AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കീചെയിനിൽ മുതൽ കളിപ്പാട്ടത്തിൽ വരെ! ലഹരി കടത്തിയ രണ്ടുപേർ പിടിയിൽ

അക്ഷയുടെ അമ്മയെ നോക്കാനാണ് ഹോം നഴ്സ് ആയ രേഷ്മ അവിടെയെത്തിയത്. ഇവർക്ക് ശമ്പളം നൽകാനുള്ള വഴി കണ്ടെത്തുന്നതിന് വേണ്ടിയാണ് ലഹരി വില്പന നടത്തിയതെന്നാണ് പോലീസിനോട് അക്ഷയ് പറഞ്ഞിരിക്കുന്നത്...

കീചെയിനിൽ മുതൽ കളിപ്പാട്ടത്തിൽ വരെ! ലഹരി കടത്തിയ രണ്ടുപേർ പിടിയിൽ
Drug Smugling CaseImage Credit source: Social Media, TV9
Ashli C
Ashli C | Published: 05 Mar 2026 | 07:47 AM

കൊച്ചി: ലഹരിക്കടത്തിൽ പുത്തൻ പരീക്ഷണങ്ങളുമായി രണ്ടുപേർ. കീചെയ്നിലും കളിപ്പാട്ടത്തിലും ആണ് ഇരുവരും ലഹരി ഒളിപ്പിച്ച് കടത്തിയിരുന്നത്. സംഭവത്തിൽ മരട് സ്വദേശിയായ അക്ഷയ് പി സുധാകരനും ഇയാളുടെ വീട്ടിൽ ഹോംനേഴ്സ് ആയ തിരുവനന്തപുരം സ്വദേശി രേഷ്മയും ആണ് പിടിയിലായത്. തൃപ്പൂണിത്തറയിലെ ഫ്ലാറ്റിൽ നിന്നാണ് എംഡി എം എ പിടികൂടിയത്. അക്ഷയുടെ അമ്മയെ നോക്കാനാണ് ഹോം നഴ്സ് ആയ രേഷ്മ അവിടെയെത്തിയത്.

ഇവർക്ക് ശമ്പളം നൽകാനുള്ള വഴി കണ്ടെത്തുന്നതിന് വേണ്ടിയാണ് ലഹരി വില്പന നടത്തിയതെന്നാണ് പോലീസിനോട് അക്ഷയ് പറഞ്ഞിരിക്കുന്നത്. എന്നാൽ ഈ വാദം പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി മരുന്നുകളാണ് ഇരുവരുടെയും കയ്യിൽ നിന്നും പിടിച്ചെടുത്തത്. കീചെയിനുകളിലും കളിപ്പാട്ടങ്ങളിലും ലഹരി ഒളിപ്പിച്ച്, ഇവ റോഡരുകിൽ ഉപേക്ഷിക്കും.

ശേഷം ആ സ്ഥലത്തിന്റെ ഫോട്ടോ ആവശ്യക്കാർക്ക് നൽകുന്ന രീതിയാണ് പ്രതികൾ പിന്തുടർന്നിരുന്നത്. പോലീസിന്റെ കണ്ണുവെട്ടിച്ച് മാസങ്ങളായി ഇവർ ഇത്തരത്തിൽ ലഹരി വില്പന നടത്തി വരികയായിരുന്നു. ഇവരുടെ സംഘത്തിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം തുടരുകയാണ്. ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള വൻകിട റാക്കറ്റുകളുമായി ബന്ധമുണ്ട് എന്ന കാര്യത്തിലും നിരീക്ഷണം നടത്തി കൊണ്ടിരിക്കുന്നു.

Follow Us