AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kumbh Mela in Kerala: കേരള കുംഭമേള: തിരുനാവായ മഹാമാഘ മഹോത്സവത്തിന് ഗവര്‍ണര്‍ കൊടിയേറ്റും

Kumbh Mela in Kerala: ജനുവരി 16ന് പ്രായശ്ചിത്ത കർമ്മങ്ങളോടെ പരിപാടികൾക്ക് തുടക്കം കുറിക്കും...

Kumbh Mela in Kerala: കേരള കുംഭമേള: തിരുനാവായ മഹാമാഘ മഹോത്സവത്തിന് ഗവര്‍ണര്‍ കൊടിയേറ്റും
Kumbha MelaImage Credit source: PTI Photos
Ashli C
Ashli C | Updated On: 15 Jan 2026 | 09:24 AM

കൊച്ചി: കേരളത്തിലെ കുംഭമേള ഭാരതപ്പുഴയുടെ തീരത്ത് നടക്കും. തിരുനാവായ മഹാമാഘ മഹോത്സവത്തിന് ജനുവരി 19ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആലേക്കർ കൊടിയേറ്റും. രാവിലെ 11 മണിക്കാണ് കൊടിയേറ്റം നടക്കുക. ജനുവരി 16ന് പ്രായശ്ചിത്ത കർമ്മങ്ങളോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. ഈ കർമ്മങ്ങൾ ജനുവരി 18ന് മൗനി അമാവാസിക്കാണ് പൂർത്തിയാക്കുക.

ഫെബ്രുവരി മൂന്നിന് മകം നക്ഷത്രം വരെയാണ് കുംഭമേള നടക്കുക. പ്രയാഗിലും മറ്റും കുംഭമേളയ്ക്ക് നേതൃത്വം നൽകുന്ന നാഗ സന്യാസിമാരുടെ സമൂഹമായ ജുന അഘാടയാണ് തിരുനാവായയിലും കുംഭമേള നടത്തുന്നത്.

ജനുവരി മൂന്നു മുതല്‍ ഫെബ്രുവരി പതിനഞ്ചു വരെയാണ് മാഘമാസം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചെറിയ രീതിയില്‍ തിരുനാവായയില്‍ മാഘ മക ഉത്സവം എന്ന പേരില്‍ ഉത്സവം നടന്നിരുന്നു. അത് ഇത്തവണ കൂടുതൽ വിപുലീകരിച്ച് വിവിധ ചടങ്ങുകളോടെയാണ് ഇത്തവണ നടത്തുന്നത്. മേള നടക്കുന്ന ദിവസങ്ങളില്‍ നവകോടി നാരായണ ജപം അഖണ്ഡമായി നടക്കും.

ALSO READ:കേരളത്തിലും കുംഭമേള; ആദ്യ സംഗമം ജനുവരിയില്‍ ഭാരതപ്പുഴയുടെ തീരത്ത്

സാധാരണയായി മാഘമാസത്തിൽ വീടുകളിലും ജപാർച്ചന നടത്താറുണ്ട്. കൂടാതെ എല്ലാ ദിവസവും വൈകിട്ട് നിള ആരതിയും ഉണ്ടാകും. രാവിലെ വേദ ഘോഷത്തോടെ നിള സ്നാനവും നടക്കും. കുംഭമേളയുടെ ഭാഗമായി ദേവത പ്രാധാന്യമുള്ള മൗനമാവാസി, ഗണേശ ജയന്തി, വസന്ത പഞ്ചമി, ശാരദ പഞ്ചമി, രഥ സപ്തമി, ഭീഷ്മ ഗുപ്ത നവരാത്രി, ഗുപ്ത വിജയദശമി, ജയ ഏകാദശി പൂർണിമ എന്നീ ദിവസങ്ങളിൽ പ്രത്യേക പൂജകളും അനുഷ്ഠാനങ്ങളും നടക്കും. ഈ ചടങ്ങുകളിൽ സംസ്ഥാനത്തെ എല്ലാ ഹിന്ദുപരമ്പര കളിലെയും ഉൾപ്പെട്ട സന്യാസിമാരും ആചാരമാരും പങ്കെടുക്കും.