Suresh Gopi: ‘മന്ത്രാലയത്തിലേക്ക് വന്നാൽ മറുപടി നൽകാം’; പെട്രോൾ വില വർധനവിൽ പ്രതികരിക്കാതെ സുരേഷ് ഗോപി

Suresh Gopi on LPG Crisis: പാചക വാതക പ്രതിസന്ധി വിഷയങ്ങളിൽ പ്രതികരിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. ഇതേ കുറിച്ചുള്ള ചോദ്യത്തിന് മന്ത്രാലയത്തിൽ വന്നാൽ മറുപടി നൽകാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രതിസന്ധി ശ്രദ്ധയിൽപ്പെടുത്തുന്നതിന് വീട്ടിലെത്തിയ മന്ത്രി ജി ആർ അനിലിനെതിരെ രൂക്ഷ വിമർശനമാണ് സുരേഷ് ഗോപി ഉന്നയിച്ചത്.

Suresh Gopi: മന്ത്രാലയത്തിലേക്ക് വന്നാൽ മറുപടി നൽകാം; പെട്രോൾ വില വർധനവിൽ പ്രതികരിക്കാതെ സുരേഷ് ഗോപി

Suresh Gopi

Published: 

20 Mar 2026 | 10:16 PM

രാജ്യത്തെ പെട്രോൾ വില വർദ്ധനവ്, പാചക വാതക പ്രതിസന്ധി വിഷയങ്ങളിൽ പ്രതികരിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. ഇതേ കുറിച്ചുള്ള ചോദ്യത്തിന് മന്ത്രാലയത്തിൽ വന്നാൽ മറുപടി നൽകാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇത് റോഡരികിൽ സംസാരിക്കാനുള്ള കാര്യമല്ല, മന്ത്രാലയത്തിലേക്ക് വന്നാൽ മറുപടി തരാം എന്ന് സുരേഷ് ​ഗോപി പറഞ്ഞു.

അതേസമയം പാചക വാതക പ്രതിസന്ധി ശ്രദ്ധയിൽപ്പെടുത്തുന്നതിന് വീട്ടിലെത്തിയ മന്ത്രി ജി ആർ അനിലിനെതിരെ രൂക്ഷ വിമർശനമാണ് സുരേഷ് ഗോപി ഉന്നയിച്ചത്. മന്ത്രി ദുരുദ്ദേശ്യവുമായാണ് തന്റെ വീട്ടിലെത്തിയതെന്നും രാഷ്ട്രീയക്കാർ ഇങ്ങനെ ആകാൻ പാടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു എംഎൽഎയ്ക്ക് വക്രബുദ്ധി ആവാം. ഒരു മന്ത്രിക്ക് അത് പാടില്ല. നെടുമങ്ങാടുള്ളവർ ഇതിന് മറുപടി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: തോട്ടങ്ങളും കുടിയേറ്റവും തൊഴിലാളികളുടെ രാഷ്ട്രീയവും… ഇത്തവണ ഉടുമ്പൻചോലയിലെ ഇടതുകോട്ട തകരുമോ?

അപകടഘട്ടം തരണം ചെയ്യാൻ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. കുത്തിത്തിരിപ്പുകാർക്ക് കേരളത്തിലെ ജനം വളം ഇടില്ല. സർക്കാരിനെ മുൾമുനയിൽ നിർത്താൻ സംഘ ശബ്ദ ശക്തി നിയമസഭയിൽ ഉണ്ടാവണമെന്നും പെട്രോളിയം, പ്രകൃതിദത്ത വാതക വകുപ്പ് സഹമന്ത്രി കൂടിയായ സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, രാജ്യത്ത് പ്രീമിയം പെട്രോളിന്റെയും വ്യാവസായിക ഡീസലിന്റെയും വില വർദ്ധിച്ചിട്ടുണ്ട്. പ്രീമിയം പെട്രോളിന് രണ്ട് രൂപ കൂട്ടിയതായി ഹിന്ദുസ്ഥാൻ പെട്രോളിയം അറിയിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) വ്യാവസായിക ഡീസലിന്റെ വില ലിറ്ററിന് 87.67 രൂപയിൽ നിന്ന് 109.59 രൂപയായും ഇയർത്തി.

Loading...
Unable to load recommendations.
Follow Us
Related Stories
ഭണ്ഡാരം കുത്തിത്തുറക്കാൻ നോക്കിയിട്ട് പറ്റിയില്ല! കണ്ണൂരിൽ 14 കാരൻ 3 ചാക്ക് തേങ്ങ മോഷ്ടിച്ചു
ഓർഡർ ചെയ്തത് എൽ.ഇ.ഡി ബൾബ്; കിട്ടിയത് മദ്യക്കുപ്പിയിലാക്കിയ മനുഷ്യമൂത്രം, സംഭവം പത്തനംതിട്ടയിൽ
തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്
CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? സുവര്‍ണ കേരളം ലോട്ടറിഫലം പുറത്ത്‌
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?