്ക്. അപകടമുണ്ടായതിന് പിന്നാലെ തന്നെ നാട്ടുകാർ ചേർന്ന് എന്നിലെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ആന്റിവനം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വെള്ളിയാഴ്ച രാത്രി 9.00 ആണ് സംഭവം ഉണ്ടായത്. നിലവിൽ ഇന്ദിരയുടെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംസ്ഥാനത്ത് പാമ്പുകടി ഏറ്റുള്ള മരണം റിപ്പോർട്ട് ചെയ്യുന്നത് വർദ്ധിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ തന്നെ കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ പാമ്പുകടിയേറ്റ് മരണപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇന്ദിര.

 

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ