AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Chennai Metro: മെട്രോ സർവീസ് സമയത്തിൽ മാറ്റം; ഗ്രീൻ, ബ്ലൂ ലൈൻ ട്രെയിനുകളുടെ സമയക്രമം ഇതാ…

Chennai Metro Extends Train Services: ഉത്സവ സീസണിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുമെന്ന പ്രതീക്ഷ കണക്കകിലെടുത്താണ് സമയക്രമം മാറ്റിയത്. നിർദേശങ്ങൾ അനുസരിച്ച് യെല്ലോ ലൈനിൽ സാധാരണ രാത്രി 9 മണിക്ക് സർവീസ് അവസാനിക്കുന്നിടത്ത്, നവംബർ 6-ന് രാത്രി 11 മണി വരെ അവസാന ട്രെയിൻ പുറപ്പെടും.

Chennai Metro: മെട്രോ സർവീസ് സമയത്തിൽ മാറ്റം; ഗ്രീൻ, ബ്ലൂ ലൈൻ ട്രെയിനുകളുടെ സമയക്രമം ഇതാ…
പ്രതീകാത്മക ചിത്രംImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 06 Nov 2026 | 10:18 AM

ചെന്നൈ: സർവീസ് സമയത്തിൽ മാറ്റം വരുത്തി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. ദീപാവലി പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം ഗ്രീൻ, ബ്ലൂ ലൈനുകളുടെ അവസാന ട്രെയിൻ സർവീസ് സമയം അർദ്ധരാത്രി 12 മണി വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. സാധാരണയായി രാത്രി 11 മണിക്ക് അവസാനിക്കുന്ന സർവീസുകളാണ് നവംബർ 6ന് രാത്രി 12 മണി വരെ നീട്ടിയത്.

സർവീസ് സമയക്രമം

ഉത്സവ സീസണിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുമെന്ന പ്രതീക്ഷ കണക്കകിലെടുത്താണ് സമയക്രമം മാറ്റിയത്. നിർദേശങ്ങൾ അനുസരിച്ച് യെല്ലോ ലൈനിൽ സാധാരണ രാത്രി 9 മണിക്ക് സർവീസ് അവസാനിക്കുന്നിടത്ത്, നവംബർ 6-ന് രാത്രി 11 മണി വരെ അവസാന ട്രെയിൻ പുറപ്പെടും. ദീപാവലി പ്രമാണിച്ച് നഗരത്തിലെ റെയിൽവേ സ്റ്റേഷനുകളിലേക്കും ബസ് സ്റ്റാൻഡുകളിലേക്കും പോകുന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് ഈ ക്രമീകരണം.

വൈകുന്നേരത്തെ തിരക്കേറിയ സമയത്തെ സർവീസുകളും പരിഷ്‌കരിച്ചിട്ടുണ്ട്. ഗ്രീൻ, ബ്ലൂ, യെല്ലോ ലൈനുകളിൽ വൈകുന്നേരം സാധാരണ 5 മണിക്ക് ആരംഭിക്കുന്ന പീക്ക് അവർ സർവീസുകൾ ഉച്ചകഴിഞ്ഞ് 4 മണിക്ക് തന്നെ ആരംഭിക്കുകയും രാത്രി 9 മണി വരെ നീളുകയും ചെയ്യും.

ALSO READ: ബഹിരാകാശം തൂത്തുവാരി വൃത്തിയാക്കാൻ ഇന്ത്യ; 2030-ഓടെ മാലിന്യങ്ങൾ ഒഴിവാക്കാൻ പദ്ധതി!

ഡിസംബറിൽ പൂർത്തിയാകും

ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ പ്രധാനപാതയായ കോയമ്പേട് മുതൽ ആലന്തൂർ വരെയുള്ള പാതയുടെ നിർമ്മാണം ഈ വർഷം ഡിസംബറോടുകൂടി പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ചെന്നൈ മെട്രോയുടെ റെഡ് ലൈൻ നെറ്റ്‌വർക്കിലാണ് ഈ പാത വരുന്നത്. മാധവരം മുതൽ ഷൊളിംഗനല്ലൂർ വരെയുള്ള സർവീസിന്റെ ഭാഗമായാണ് കോയമ്പേട് മുതൽ ആലന്തൂർ വരെയുള്ള ഭാഗം വരുന്നത്. ചെന്നൈ ട്രേഡ് സെന്റർ, നന്ദമ്പാക്കം, മണപ്പാക്കം തുടങ്ങിയ പ്രധാനപ്രദേശങ്ങളെ ഇത് ബന്ധിപ്പിക്കുന്നുണ്ട്.

സി.ടി.സി മുതൽ ആലന്തൂർ വരെയുള്ള അവസാന 5 കിലോമീറ്റർ പാതയുടെ ട്രാക്ക് നിർമ്മാണ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. പാതയിലെ ട്രാക്ക് പ്രവൃത്തികൾ പൂർത്തിയാകുന്ന മുറയ്ക്ക്, ഇന്റേണൽ ട്രയൽ റണ്ണുകളും തുടർന്ന് ആർ.ഡി.എസ്.ഒ പരിശോധനകളും നടത്തുവാൻ അധികൃതർ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം ആകെ 118.9 കിലോമീറ്റർ നീളത്തിൽ, 128 സ്റ്റേഷനുകളോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ രണ്ടാം ഘട്ടത്തിൽ പ്രധാനമായും മൂന്ന് ഇടനാഴികളാണ് ഉള്ളത്.

English Summary:

Chennai Metro Rail Limited has extended metro train services on the Green and Blue Lines until midnight on November 6, 2026, to help passengers travelling to their hometowns for Diwali. The last trains from terminal stations on these two lines will depart at 12 midnight instead of the usual 11 pm.

Follow Us