X Down : എന്തോ പറ്റി! എലോൺ മസ്കിൻ്റെ ‘എക്സ്’ കിട്ടുന്നില്ല
Is X Down? : വൈകിട്ട് ഇന്ത്യൻ സമയം എട്ടരയോടെ എക്സിൽ ലോഗ്ഔട്ട് ആകുന്നുയെന്നും പോസ്റ്റുകളും മെസേജുകളും ചെയ്യാനാകുന്നില്ലയെന്നായിരുന്നു ഉപയോക്താക്കൾ പരാതിപ്പെടുന്നത്. ഇന്ത്യയിൽ മാത്രമല്ല യുഎസിലും യുറോപ്പിലും സമാനമായി സ്ഥിതിയാണെന്ന് റിപ്പോർട്ടുകൾ
ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന് പരാതിയുമായി ഉപയോക്താക്കൾ. ആഗോളതലത്തിൽ എക്സിൻ്റെ പ്രവർത്തനത്തിൽ തകരാർ സംഭവിച്ചുയെന്നാണ് ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ അടക്കം അമേരിക്കയും യുറോപ്പിയിലൂമായി ആഗോളത്തലത്തിലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൻ്റെ പ്രവർത്തനം അവതാളത്തിലായിരിക്കുന്നത്. ഡൗൺഡിറ്റക്ടർ രാത്രി 8:35 ഓടെ 1,342 റിപ്പോർട്ടുകൾ രേഖപ്പെടുത്തിയിരുന്നു. 8.50 ആയതോടെ ഈ കണക്ക് 5,000ത്തിലേറെയായി രേഖപ്പെടുത്തി.
ഉപയോക്താക്കൾക്ക് അപ്ലിക്കേഷനിലും വെബിലും ഉടനീളം ബ്ലാങ്ക് ഫീഡുകളും ലോഗിൻ ലൂപ്പുകളും ലഭ്യയ്ക്കയുണ്ടായി. ഡിഎം ചാറ്റുകളുടെ പ്രവർത്തനത്തെ പോലും ബാധിച്ചുയെന്നാണ് ടെക് മാധ്യമങ്ങൾ അറിയിക്കുന്നത്. അതേസമയം ഇക്കാര്യത്തെ കുറിച്ച് യാതൊരു വിശദീകരണം എക്സിൻ്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. കൂടാതെ എക്സിൻ്റെ എഐയായ ഗ്രോക്കിനെതിരെയുണ്ടായ വിവാദത്തിന് പിന്നാലെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം പ്രവർത്തനരഹിതമായിരിക്കുന്നത്. ഗ്രോക്ക് അശ്ലീലമായ എഐ ഉള്ളടക്കങ്ങൾ നിർമിച്ചത് വലിയതോതിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു