SAI Hostel: രാവിലെ പ്രാക്ടീസിന് എത്തിയില്ല; സായ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ മരിച്ച നിലയില്‍

Sports Authority of India Hostel in Kollam Student's Death: കോഴിക്കോട് സ്വദേശിനിയായ സാന്ദ്ര, തിരുവനന്തപുരം സ്വദേശിനി വൈഷ്ണവി എന്നിവരാണ് മരിച്ചത്. പത്ത്, പ്ലസ് ടു വിദ്യാര്‍ഥിനികളാണ് ഇരുവരും.

SAI Hostel: രാവിലെ പ്രാക്ടീസിന് എത്തിയില്ല; സായ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ മരിച്ച നിലയില്‍

വൈഷ്ണവി, സാന്ദ്ര

Updated On: 

15 Jan 2026 | 11:09 AM

കൊല്ലം: സായ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികളെ മരിച്ചനിലയില്‍ കണ്ടെത്തി. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കൊല്ലത്തെ ഹോസ്റ്റലിലാണ് രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്. കോഴിക്കോട് സ്വദേശിനിയായ സാന്ദ്ര, തിരുവനന്തപുരം സ്വദേശിനി വൈഷ്ണവി എന്നിവരാണ് മരിച്ചത്. പത്ത്, പ്ലസ് ടു വിദ്യാര്‍ഥിനികളാണ് ഇരുവരും.

വ്യാഴാഴ്ച (ജനുവരി 15) പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണവിവരം പുറംലോകമറിയുന്നത്. പതിവായി നടക്കാറുള്ള പരിശീലന പരിപാടികളില്‍ ഇരുവരും പങ്കെടുത്തിരുന്നില്ല. ഇതോടെ മറ്റ് വിദ്യാര്‍ഥികള്‍ ഇവരുടെ മുറിയില്‍ അന്വേഷിച്ചെത്തിയപ്പോള്‍, വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. പിന്നീട് ജനല്‍ വഴി അകത്തേക്ക് നോക്കിയപ്പോള്‍ ഇരുവരെയും മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

Also Read: Kannur Student Death: കണ്ണൂരില്‍ സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു; 17 കാരിയുടെ അവയവങ്ങൾ ദാനം ചെയ്യും

അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വൈഷ്ണവി പത്താം ക്ലാസിനും സാന്ദ്ര പ്ലസ് ടുവിനുമാണ് പഠിച്ചിരുന്നത്. കബഡി, അത്‌ലറ്റിക് താരങ്ങളും ഇരുവരും.

(ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല, മാനസികമായി ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ വിദഗ്ധരുടം സഹായം തേടാന്‍ ശ്രമിക്കുക, വിഷമഘട്ടങ്ങളെ അതിജീവിക്കാനായി ദിശ ഹെല്‍പ് ലൈനില്‍ വിളിക്കാം. ടോണ്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

Related Stories
Evidence Tampering Case: ‘ശിക്ഷ റദ്ദാക്കണം’; തൊണ്ടിമുതൽ കേസിൽ അപ്പീല്‍ നല്‍കി മുന്‍മന്ത്രി ആന്റണി രാജു
SIR Muslim League: പുതിയ പാസ്പോർട്ടുള്ള പ്രവാസികൾക്ക് എസ്ഐആറിൽ പേര് ചേർക്കാനാകുന്നില്ലേ?
National Highway Underpass: ദേശീയ പാതകളുടെ അടിപ്പാതകൾ ഇനി ഇങ്ങനെ മാറും… പുതിയ മാറ്റം ​ഗുണം ചെയ്യുക വലിയ വാഹനങ്ങൾക്ക്
Rahul Mamkootathil: ബലാത്സംഗ കേസിൽ നാളെ അറിയാം രാഹുലിന്റെ വിധി എന്തെന്ന്? ജാമ്യഹർജിയിൽ വാദം പൂർത്തിയായി
Malappuram Student Murder: കൈകൾ കൂട്ടിക്കെട്ടി, മൃതദേഹത്തിനരികെ ബാഗും ചെരിപ്പും; ബലാത്സം​ഗം ചെയ്തെന്ന് മൊഴി; ഞെട്ടലിൽ നാട്
Railway station near Nedumbassery Airport: നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് റെയിൽവേ സ്റ്റേഷൻ, വന്ദേഭാരതിനും സ്റ്റോപ്പുണ്ടോ?
ചില വേദനകൾ ആർത്തവത്തിന്റെ തന്നെയാണോ?
ഒന്നും രണ്ടും അല്ല... 2026-ൽ കൈനിറയെ ചിത്രങ്ങളുമായി നസ്‌ലെൻ
ഫെന്നി നൈനാനും രാഹുലും ഉറ്റസുഹൃത്തുക്കളോ?
മസിലാണോ ലക്ഷ്യം?; എങ്കിൽ ഈ ഭക്ഷണങ്ങൾ പതിവാക്കാം
ഹനുമാൻ വിഗ്രഹത്തെ വലം വെച്ച് നായ
ഒന്നര ലെയിൻ റോഡ്, ലോകത്ത് എവിടെയും കാണില്ല, കേരളത്തിൽ മാത്രം!
ഞങ്ങളുടെ നിലപാട് സുദൃഢമാണ്: റോഷി അഗസ്റ്റിൻ
ഇതെന്തുവാ സൈലൻസിറിൽ മ്യൂസിക് സിസ്റ്റമാണോ വെച്ചേക്കുന്നത്? ബെംഗളൂരുവിൽ മലയാളിക്ക് കിട്ടി 1.11 ലക്ഷം രൂപ ഫൈൻ